ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ അപ്രന്റീസ്; കൊച്ചിൻ ഷിപ്‍യാർഡിൽ 136 ഒഴിവുകൾ

0

കൊച്ചി: കൊച്ചിൻ ഷിപ്‍യാർഡിൽ നൂറിലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 136 ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ഓൺലൈനായി മാർച്ച് 9 വരെ അപേക്ഷിക്കാം. ഒരു വർഷത്തെ പരിശീലനം നൽകും. തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത, സ്റ്റൈപൻഡ് എന്നിവയെക്കുറിച്ച് അറിയാം.

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: ഇലക്ട്രിക്കൽ (15), മെക്കാനിക്കൽ (19), ഇലക്ട്രോണിക്സ് (8), ഇൻസ്ട്രുമെന്റേഷൻ (4), സിവിൽ (10), കംപ്യൂട്ടർ (5), കൊമേഴ്സ്യൽ പ്രാക്ടീസ് (8) എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുളള വിവരങ്ങൾ. ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ/തത്തുല്യം യോ​ഗ്യതയുണ്ടായിരിക്കണം. ശമ്പളം 10,200രൂപ.

ഗ്രാജുവേറ്റ് അപ്രന്റിസ്: ഇലക്ട്രിക്കൽ (12), മെക്കാനിക്കൽ (19), ഇലക്ട്രോണിക്സ് (6), സിവിൽ (14), കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷന്‍/കംപ്യൂട്ടർ എൻജിനീയറിങ്/ഐടി (5), സേഫ്റ്റി (4), മറൈൻ (4), നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ് (3) ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം/തത്തുല്യം യോ​ഗ്യത. ശമ്പളം 12,000.

23.02.2004 നോ അതിനു മുൻപോ ജനിച്ചവർക്ക് അപേക്ഷിക്കാം. മുൻപു പരിശീലനം നേടിയവരും ഇപ്പോൾ പരിശീലനത്തിലുള്ളവരും അപേക്ഷിക്കേണ്ടതില്ല. https://portal.mhrdnats.gov.in എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്തശേഷം അപേക്ഷിക്കുക. വിശദവിവരങ്ങൾക്കായി ഔദ്യോ​ഗിക വെബ്സൈറ്റായ www.cochinshipyard.in സന്ദർശിക്കാം

Leave a Reply