കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പെരിങ്ങൽകുത്ത് ഡാം തുറക്കാൻ സാധ്യത

0

കൊച്ചി; കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പെരിങ്ങൽകുത്ത് ഡാം തുറക്കാൻ സാധ്യത. പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയർന്നിട്ടുള്ളതിനാൽ രാവിലെ ഒമ്പതു മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് തൃശൂർ കളക്ടർ അറിയിച്ചു.

അതിനിടെ എറണാകുളത്തും തൃശൂരും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളത്തും തൃശൂരും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. കനത്ത മഴയിൽ സംസ്ഥാനത്ത് ഒട്ടാകെ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ടു ചെയ്യുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here