ക​ണ്ണൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

0

ത​ളി​പ്പ​റ​മ്പ്: മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് റെ​യ്ഞ്ച് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​പി.​മ​ധു​സൂ​ദ​ന​നും സം​ഘ​വും കു​റു​മാ​ത്തൂ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​റു​മാ​ത്തൂ​ര്‍ പൊ​ക്കു​ണ്ട് സ്വ​ദേ​ശി എം.​വി.​അ​ഷ്‌​റ​ഫ് (27) എ​ന്ന യു​വാ​വി​നെ എം​ഡി​എം​എ സ​ഹി​തം പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ പ​ക്ക​ല്‍നി​ന്നു 70 മി​ല്ലി​ഗ്രാം എം​ഡി​എം​എ പി​ടി​കൂ​ടി. റെ​യ്ഡി​ല്‍ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​യേ​ശു​ദാ​സ​ന്‍, ഇ.​എ​ച്ച്.​ഫെ​മി​ന്‍, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ പി.​ജി​ഷ, എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ സി.​വി.​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Leave a Reply