തൃക്കാക്കരയിലേത് ‘സൗഭാഗ്യം’ തന്നെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

0

 
കൊച്ചി: തൃക്കാക്കരയിലേത് ‘സൗഭാഗ്യം’ തന്നെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇടതുമുന്നണിക്ക് ഒരു സൗഭാഗ്യം വന്നിരിക്കുകയാണ് യുഡിഎഫിനെ തോല്‍പ്പിക്കാന്‍. ജനങ്ങള്‍ക്ക് യുഡിഎഫിനെ പരാജയപ്പെടുത്താനുള്ള സൗഭാഗ്യമാണെന്നും ജയരാജന്‍ പറഞ്ഞു. യുഡിഎഫുകാര്‍ ആരെങ്കിലും ഇത് സൗഭാഗ്യമായി കാണുന്നുണ്ടോയെന്ന് അറിയില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 

പുരസ്‌കാരദാന വേദിയില്‍ വെച്ച് സമസ്ത നേതാവ് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തെയും ഇ പി ജയരാജന്‍ വിമര്‍ശിച്ചു. ഇത്തരം തെറ്റായ പ്രവണതകളെ അംഗീകരിക്കാനാകില്ല. ഇത്തരം പ്രവണതകളെ ശക്തമായി എതിര്‍ക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. മുന്‍ അധ്യാപകനെതിരായ പീഡനപരാതിയില്‍ മുഖം നോക്കാതെ നടപടി എടുക്കും. സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. 

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവര്‍ണാവസരമാണെന്നും എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള  മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യുഡിഎഫ് നേതാക്കള്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യവും ക്രൂരവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. യുഡിഎഫിന്റെ നിയമസഭയിലെ കുന്തമുനയായിരുന്നു പി ടി തോമസ്. ആ വിരോധം കൊണ്ടാകും പിടിയുടെ വിയോഗം കൊണ്ടുണ്ടായ ഉപതെരഞ്ഞെടുപ്പിനെ ഇത്തരത്തില്‍ പരാമര്‍ശിച്ചതെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. 
മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറെ സങ്കടമുണ്ടാക്കിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞു. പി ടി യെ പോലൊരാളുടെ നഷ്ടത്തെ സുവര്‍ണാവസരമായി കാണാന്‍ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും?. പിടിയുടെ  മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോ. .പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. അതുകൊണ്ടാണ് ഏറെ പ്രതികൂലമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും രണ്ടാം വട്ടവും ഭൂരിപക്ഷം വര്‍ധിപ്പിപ്പ് തൃക്കാക്കരയിലെ ജനങ്ങള്‍ വിജയിപ്പിച്ചതെന്നും ഉമ തോമസ് പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here