ബൈക്ക് യാത്രക്കാരെ വീഴ്ത്തി കേബിൾച്ചുറ്റ്‌

0

കൊച്ചി : സൂക്ഷിക്കുക! നഗരത്തിന്റെ പല ഭാഗങ്ങളിലും യാത്രക്കാരെ വീഴ്ത്താൻ കേബിൾക്കുരുക്ക്. സൗത്ത് മേൽപ്പാലത്തിനു താഴെ കെ.എസ്.എൻ. മേനോൻ റോഡിന്റെ തുടക്കഭാഗത്ത് റോഡിൽ പൊട്ടിക്കിടന്ന കേബിൾ മോട്ടോർബൈക്കിൽ ചുറ്റി യാത്രക്കാരായ യുവാക്കൾ അപകടത്തിൽപ്പെട്ടത് വെള്ളിയാഴ്ചയാണ്. വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം.

ബൈക്കിലുണ്ടായിരുന്ന രണ്ടുപേരും താഴെവീണെങ്കിലും കാര്യമായ പരിക്കില്ല. ബൈക്ക് പതിയെ വന്നതിനാലും എതിർഭാഗത്തു നിന്ന് ആസമയം വാഹനം വരാത്തതിനാലും വലിയ അപകടം ഒഴിവായി.

സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പോലീസും സമീപത്തുള്ളവരും ചേർന്ന് ഏറെനേരം പണിപ്പെട്ടാണ് ബൈക്കിന്റെ പിൻചക്രത്തിൽ ചുറ്റിയ കേബിൾ അഴിച്ചുമാറ്റിയത്. ഇൗ മേഖലയിലും നഗരത്തിലെമ്പാടും വൈദ്യുതി തൂണുകളിൽ ഇത്തരത്തിൽ കേബിളുകൾ ചുറ്റിക്കെട്ടിയിട്ടിട്ടുണ്ട്. അഴിഞ്ഞുകിടന്ന കേബിളിന്റെ കുറേഭാഗം പോലീസെത്തി മാറ്റിയിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here