വാക്ക്‌ തര്‍ക്കത്തിനിടെ മകന്റെ ആസിഡ്‌ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ്‌ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

0

അടിമാലി: വാക്ക്‌ തര്‍ക്കത്തിനിടെ മകന്റെ ആസിഡ്‌ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ്‌ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ഇരുമ്പുപാലം പഴമ്പള്ളിച്ചാല്‍ പടിയറ ചന്ദ്രസേനന്‍ (60) ആണ്‌ മരിച്ചത്‌. അടിമാലി ഇരുമ്പുപാലം പഴമ്പിള്ളിച്ചാലിലാണ്‌ സംഭവം. മാര്‍ച്ച്‌ 21ന്‌ വാക്ക്‌തര്‍ക്കത്തെ തുടര്‍ന്ന്‌ മകന്‍ വിനീത്‌(30) പിതാവിന്റെ ദേഹത്ത്‌ ആസിഡ്‌ ഒഴിച്ചു.
ശരീരത്ത്‌ പൊള്ളലേറ്റ പിതാവ്‌ ചന്ദ്രസേനന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികത്സയിലായിരുന്നു. റബ്ബര്‍ പാല്‍ ഷീറ്റാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ്‌ പിതാവിന്റെ ദേഹത്ത്‌ ഒഴിക്കുകയായിരുന്നു. മാര്‍ച്ച്‌ 21ന്‌ 4 ന്‌ വീട്ടില്‍ മദ്യപിച്ച്‌ എത്തിയ മകന്‍ ടി.വി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന്‌ പിതാവുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന്‌ പിതാവിന്റെ ദേഹത്ത്‌ ആസിസ്‌ ഒഴിക്കുകയായിരുന്നു. അടിമാലി സി.ഐ: കെ.സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ സംഭവ ദിവസം തന്നെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. പ്രതി ഇപ്പോഴും റിമാന്റില്‍ കഴിയുകയാണ്‌.കൊലപാതകത്തിന്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ മേല്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു

Leave a Reply