അതിജീവിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും നടിക്കുനേരെ ഭീകരമായ ആക്രമണം ഉണ്ടായിയെന്നു സംവിധായകന്‍ ആഷിഖ്‌ അബു

0

കൊച്ചി: അതിജീവിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും നടിക്കുനേരെ ഭീകരമായ ആക്രമണം ഉണ്ടായിയെന്നു സംവിധായകന്‍ ആഷിഖ്‌ അബു.
ചില മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള ഒരു സംഘം അത്തരം ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും സര്‍ക്കാരും മാധ്യമങ്ങളും നീതിയ്‌ക്കൊപ്പം നിന്നുവെന്നും ആഷിഖ്‌ അബു പറഞ്ഞു. തനിക്കു നേരെയുണ്ടായ അതിക്രമത്തെക്കുറിച്ചു തുറന്നു പറഞ്ഞ നടിയുടെ നിലപാടിനെ ആഷിഖ്‌ അഭിനന്ദിച്ചു.
വലിയ സന്തോഷത്തോടെയും പ്രതീക്ഷയോടെയും തന്നെയാണു നടിയുടെ ഈ നിലപാടിനെ കാണുന്നത്‌. മുമ്പു നിരവധി തവണ സിനിമകളുടെ ആവശ്യത്തിനായി താന്‍ ഇവരെ ക്ഷണിച്ചിരുന്നു. ഒരു അതിജീവിത ഒറ്റപ്പെടുന്ന സമൂഹത്തില്‍ നിന്ന്‌ അകന്നു പോകുന്ന അവസ്‌ഥയാണ്‌. ആരെങ്കിലുമൊക്കെ അതു തകര്‍ത്തു പുറത്തുവരണമെന്ന്‌ ആഗ്രഹിച്ചിട്ടുണ്ട്‌. ഇതാര്‍ക്കും സംഭവിക്കാവുന്ന ഒരു അപകടം മാത്രമാണ്‌. അങ്ങനെ കണ്ടാല്‍ ഇത്തരം അപകടം സംഭവിക്കുന്നവര്‍ക്കേറെ ആശ്വാസകരമാവുകയും ട്രോമയില്‍ നിന്നും മുന്നേറാന്‍ സാധിക്കുകയും ചെയ്യും. ഇത്‌ ഒരു ധീരമായ നിലപാടു തന്നെയാണ്‌- ആഷിഖ്‌ അബു പറഞ്ഞു.

Leave a Reply