നടി ആക്രമിക്കപ്പെട്ട കേസില്‍ വലിയ അട്ടിമറികളാണ് നടക്കുന്നതെന്ന് അഡ്വ അജകുമാര്‍

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വലിയ അട്ടിമറികളാണ് നടക്കുന്നതെന്ന് അഡ്വ അജകുമാര്‍. കേസില്‍ ആദ്യത്തെ കുറ്റപത്രം വന്നപ്പോഴുണ്ടായ കാരണം വെച്ച്‌ ഈ കേസ് അവസാനിപ്പിക്കാന്‍ തീവ്ര ശ്രമം ദിലീപ് നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ അന്ന് കേസ് ഇല്ലാതാക്കാന്‍ നോക്കിയതിനെ മറികടന്ന് എത്രയോ മുന്നോട്ട് പോയിരുന്നു. സ്വതന്ത്ര അന്വേഷണത്തിന് അന്ന് സഹായം നല്‍കിയത് പിണറായി വിജയനാണ്. അന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി കൂടിയാണ്. അന്ന് പിണറായി എടുത്ത നിലപാടിനെ അഭിനന്ദിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയില്ല. കേസ് അട്ടിമറിക്കാന്‍ ഈ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് അജകുമാര്‍ ആരോപിച്ചു. അതില്‍ സിപിഎമ്മിന് പങ്കുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇന്ന് പിണറായി വിജയന്റെ അവസ്ഥ പറയാതിരിക്കുന്നതാണ് നല്ലത്. പിണറായി ഇന്ന് നോക്കുന്നത് 99ല്‍ നിന്ന് നൂറാക്കി സീറ്റ് ഉയര്‍ത്താനാണ്. അതിന് എന്തെങ്കിലുമൊക്കെ ചെയ്യാനാണ് നോക്കുന്നത്. പക്ഷേ ഇവിടെ ഒരു സഹോദരിയുടെ മാനത്തിന് വില പറയുന്ന അവസ്ഥയുണ്ടാവുന്നു. ആ കേസിലെ അട്ടിമറി നിയന്ത്രിക്കാന്‍ ഇവിടെ പിണറായി വിജയന് സാധിക്കുന്നില്ല. അദ്ദേഹം നിസ്സഹായനാണെന്ന് പറയാം. ഇനി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെങ്കില്‍, ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹം പൊതുസമൂഹത്തോട് മാപ്പുപറയേണ്ടി വരുമെന്നും അജകുമാര്‍ വ്യക്തമാക്കി. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാര്യം ഉറപ്പാണ്, അന്വേഷണ ചുമതലയില്‍ നിന്ന് ശ്രീജിത്തിനെ മാറ്റിയ ശേഷം നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം മരവിച്ച്‌ പോയിരിക്കുകയാണ്. അതിന് പ്രധാനമായും രണ്ട് കാര്യങ്ങളുണ്ട്. അഭിഭാഷകര്‍ ഈ കേസിന്റെ തെളിവ് നശിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കുകയും, സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു എന്നതാണ്. ഇവരെ ചോദ്യം ചെയ്യാനും ശ്രമം തുടങ്ങിയിരുന്നു. കേസെടുത്തതിന് പിന്നാലെ അഭിഭാഷകരുടെ സംഘടന വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളൊക്കെ ഈ അഭിഭാഷകനാണ് വാദിക്കുന്നത്. പല പ്രതികളും ഇന്ന് പുറത്ത് കിടക്കുന്നത് ഈ വക്കീല്‍ ഉള്ളത് കൊണ്ടാണ്.

പല നേതാക്കളും ഇന്ന് പുറത്ത് നിന്നുള്ളത് ഈ അഭിഭാഷകന്‍ കാരണമാണ്. ഇപ്പോള്‍ സാക്ഷികളെ തന്നെ വിഴുങ്ങുന്ന കാലമാണ്. പല കേസുകളും ഇല്ലാതാകുന്നത് ഈ സാക്ഷികളെ വിഴുങ്ങിയാണ്. നിയമം രാഷ്ട്രപതിക്കായാലും പ്രധാനമന്ത്രിക്കായാലും വരെ ഒരേ പോലെയാണ്. എന്നാല്‍ ഇവിടെ കേസ് മരവിപ്പിച്ചിരിക്കുകയാണ്. ചില വ്യക്തികള്‍ക്കെതിരെ അന്വേഷണം തിരിയുന്നു എന്ന് കണ്ടാണ് ഈ അട്ടിമറി നടന്നിരിക്കുന്നത്. അതിജീവിതയുടെ വിവരങ്ങളുള്ള മെമ്മറി കാര്‍ഡ് അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി പറഞ്ഞതാണ്. എന്നാല്‍ അതില്‍ പോലും അക്‌സസ് നടന്നു. സയന്റിഫിക് വിദഗ്ധര്‍ തന്നെ പറഞ്ഞു. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല. ആ റിപ്പോര്‍ട്ട് കൂടി പരിശോധിക്കാതെ, അന്വേഷണത്തിന് പോലും ഉത്തരവിടാന്‍ കോടതി തയ്യാറായില്ലെന്നും അജകുമാര്‍ പറഞ്ഞു.

