കിഡ്നി ശസ്ത്രക്രിയക്കായി സുമനസുകളുടെ കരുണ തേടി രാജുവിൻ്റ കുടുംബം

0

കുറുപ്പംപടി: അശമന്നൂർ ഗ്രാമപഞ്ചായത്ത് മേതല കരയിൽ മോളെക്കുടിയിൽ രാജു ( 52 ) കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് പണമില്ലാതെ സുമനസുകളുടെ കരുണ തേടുന്നു. കുടുംബത്തിൻ്റെ സ്വത്തുവകകൾ എല്ലാം വിറ്റഴിച്ചും പ്രദേശവാസികൾ ഉൾപ്പെടെ നിരവധിപ്പേരുടെ സഹായം സ്വീകരിച്ചുമാണ് രാജുവിന് ആഴ്ചയിൽ മൂന്ന് ഡയാലിസിസും അനുബന്ധ ചികിത്സകളും കുടുംബം മുമ്പോട്ട് കൊണ്ടു പോകുന്നത്. സഹോദരിമാർ രാജുവിന് കിഡ്നി നൽകും. പക്ഷേ ശസ്ത്രക്രിയക്ക് വേണ്ട പണം കണ്ടെത്താൻ കുടുംബത്തിന് മുമ്പിൽ മറ്റു പോംവഴികളില്ല.

എറണാകുളം ജില്ല അശമന്നൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മേതല കരയിലാണ്‌
രാജുവും ഭാര്യയും രണ്ട് പിഞ്ചു പെൺകുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. അഞ്ച് സഹോദരിമാരെ വിവാഹം ചെയ്തയക്കാൻ മാർഗം തേടി 25 വർഷം ഖത്തറിൽ പ്രവാസിയായി ജോലി ചെയ്ത രാജു അവിടെ വച്ച് മാറാരോഗിയായി മാറി.
നിങ്ങളുടെ കരുണ വറ്റാത്ത ഒരു കൈ സഹായം മാത്രമാണ് ഈ കുടുംബത്തിനു മുമ്പിലെ ഏക പ്രതീക്ഷ.

വാർഡ് മെമ്പർ ജിജു ജോസഫ് (9744003600) ൻ്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹായം പ്രതീക്ഷിച്ച് രാജുവിൻ്റെ പേരിൽ ഫെഡറൽ ബാങ്കിൻ്റെ കോതമംഗലം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

NAME : RAJU MK.
A/C : 10084100014853.
IFSC : FDRL0001008.
BRANCH : KOTHAMANGALAM.
BANK : FEDERAL BANK.
MICR CODE : 686049202.
MOB:7356857481.G&P PAY, PAY TM.7356857481.
ചിത്രം: രാജു.

LEAVE A REPLY

Please enter your comment!
Please enter your name here