കുട്ടികളിൽ പുഞ്ചിരിയുടെ പൂത്തിരി വിരിയിക്കുന്ന കിറ്റ് കാറ്റ് പടക്കം, ടോം ആൻ്റ് ജെറി പടക്കം; ഒരു തിരി കൊളുത്തി 10 അടിയോളം ഉയരത്തിൽ നിര നിരയായി 5 മിനിറ്റോളം ദൈർഘ്യത്തിൽ പൊട്ടുന്ന സെറ്റ് പടക്കം, ഫോർ ആൻഡ് ഫോർ വീൽ, ഹെലികോപ്റ്റർ, കുരവപ്പൂവിനുള്ളിൽ നിന്ന് ചക്രം, ഡാൻസിങ് ചക്രം, വർണക്കാഴ്ച വിരിയിക്കുന്ന അമിട്ട് എന്നിവ വിപണിയിലെ താരങ്ങളാണ്; ശിവകാശി പടക്കങ്ങളാണ് താരം; പടക്കം വേണോ? പുല്ലുവഴിയിലേക്ക് പോരേ

0

പുല്ലുവഴി: ചകിരി കയറിന്റെ അറ്റത്ത് തീ കത്തിച്ച് ഓലപ്പടക്കം കത്തിച്ച് എറിയുക, മരക്കൊമ്പുകളിൽ കെട്ടിത്തൂക്കിയ മാലപ്പടക്കം, ബീഡി പടക്കം എന്നിവയ്ക്ക് തീ കൊളുത്തി ഓടുക… മലയാളിക്ക് മറക്കാനാവാത്ത വിഷു ഓർമകളാണിതൊക്കെ. ശിവകാശി പടക്കങ്ങളാണ് ഇത്തവണത്തെ വിഷു വിപണിയിൽ സജീവം. കോവിഡിനെ തുടർന്ന് 2 വർഷങ്ങളായി താരതമ്യേന തിരക്ക് കുറവായിരുന്ന പടക്ക വിപണി ഇത്തവണ ഉണർന്നതിൽ വ്യാപാരികൾ ആഹ്ലാദത്തിലാണ്. 20 രൂപ മുതൽ 300 രൂപ വരെ വിലമതിക്കുന്ന പടക്കം വിപണിയിൽ ലഭ്യമാണ്. 6മുതൽ 240 വരെ കളർ ഷോട്ടുകൾ ഉതിർക്കുന്ന പടക്കങ്ങളും ഉണ്ട്.

കമ്പിത്തിരി, മത്താപ്പ്, കുടച്ചക്രം, പമ്പരം എന്നിവ ഇത്തവണ കൂടുതൽ പുതുമയോടെയാണു എത്തിയിരിക്കുന്നത്. സാദാ കമ്പിത്തിരിക്ക് പുറമേ വിവിധ വർണങ്ങളിൽ തീപ്പൊരി ചിതറുന്നതും, പലവിധ പൂക്കൾ വിരിയുന്ന കമ്പിത്തിരികൾ ആകർഷണങ്ങളാണ്. 10മുതൽ 150 രൂപ വരെയാണ് ഇതിന്റെ വില. കുടച്ചക്രം 8 വിധത്തിലും, 15 വിധത്തിലുള്ള പാളി പടക്കവും ലഭ്യമാണ്.കുട്ടികളിൽ പുഞ്ചിരിയുടെ പൂത്തിരി വിരിയിക്കുന്ന കിറ്റ് കാറ്റ് പടക്കം, ഒരു തിരി കൊളുത്തി 10 അടിയോളം ഉയരത്തിൽ നിര നിരയായി 5 മിനിറ്റോളം ദൈർഘ്യത്തിൽ പൊട്ടുന്ന സെറ്റ് പടക്കം, ഫോർ ആൻഡ് ഫോർ വീൽ, ഹെലികോപ്റ്റർ, കുരവപ്പൂവിനുള്ളിൽ നിന്ന് ചക്രം, ഡാൻസിങ് ചക്രം, വർണക്കാഴ്ച വിരിയിക്കുന്ന അമിട്ട് എന്നിവ വിപണിയിലെ താരങ്ങളാണ്. ശബ്ദം കുറവും നിറ വൈവിധ്യം ഏറെയുള്ള പടക്കങ്ങൾക്കാണു വിപണിയിൽ ആവശ്യക്കാർ ഏറെ.

പടക്കങ്ങൾക്ക് വിളിക്കുക

ഗോകുൽ മഠത്തിൽ
പുല്ലുവഴി

8086799988
9526664080

LEAVE A REPLY

Please enter your comment!
Please enter your name here