മാനസികവെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ

0

തിരുവനന്തപുരം: മാനസികവെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ. 17 വയസ്സുള്ള പെൺകുട്ടിയെയാണ് ഐസ്‌ക്രീം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കിയത്. കേസിൽ അറുപതുകാരൻ അറസ്റ്റിൽ. വര്‍ക്കല കോട്ടുമൂല വയലില്‍വീട്ടില്‍ ഷുക്കൂര്‍ ആണ് പിടിയിലായത്. വര്‍ക്കല വള്ളക്കടവ് ഭാഗത്തുനിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അമ്മയോടൊപ്പം പെൺകുട്ടി സ്ഥിരമായി പ്രതിയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്താറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സംഭവദിവസം കുട്ടി തനിയെ കടയില്‍ വന്നപ്പോഴാണ് ഐസ്‌ക്രീം നല്‍കാമെന്ന് പറഞ്ഞ് കടയ്ക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here