കുറുപ്പംപടി കത്തോലിക്കാ പള്ളിയിൽ ഇടവക മധ്യസ്ഥരുടെ തിരുനാൾ

0

കുറുപ്പുംപടി സെൻ പീറ്റർ & പോൾ ഫെറോന ദൈവാലയത്തിൽ ഇടവക മധ്യസ്ഥരായ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും
ധീരരക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഏപ്രിൽ 29,30 മെയ് 1 വെള്ളി ശനി ഞായർ തീയതികളിൽ ആഘോഷിക്കും.
വെള്ളി വൈകിട്ട് 4 30ന് കൊടിയേറ്റ്,തിരുസ്വരൂപ പ്രതിഷ്ഠ ആഘോഷമായ വിശുദ്ധ കുർബാന സന്ദേശം, നൊവേന.
ശനി രാവിലെ 6.30ന് വിശുദ്ധ കുർബാന വൈകിട്ട് 4 30ന് ലദീഞ്ഞ് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന,കുറുപ്പംപടി ടൗൺ പ്രദക്ഷിണം.
ഞായർ രാവിലെ 6.30 നും 10 നും നൊവേന,വിശുദ്ധ കുർബാന
വൈകിട്ട് 4 30ന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന സന്ദേശം,നൊവേന,പ്രദക്ഷിണം എന്നിവയാണ് തിരുനാൾ ദിവസങ്ങളിലെ തിരുക്കർമ്മങ്ങൾ എന്ന് ഇടവക വികാരി ഫാ. ജേക്കബ് തലാപ്പിള്ളിൽ കൈക്കാരന്മാരായ തോമസ് മണ്ഡപത്തിൽ ബെന്നി തെക്കേമാലിയിൽ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here