മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപിയുടെ 64-ാം പിറന്നാൾ ആഘോഷിച്ച് താരസംഘടനയായ അമ്മ

0

മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപിയുടെ 64-ാം പിറന്നാൾ ആഘോഷിച്ച് താരസംഘടനയായ അമ്മ. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുത്തത്. കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന മോഹൻലാലിനെയും മമ്മൂട്ടിയെയും വീഡിയോകളിൽ കാണാനാകും.

ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാപ്പനാണ് സുരേഷ് ഗോപിയുടെതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍.

അതേസമയം, സുരേഷ് ​ഗോപിയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ഹൈവേയുടെ രണ്ടാഭാ​ഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജയരാജാണ് സംവിധാനം. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രത്തിന്‍റെ പ്രഖ്യാപനം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here