യുവതിയും മകളും മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത

0

തിരുവനന്തപുരം: യുവതിയും മകളും മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. ഒളിവിൽ പോയ ഭർത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു. ഇവർക്കെതിരെ സ്ത്രീധന പീഡനത്തിന് കേസെടുത്തു. ആറന്മുള പൊലീസാണ് കേസെടുത്തത്.

മേയ് ആറിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇടയാറൻമുളയിലെ വീട്ടിലാണ് ശ്യാമയേയും മൂന്ന് വയസുള്ള മകളേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മേയ് 12ന് കുഞ്ഞും പിന്നാലെ ശ്യാമയും മരിച്ചു. ഇതിനുശേഷം ഭർതൃവീട്ടുകാർ ഒളിവിൽ പോയെന്നാണ് ശ്യാമയുടെ വീട്ടുകാർ ആരോപിക്കുന്നത്.

കേസിലെ തെളിവുകൾ ഇല്ലാതാക്കാൻ വിനീതും കുടുംബവും ശ്രമിക്കുമെന്ന് ആശങ്കയുള്ളതായി ശ്യാമയുടെ പിതാവ് മോഹനൻ നായർ പറഞ്ഞു. മകളെ ചികിത്സിച്ച ആശുപത്രിയിൽ ഭർതൃ സഹോദരിയോടൊപ്പം ആന്ധ്രാ സ്വദേശിയായ ഒരു അപരിചിതൻ എത്തിയിരുന്നുവെന്നും. ഇയാളാണ് വിനീതിനും കുടുംബത്തിനും രക്ഷപ്പെടാൻ സഹായം ഒരുക്കിയതെന്നും പിതാവ് ആരോപിച്ചു.

മകളുടെ കല്യാണം കഴിഞ്ഞിട്ട് ആറ് വർഷമായി. ഇതിനിടെ പണം ആവശ്യപ്പെട്ട് പലതവണ വിനീത് തന്നെ സമീപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പോലീസിന് മൊഴി നൽകിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. വിനീതിന്റെയും കുടുംബത്തിന്റെയും മെബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. ഇവരെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം തുടരുകയാണ്.
ഇരുനില വീട് കത്തിനശിച്ചു; വീട്ടുകാർ രക്ഷപെട്ടത് ഇങ്ങനെ…

പാനൂർ: ഇരുനില വീട് കത്തിനശിച്ചു. സെൻട്രൽ എലാങ്കോട് കുളങ്ങരന്റവിട അലീമയുടെ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്. വീട്ടുകാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം വഴി മാറി. ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. അലീമ മക്കളായ സാജിത, സൗധ, സാജിതയുടെ ഭർത്താവ് മഹമൂദ്, സൗധയുടെ മകൻ ജമാൽ എന്നിവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.

പാനുർ പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി ഉടൻ തീയണക്കുകയായിരുന്നു. തീപിടുത്തം കണ്ട് ഓടി കൂടിയ നാട്ടുകാരും ഏറെ സാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. അടുക്കളയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ എടുത്ത് മാറ്റിയതിനാൽ കൂടുതൽ ദുരന്തം ഒഴിവാക്കാനായി. ഏതാണ്ട് 5 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വീട് ഉപയോഗശൂന്യമായി. ഒന്നാം നില പൂർണ്ണമായും കത്തിയമർന്നു. കെ.പി. മോഹനൻ എം.എൽ.എ, നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ, കൗൺസിലർമാരായ ഖദീജ ഖാദർ ,എം.രത്‌നാകരൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ വി.സുരേന്ദ്രൻ മാസ്റ്റർ, പി.കെ.ഷാഹുൽ ഹമീദ്, പി.പി.എ സലാം, ടി.ടി.രാജൻ മാസ്റ്റർ, അലി നാനാത്ത് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here