സൈനിക സ്‌കൂൾ പ്രവേശനം: മെഡിക്കൽ പരീക്ഷയ്ക്കുള്ള ഷോർട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

0

തിരുവനന്തപുരം: ഈ വർഷത്തെ സൈനിക സ്‌കൂൾ പ്രവേശനത്തിനായി ജനുവരിയിൽ നടന്ന ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ പ്രവേശന പരീക്ഷ-2022 ഫലത്തെ അടിസ്ഥാനമാക്കി മെഡിക്കൽ പരീക്ഷയ്ക്കുള്ള പ്രാരംഭ കോൾ ലിസ്റ്റ്
സ്‌കൂൾ വെബ്‌സൈറ്റിൽ www.sainikschooltvm.nic.in പ്രസിദ്ധീകരിച്ചു. ഓരോ ഒഴിവിലേക്കും 1:3 എന്ന അനുപാതത്തിൽ, വിവിധ കാറ്റഗറികൾ തിരിച്ച് തയാറാക്കിയതാണു മെഡിക്കൽ പരീക്ഷയ്ക്ക് വിധേയരാകേണ്ട ഉദ്യോഗാർത്ഥികളുടെ കോൾ ലിസ്റ്റ്. കൂടുതൽ വിവരങ്ങൾക്ക് www.sainikschooltvm.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ മെഡിക്കൽ പരീക്ഷ പൂർത്തിയാക്കിയ ശേഷം അന്തിമ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ്
പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ് ഡിഗ്രി കോഴ്‌സിന് 2021-22 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. പുതിയതായി കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ മാർച്ച് 8, 9 തീയതികളിൽ സമർപ്പിക്കണം. മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും നോ ഒബ്‌ജെക്ഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. അപേക്ഷകരുടെ ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് മാർച്ച് 10 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 2560364.

Leave a Reply