യുക്രൈന്‍ യുദ്ധത്തിനിടെ ബാബ വാന്‍ഗയുടെ പ്രവചനങ്ങള്‍ പൊടിതട്ടിയെടുത്ത്‌ റഷ്യന്‍ മാധ്യമങ്ങള്‍

0

മോസ്‌കോ: യുക്രൈന്‍ യുദ്ധത്തിനിടെ ബാബ വാന്‍ഗയുടെ പ്രവചനങ്ങള്‍ പൊടിതട്ടിയെടുത്ത്‌ റഷ്യന്‍ മാധ്യമങ്ങള്‍. “വ്‌ളാഡിമിറുടെ യശസ്‌ ഉയരും. റഷ്യയെ തടയാന്‍ ആര്‍ക്കും കഴിയില്ല. റഷ്യ ലോകത്തിന്റെ നാഥനാകും”- 2022ലെ പ്രവചനങ്ങള്‍ക്കിടെയാണ്‌ ഈ വരികളുള്ളത്‌.
ബള്‍ഗേറിയ സ്വദേശിനിയാണ്‌ അന്ധയായ ബാബ വാന്‍ഗ. 1996 ലാണ്‌ അവര്‍ മരിച്ചത്‌. 5079 വരെയുള്ള കാര്യങ്ങള്‍ അവര്‍ പ്രവചിച്ചിട്ടുണ്ടെന്നാണ്‌ അനുയായികള്‍ പറയുന്നത്‌. ഇതുവരെയുള്ള പ്രവചനങ്ങളില്‍ ബഹുഭൂരിപക്ഷവും യാഥാര്‍ഥ്യമായിട്ടുണ്ടത്രേ.
2004-ലെ സുനാമി, ബരാക്‌ ഒബാമ യു.എസ്‌. പ്രസിഡന്റ്‌ പദത്തില്‍ എത്തിയത്‌, വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണം, ബ്രെക്‌സിറ്റ്‌ തുടങ്ങിവ അവര്‍ പ്രവചിച്ചിരുന്നു. 2019-ല്‍ ലോകത്തെ ഒരു വൈറസ്‌ പിടിപെടുമെന്ന്‌ പ്രവചിച്ചത്‌ കോവിഡിലൂടെ യാഥാര്‍ഥ്യമായി എന്നും അനുയായികള്‍ വിശ്വസിക്കുന്നു. പുട്ടിനെതിരേ കൊലപാതക ശ്രമമുണ്ടാകുമെന്നും യൂറോപ്പില്‍ ഭീകരാക്രമണമുണ്ടാകുമെന്നും പ്രവചനങ്ങളിലുണ്ട്‌. ഈ വര്‍ഷം ഇന്ത്യയില്‍ വെട്ടുക്കിളി ആക്രമണമുണ്ടാകുമെന്നാണു മറ്റൊരു പ്രവചനം.
യുക്രൈന്‍ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തില്‍ റഷ്യയില്‍ മാധ്യമങ്ങള്‍ക്ക്‌ കടുത്ത നിയന്ത്രണമാണുള്ളത്‌.
സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ 14 വര്‍ഷം വരെ തടവ്‌ ശിക്ഷയ്‌ക്കു വ്യവസ്‌ഥയുള്ള ബില്ലിന്‌ ഇന്നലെ റഷ്യന്‍ പാര്‍ലമെന്റ്‌ അംഗീകാരം നല്‍കിയിരുന്നു.

Leave a Reply