കൊതുക് ഒരു പ്രശ്നമാണോ..? ഇപ്പൊ ശരിയാക്കിത്തരാം..! ശശിധരൻ ചേട്ട‍ൻറെ ‘കരിഓയിൽ’ വിദ്യ ഒന്ന് പയറ്റി നോക്കൂ…

0

മ​ര​ട്: മൂളിവരുന്ന കൊതുകുകൾക്ക് മുട്ടൻ പണി ഒരുക്കിയിരിക്കുകയാണ് ഒരു മലയാളി. നെ​ട്ടൂ​ർ ക​ല്ലൂ​ക്കാ​ട്ട് വീ​ട്ടി​ൽ കെ.​എ​ൻ. ശ​ശി​ധ​ര​ൻ ഒരുക്കിയ കെണി കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഷീ​റ്റി​നു മു​ക​ളി​ൽ ക​രി ഓ​യി​ൽ പു​ര​ട്ടി​യാ​ണ് കൊ​തു​കി​നെ തു​ര​ത്താ​നു​ള്ള മാ​ർഗമാണ് ക​ണ്ടെ​ത്തി​യ​ത്.

കെ​ട്ടി​ട നി​ർമാ​ണ തൊ​ഴി​ലാ​ളി​യാ​യ ശ​ശി​ധ​ര‍ൻറെ വീ​ട്ടി​ലെ കൊ​തു​കു​ശ​ല്യം ത​ന്നെ​യാ​ണ് പ്ര​തി​വി​ധി ക​ണ്ടെ​ത്ത​ണ​മെ​ന്ന ചി​ന്ത ഉ​യ​ർന്നു​വ​രാ​ൻ കാ​ര​ണം. കൊ​തു​കി​ന്റെ പ്ര​ജ​ന​ന​കേ​ന്ദ്രം വെ​ള്ള​മാ​യ​തു​കൊ​ണ്ടു​ത​ന്നെ ആ ​രീ​തി​യി​ലാ​ണ് ആ​ദ്യം പ​രീ​ക്ഷ​ണം തു​ട​ങ്ങി​വെ​ച്ച​ത്. പ​ല മാ​ർഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചെ​ങ്കി​ലും ഫ​ല​വ​ത്താ​കാ​തെ വ​ന്നെ​ങ്കി​ലും ശ​ശി​ധ​ര​ൻ പി​ന്നോ​ട്ടു​പോ​യി​ല്ല.

കെ​ട്ടി​ട നി​ർമാ​ണ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​യാ​യ ശ​ശി​ധ​ര​ന് ജോ​ലി​ക്കി​ടെ​യാ​ണ് പു​തി​യ മാ​ർഗം മ​ന​സ്സി​ലു​ദി​ക്കു​ന്ന​ത്. വാ​ർക്ക​പ്പ​ണി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ത​കി​ട് ഷീ​റ്റു​പ​യോ​ഗി​ച്ച് പ​രീ​ക്ഷ​ണം ന​ട​ത്താ​മെ​ന്ന് തീ​രു​മാ​നി​ച്ചു. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം ഷീ​റ്റി‍െൻറ മു​ക​ൾഭാ​ഗ​ത്താ​യി ക​രി ഓ​യി​ൽ പു​ര​ട്ടി കൊ​തു​ക് രൂ​ക്ഷ​മാ​യ സ്ഥ​ല​ത്ത് രാ​ത്രി​മു​ഴു​വ​ൻ സ്ഥാ​പി​ച്ചു. രാ​വി​ലെ എ​ഴു​ന്നേ​റ്റു​നോ​ക്കി​യ​പ്പോ​ഴാ​ണ് കൊ​തു​കു​ക​ൾ ഷീ​റ്റി​നു മു​ക​ളി​ൽ പു​ര​ട്ടി​യ ഓ​യി​ലി​ൽ ഒ​ട്ടി​പ്പി​ടി​ച്ച് കി​ട​ക്കു​ന്ന​തു​ക​ണ്ട​ത്.

കൊ​തു​കു​ക​ളെ ന​ശി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർഗ​മാ​ണി​താ​ണെ​ന്ന് ശ​ശി​ധ​ര​ൻ അ​ന്ന് ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തി​ള​ക്ക​മു​ള്ള പ്ര​ത​ല​ത്തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​ണെ​ന്നു ക​രു​തി​യാ​കാം കൊ​തു​കു​ക​ൾ ഷീ​റ്റി​നു മു​ക​ളി​ൽ വ​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ് ശ​ശി​ധ​ര​ൻ പ​റ​യു​ന്ന​ത്. ക​റു​ത്ത ഗ്രാ​നൈ​റ്റ് ക​ഷ്​​ണ​ത്തി​ലും ക​രി​ഓ​യി​ൽ പു​ര​ട്ടി​യാ​ൽ ഫ​ല​മു​ണ്ടാ​കു​മെ​ന്നും ശ​ശി​ധ​ര​ൻ പ​റ​യു​ന്നു.

ശ​ശി​ധ​ര‍െൻറ പു​തി​യ ക​ണ്ടു​പി​ടി​ത്തം നാ​ട്ടി​ൽ പാ​ട്ടാ​യ​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ കാ​ണാ​നും ഈ ​രീ​തി പി​ന്തു​ട​രാ​നും വി​ളി​ക്കു​ന്നു​ണ്ട്. മ​ര​ട് ന​ഗ​ര​സ​ഭ 24ആം ​വാ​ർഡ് കൗ​ൺസി​ല​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വാ​ർഡി‍െൻറ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​രീ​തി ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ശ​ശി​ധ​ര​ൻ. പ്ര​കൃ​തി​ക്കും മ​നു​ഷ്യ​നും ദോ​ഷ​മി​ല്ലാ​ത്ത ക​ണ്ടു​പി​ടി​ത്ത​ത്തി​നൊ​പ്പം പി​ന്തു​ണ​യു​മാ​യി ഭാ​ര്യ മൈ​ഥി​ലി​യും മ​ക​ൾ സൗ​മ്യ​യും കൂ​ടെ​യു​ണ്ട്.

Leave a Reply