കോതമംഗലം ഹൈറേഞ്ച് ജങ്ഷനിൽ
കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ ദമ്പതിമാർ ഗുരുതരാവസ്ഥയിൽ

0

കോതമംഗലം : നഗരത്തിൽ ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് ദമ്പതിമാർ ഗുരുതരാവസ്ഥയിൽ. ഭാര്യയുമായി ആശുപത്രിയിലേക്ക് പോകുംവഴിയാണ് അപകടം. മുത്തംകുഴി കദളിപ്പറമ്പിൽ സന്തോഷിനും ഭാര്യ ജിഷയ്ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. സന്തോഷാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ജിഷയുടെ നില അതീവഗുരുതരമാണ്. ഇരുവരെയും ആലുവ രാജഗിരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി ഹൈറേഞ്ച് ജങ്ഷനിൽവെച്ചാണ് അപകടം. ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു സന്തോഷ്. ഓട്ടോറിക്ഷ നിശ്ശേഷം തകർന്നു. കാറിനും കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here