ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ ‘കോംപ്രമൈസില്ല’ പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരോട്

0

എറണാകുളം റൂറൽ ജില്ലയിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ വാഹനമോടിച്ച പ്രയപൂർത്തിയാകാത്ത പതിനഞ്ച് പേർ പിടിയിൽ . ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു സ്പെഷൽ ഡ്രൈവ് നടത്തിയത്. നിയമലംഘനം നടത്തി വാഹനം ഓടിച്ചതിന് എഴുപത്തിയഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. അറുപത്തിയഞ്ച് പേർ പിഴചുമത്തി. ലൈസൻസില്ലതെ വാഹനമോടിച്ച ഇരുപതു പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. നമ്പർ പ്ലേറ്റില്ലാതെയും, മടക്കി വച്ചും യാത്ര ചെയ്ത നാൽപത് വാഹന ഉടമകൾക്കെതിരെ നടപടിയെടുത്തു. പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരുടെ രക്ഷകർത്താക്കൾക്കെതിരെ നടപടി സ്വീകരിക്കും. റൂറൽ ജില്ലയിൽ മുപ്പത്തിനാല് സ്റ്റേഷൻ പരിധിയിലും പ്രത്യേക സ്ക്വാഡ് രൂപികരിച്ചാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളാലും തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here