ജിമ്മിൽ വര്‍ക്കൗട്ട് ചെയ്ത് ഭാവന

0


മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഭാവന. ഇൻസ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന താരവുമാണ് ഭാവന. ഭാവനയുടെ ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഭാവനയുടെ പുതിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് .

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. എല്ലാവര്‍ക്കും പ്രചോദനമേകുന്ന ഒരു വീഡിയോയാണ് ഭാവന പങ്കുവെച്ചിരിക്കുന്നത് എന്നാണ് പ്രതികരണങ്ങള്‍. എന്തായാലും ഭാവന പങ്കുവെച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അഞ്ച് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം ഒരു മലയാള സിനിമയില്‍ ഭാവന നായികയാകുന്നുമുണ്ട്.


‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്നാണ് ഭാവന നായികയാകുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ പേര്. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധായകൻ. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്നു.

സിനിമയുടെ ഛായാഗ്രഹണം അരുണ്‍ റുഷ്‍ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്.

സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

വി ഡി സവര്‍ക്കറിന്റെ ജീവിത കഥ സിനിമയാകുകയാണ്. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന പേരിലുള്ള ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയാണ് നായകൻ.മഹേഷ് വി മഞ്‍ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ (Swatantra Veer Savarkar first look).

ലണ്ടൻ, മഹാരാഷ്‍ട്ര, ആൻഡമാൻ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ചിത്രീകരിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മറ്റൊരു തലത്തില്‍ ഉയർത്തിക്കാട്ടുന്നതായിരിക്കും ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ ഓഗസ്റ്റോടെയാകും ഷൂട്ട് തുടങ്ങുക.അവഗണിച്ച ചില കാര്യങ്ങള്‍ പറയാൻ ഇതാണ് ശരിയായ സമയമെന്ന് സംവിധായകൻ മഹേഷ് വി മഞ്‍ജരേക്കര്‍ പറഞ്ഞിരുന്നു.

നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട് എന്ന് ചിത്രം സ്വീകരിച്ചതിനെ കുറിച്ച് രണ്‍ദീപ് ഹൂഡ പറഞ്ഞിരുന്നു. എന്നിരുന്നാലും, എല്ലാവർക്കും അവരുടെ പങ്കിന്റെ പ്രാധാന്യം ലഭിച്ചിട്ടില്ല. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെടുന്നതും സ്വാധീനിച്ചതുമായ വിനായക് ദാമോദർ സവർക്കറുടെ ജീവിത കഥ പറയേണ്ടതുണ്ട്. തന്നെ ആ കഥാപാത്രം ചെയ്യാൻ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞിരുന്നു

ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചഴ്‍സ്, ലെജന്റ് സ്റ്റുഡിയോസ് എന്നീ ബാനറിലാണ് നിര്‍മാണം. രൂപ പണ്ഡിറ്റും ജയ പാണ്ഡ്യയുമാണ് സഹ നിര്‍മാതാക്കള്‍. സ്വതന്ത്ര വീര സവര്‍ക്കര്‍ എന്ന സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാകും അഭിനയിക്കുക എന്ന് അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here