പിന്നീട് പുനരന്വേഷണത്തിന്റെ ഭാഗമായി അക്കാര്യങ്ങളൊക്കെ പുറത്തുവന്നു. ആ റിപ്പോര്‍ട്ട് സീസ് ചെയ്യേണ്ട ബാധ്യത പോലീസിനുണ്ടായി. അത് പോലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതില്‍ തെളിവില്‍ കൃത്രിമത്വം കാണിച്ചോ എന്നൊക്കെ പരിശോധിക്കാനുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണമായിരുന്നു. എങ്കില്‍ മാത്രമേ സത്യം ബോധ്യപ്പെടൂ. പക്ഷേ ആ അന്വേഷണം നടന്നാല്‍ വലിയ വിഗ്രഹങ്ങള്‍ പലതും തകര്‍ന്ന് വീഴും. അപ്പോള്‍ അതും കൂടി ചേര്‍ത്ത് ഈ കേസ് മരവിപ്പിക്കുക എന്നതാണ് ഈ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന കാര്യം. അക്കാര്യത്തില്‍ തനിക്ക് സംശയങ്ങളുണ്ടെന്നും അജകുമാര്‍ പറഞ്ഞു.
മുപ്പതാം തിയതിക്ക് മുമ്ബ് ഈ കേസില്‍ കുറ്റപത്രം നല്ല രീതിയില്‍ സമര്‍പ്പിക്കാന്‍ പറ്റില്ല. പ്രോസിക്യൂഷന്‍ തന്നെ ഇക്കാര്യത്തിലൊരു ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ സമയമാണ് ആവശ്യപ്പെടുന്നത്. ആ ഹര്‍ജി യാതൊരു താല്‍പര്യവുമില്ലാതെ ഹൈക്കോടതിയില്‍ നില്‍ക്കുകയാണ്. ഡിജിപി അടക്കമുള്ളവര്‍ക്ക് കേസില്‍ താല്‍പര്യം നഷ്ടപ്പെട്ടു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഈ പ്രതിസന്ധിയും ഈ കേസ് തരണം ചെയ്യും. അതിനുള്ള എന്തെങ്കിലും നടപടി ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ. ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സത്യത്തിനൊപ്പം നിന്നാല്‍ കേസ് തെളിയിക്കാം. ആര്‍ക്ക് എന്ത് പറ്റിയാലും നമുക്കും കിട്ടണം പണം എന്ന ലൈന്‍ ഈ സര്‍ക്കാര്‍ മാറ്റണം. സ്വതന്ത്ര അന്വേഷണം വേണം. കുറ്റവാളികളെന്ന് സംശയിക്കുന്നവര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറണമെന്നും അജകുമാര്‍ പറഞ്ഞു.

വെളിപ്പെടുത്തലുമായി നടി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിനെ ചെല്ലിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട പരാതികളും ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നുണ്ട്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിനെ സംബന്ധിച്ച് ഫൊറൻസിക് ലാബിൽനിന്ന് വിചാരണക്കോടതി ജഡ്ജിയെ ഔദ്യോഗികമായി അറിയിച്ചിരുന്നെന്ന് ഹർജിയിൽ പറയുന്നു.
കാർഡിലെ വിവരങ്ങൾ ദിലീപിന് ലഭിച്ചെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ ആരംഭിച്ച തുടരന്വേഷണത്തിൽ ഹാഷ് വാല്യൂവിൽ മാറ്റം ഉള്ളതായ ഫൊറൻസിക് ലാബിലെ റിപ്പോർട്ട് കണ്ടെടുക്കുകയും ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഹാഷ് വാല്യൂവിൽ മാറ്റം ഉണ്ടായതായ റിപ്പോർട്ട് വെളിപ്പെടുത്താത്ത വിചാരണക്കോടതി ജഡ്ജിയുടെ നടപടി ഗൗരവകരമായ വീഴ്ചയാണ്. എന്തുകