ലോകത്തെ ഫാഷന്‍ ട്രെന്‍ഡുകളിലേക്ക് മിഴി തുറക്കാനൊരുങ്ങി കൊച്ചി. അഞ്ചാമത് ലുലു ഫാഷൻ വീക്കിന് മെയ് 25 ന് തുടക്കം

0

കൊച്ചി : ഫാഷന്‍ ലോകത്തെ വിസ്മയക്കാഴ്ചകള്‍ വരവേല്‍ക്കാനൊരുങ്ങി കൊച്ചി നഗരം. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ഇവന്‍റായ ലുലു ഫാഷന്‍ വീക്ക് മെയ് 25 മുതല്‍ 29വരെ ലുലു മാളില്‍ നടക്കും. ലുലു ഫാഷന്‍ വീക്കിന്റെ അഞ്ചാം പതിപ്പാണിത്. ഫാഷന്‍ രംഗത്തെ നൂതന ട്രെന്‍ഡുകള്‍ മലയാളികളെ പരിചയപ്പെടുത്തുകയാണ് ലുലു ഫാഷന്‍ വീക്കിന്റെ ലക്ഷ്യം. അഞ്ച് ദിവസങ്ങിലായി നടക്കുന്ന ഫാഷൻ വീക്കിലെ ഫാഷൻ ചുവടുവെയ്പ്പുകളും വിനോദവും കൊച്ചിയെ ആഘോഷ ലഹരിയിലാക്കും.
പ്രമുഖ വസ്ത്രബ്രാന്‍ഡായ ഓക്സംബർഗ് അവതരിപ്പിയ്ക്കുന്ന ലുലു ഫാഷൻ വീക്ക് പീറ്റര്‍ ഇംഗ്ലണ്ടുമായി ചേർന്നാണ് നടത്തുന്നത് .

ഫാഷൻ വീക്കിൻ്റെ ഭാഗമായി 29 ഫാഷൻ ഷോകളാണ് ഒരുക്കിയിരിയ്ക്കുന്നത്. പൂനെയിൽ നിന്നുള്ള പ്രമുഖ കൊറിയോഗ്രാഫർ ഷൈ ലോബോയാണ് ഫാഷൻ ഷോകൾക്ക് നേതൃത്വം നൽകുക. ഡൽഹി, മുംബൈ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള മോഡലുകൾ ഉൾപ്പെടെ റാംപിൽ ചുവടുവെയ്ക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ ആകര്‍ഷകമായ ട്രെന്‍ഡുകള്‍ അണിനിരക്കുന്ന ഫാഷന്‍ ഷോകള്‍ മുതല്‍ സീസണിലെ ഏറ്റവും മികച്ച വസന്തകാല/ വേനല്‍ക്കാല ഡിസൈനുകളുടെ പ്രദര്‍ശനം വരെ ഫാഷന്‍ വീക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

യുവതി-യുവാക്കള്‍ക്കിടയിലെ മാറുന്ന ഫാഷന്‍ ട്രെൻഡുകളടക്കം ചര്‍ച്ചയാകുന്ന ഫാഷന്‍ ഫോറം, ഫാഷന്‍ അവാര്‍ഡുകള്‍ തുടങ്ങിയ പരിപാടികളും ലുലു ഫാഷന്‍ വീക്കിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഫാഷന്‍, എന്‍റര്‍ടെയ്ന്‍മെന്‍റ്, റീട്ടെയ്ല്‍ വ്യവസായം എന്നീ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ഫാഷന്‍ ഫോറത്തില്‍ അതിഥികളായെത്തും. ഫാഷന്‍ രംഗത്തെ ഉൾപ്പെടെ അസാധാരണ സംഭാവനകള്‍ പരിഗണിച്ച് പ്രൈഡ് ഓഫ് ഇന്ത്യ, പ്രൈഡ് ഓഫ് കേരള, പുരുഷ-വനിത സ്റ്റൈല്‍ ഐക്കണ്‍ ഉൾപ്പെടെ 16 പുരസ്കാരങ്ങൾ ഫാഷന്‍ വീക്കിലെ അവാര്‍‍ഡ് നിശയുടെ ഭാഗമായി സമ്മാനിയ്ക്കും. ഫാഷൻ വീക്കിൻ്റെ പ്രചരണാർത്ഥം മെയ് 22, 25 തീയതികളിൽ കൊച്ചിയിൽ ബൈക്ക് റാലിയും സംഘടിപ്പിയ്ക്കും. 25 മുതൽ 29 വരെ എല്ലാ ദിവസവും കല-സാംസ്കാരിക പരിപാടികളും മാളിലുണ്ടാകും.

ഫാഷന്‍ വീക്കിനോടനുബന്ധിച്ച് ലുലു ഫാഷന്‍ സ്റ്റോറില്‍ സീസണിലെ ഏറ്റവും പുത്തന്‍ ട്രെന്‍ഡിംഗ് വസ്ത്രങ്ങളുടെ എക്സ്ക്ലൂസീവ് ഡിസ്പ്ലേയും , വില്‍പ്പനയും, വന്‍‍ ഡിസ്കൗണ്ടുകളും ഉണ്ടായിരിയ്ക്കും.

ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ബയ്യിംഗ് മാനേജർ ദാസ് ദാമോദരൻ, ലുലു ഇന്ത്യ മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ്,
ലുലു റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍‍ സുധീഷ് നായർ, സിയാറാം അപ്പാരല്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ഏണസ്റ്റ് പോള്‍ ഡാനിയേല്‍, സീനിയർ ഫാഷൻ ഡിസൈനര്‍ സിദ്ധാര്‍ത്ഥ് ശശാങ്കന്‍,
ലുലു ഫാഷന്‍ സ്റ്റോര്‍ മെന്‍സ്വെയര്‍ കാറ്റഗറി മാനേജര്‍ സജ്ജാദ് ഭരതൻ
എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply