റേഡിയോ ശ്രോതാക്കൾക്കൊരു സന്തോഷവാർത്ത.
പത്തനംതിട്ടയിലും ആകാശവാണി എഫ്.എം. നിലയം.

0

പത്തനംതിട്ട: ആകാശവാണിയുടെ എഫ്. എം. ശബ്ദതരംഗങ്ങൾ ഇനി പത്തനംതിട്ടയുടെ ആകാശപന്ഥാവിലൂടെ നിങ്ങളുടെ റേഡിയോകളിലേയ്ക്ക്. നാട്ടിൻപുറങ്ങളിൽ നിന്നുമുള്ള വൈവിധ്യമാർന്ന വാർത്താധിഷ്ഠിത, വിജ്ഞാന, വിനോദ പരിപാടികൾ പത്തനംതിട്ടക്കാർക്ക് ഇനി എഫ്. എം-ലൂടെ കേൾക്കാം. ഇതാദ്യമായാണ് ആകാശവാണി പത്തനംതിട്ടയിൽ നിന്നും പ്രക്ഷേപണം തുടങ്ങുന്നത്. പുതിയ എഫ്.എം റേഡിയോ സ്‌റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവിൽ ദൂരദർശന്റെ റിലേ സ്റ്റേഷൻ ഓമല്ലൂർ പഞ്ചായത്തിലെ മണ്ണാറമലയിലെ കെട്ടിടത്തിൽ പ്രവർത്തിയ്ക്കുന്നുണ്ട്. ഇവിടേയ്ക്കാണ് എഫ്. എം. കടന്നുവരുന്നത്. കഴിഞ്ഞ ഒകേ്ടാബറില്‍ ഇത്തരത്തിലുള്ള ഇന്ത്യയിലെ എല്ലാ റേഡിയോ സ്‌റ്റേഷനുകളും ദൂരദര്‍ശന്‍ റിലേ സ്‌റ്റേഷനുകളും നിര്‍ത്തുവാന്‍ കേന്ദ്ര ഗവണ്മെന്റിന്റെ പ്രസാർഭാരതി തീരുമാനമെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ആന്റോ ആന്റണി എം.പി പത്തനംതിട്ട റിലേ സ്‌റ്റേഷനില്‍ പുതിയ എഫ്.എം സ്‌റ്റേഷന്‍ അനുവദിക്കണമെന്ന് കേന്ദ്ര ഗവണ്മെന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ഇതിന്റെ ഫലമായാണ് പത്തനംതിട്ടയിൽ എഫ്. എം. സ്റ്റേഷൻ പ്രവർത്തനമാരം
ഭിക്കുന്നത്. കെട്ടിട പുനരുദ്ധാരണം പൂര്‍ത്തിയായി. എഫ്.എം ഫ്രീക്വന്‍സി അനുവദിച്ചു. ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തീകരിച്ച് വൈദ്യുതി കണക്ഷനും ലഭിച്ചു. ആറോളം ജീവനക്കാരെ നിലനിര്‍ത്തി പുതിയ എഫ്.എം. സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും എം.പി അറിയിച്ചു.

ഫോട്ടോ: പത്തനംതിട്ട എം.പി. ആന്റോ ആന്റണി മണ്ണാറമലയിലെ എഫ്. എം. റേഡിയോ നിലയം സന്ദർശിച്ചപ്പോൾ

Leave a Reply