ബലാല്‍സംഗക്കേസില്‍ സംവിധായകന്‍ അറസ്‌റ്റില്‍

0

കാക്കനാട്‌: യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ സിനിമാ സംവിധായകന്‍ അറസ്‌റ്റില്‍. കണ്ണൂര്‍ മട്ടന്നൂര്‍ കാഞ്ചിലേരി വലിയവീട്ടില്‍ ലിജു (30)വിനെയാണ്‌ കണ്ണൂരിലെ ഷൂട്ടിങ്‌ ലൊക്കേഷനില്‍നിന്നു പിടികൂടിയത്‌്.
2020 ഡിസംബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ കാക്കനാടുള്ള വീട്ടില്‍വച്ചും എടത്തല, കണ്ണൂര്‍ എന്നിവിടങ്ങളില്‍വച്ചും ബലാല്‍സംഗം ചെയ്‌തെന്നു കാട്ടി യുവതി നല്‍കിയ പരാതിയിലാണ്‌ അറസ്‌റ്റ്‌. കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ സി.എച്ച്‌ നാഗരാജു ചക്കിലത്തിന്റെ നിര്‍ദേശപ്രകാരം ഇന്‍ഫോപാര്‍ക്ക്‌ പോലീസാണ്‌ കണ്ണൂരിലെത്തി പ്രതിയെ പിടികൂടിയത്‌.
കൊച്ചി ഡി.സി.പി വി.യു കുര്യാക്കോസിന്റെ നേതൃത്വത്തില്‍ തൃക്കാക്കര അസി.കമ്മിഷണര്‍ പി.വി ബേബിയുടെ മേല്‍നോട്ടത്തില്‍ ഇന്‍ഫോപാര്‍ക്ക്‌ സി.ഐ ഉള്‍പ്പെട്ട പ്രത്യേക അനേ്വഷണസംഘമാണ്‌ ഷൂട്ടിങ്‌ ലൊക്കേഷനില്‍നിന്നു പ്രതിയെ പിടികൂടിയത്‌്.

Leave a Reply