മധുരക്കിനാവി’ന് ശേഷം ഇത്രക്കുന്മാദം പകർന്നില്ല മറ്റൊരു ഗാനവും; ‘രതിപുഷ്പ’ത്തെ കുറിച്ച് ശാരദക്കുട്ടി

0

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച മമ്മൂട്ടി ചിത്രമാണ് ഭീഷ്മപർവ്വം . അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന, കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ത് ‘രതിപുഷ്പം പൂക്കുന്ന യാമ’ത്തില്‍ എന്ന, ​ഗാനമായിരുന്നു. ഇപ്പോഴിതാ ​ഗാനത്തെ കുറിച്ച് ഡോ. എസ്. ശാരദക്കുട്ടി

പഴയ “മധുരക്കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞൂ”വിനുശേഷം ഇത്രക്കുന്മാദവും ആവേശവും പകർന്നില്ല മറ്റൊരു ഗാനവും നൃത്തവുമെന്ന് ശാരദക്കുട്ടി കുറിക്കുന്നു.

ശാരദക്കുട്ടിയുടെ വാക്കുകൾ

പഴയ “മധുരക്കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞൂ” ….വിനുശേഷം ഇത്രക്കുന്മാദവും ആവേശവും പകർന്നില്ല മറ്റൊരു ഗാനവും നൃത്തവും .. സദാ ഒരു തുള്ളലും തള്ളലും ഉള്ളിൽ ….

രതി പുഷ്പം പൂക്കുന്ന യാമം.

മാറിടം രാസ കേളി തടാകം..

സുഖ സോമം തേടുന്നു ദാഹം.

നീ തരൂ ആദ്യ രോമാഞ്ച ഭാവം..

അധര ശില്പങ്ങൾ മദന തൽപങ്ങൾ

ചൂടേറി ആളുന്ന കാമഹർഷം

എന്നാണു നിൻ സംഗമം..ഹേയ്…

ശരമെയ്യും കണ്ണിൻറെ നാണം.

ചുംബനം കേണു വിങ്ങും കപോലം….

വിരി മാറിൽ ഞാനിന്നു നൽകാം…

പാറയും വെണ്ണയാകുന്ന സ്പർശം.

പുളക സ്വർഗങ്ങൾ, സജല സ്വപ്നങ്ങൾ.

നിൻ ദാനമായ് കാത്തു നിന്നു നെഞ്ചം

എന്നാണു നിൻ സംഗമം… ഹേയ്. എന്നാണ് നിൻ സംഗമം

Leave a Reply