കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 1.56 കോടി രൂപയുടെ കുഴൽപ്പണവുമായി നിലമ്പൂരിൽ രണ്ടു പേരെ പോലീസ് പിടികൂടി

0

നിലന്പൂർ: മതിയായ രേഖകളില്ലാതെ കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 1.56 കോടി രൂപയുടെ കുഴൽപ്പണവുമായി നിലമ്പൂരിൽ രണ്ടു പേരെ പോലീസ് പിടികൂടി. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ് (37), വാഴപൊയിൽ ഷബീർ അലി (38) എന്നിവരെയാണ് നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്‍റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്‍റെ നിർദേശ പ്രകാരം നിലമ്പൂർ പോലീസ് സ്റ്റേഷനു മുൻവശം നടത്തിയ വാഹന പരിശോധനയിലാണു കുഴൽപ്പണം പിടികൂടിയത്.

കാ​​​റി​​​ലെ ര​​​ഹ​​​സ്യ അ​​​റ​​​ക​​​ളി​​​ലാ​​​ണ് പ​​​ണം സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്. മ​​​ല​​​പ്പു​​​റം ജി​​​ല്ല വ​​​ഴി വ്യാ​​​പ​​​ക​​​മാ​​​യി കു​​​ഴ​​​ൽ​​​പ്പ​​​ണം ക​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന. പ​​​ണ​​​ത്തി​​​ന്‍റെ ഉ​​​റ​​​വി​​​ടം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കും. ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത പ​​​ണ​​​വും കാ​​​റും കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​നും ആ​​​ദാ​​​യ നി​​​കു​​​തി വ​​​കു​​​പ്പി​​​നും റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കു​​​മെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ, മേ​​​ലാ​​​റ്റൂ​​​ർ, വ​​​ളാ​​​ഞ്ചേ​​​രി, മ​​​ല​​​പ്പു​​​റം സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​ക​​​ളി​​​ലും കു​​​ഴ​​​ൽ​​​പ്പ​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. എ​​​എ​​​സ്ഐ അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത്, റെ​​​നി ഫി​​​ലി​​​പ്പ്, റി​​​യാ​​​സ്, ജി​​​നാ​​​സ് ബ​​​ക്ക​​​ർ, വൈ​​​ശാ​​​ഖ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണ് പ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പി​​​ടി​​​ച്ചെ​​​ടു​​​ത്ത പ​​​ണ​​​ത്തി​​​ന് ഒ​​​രു രേ​​​ഖ​​​യും ഇ​​​ല്ലെ​​​ന്നു പോ​​​ലീ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ പി. ​​​വി​​​ഷ്ണു പ​​​റ​​​ഞ്ഞു.

Leave a Reply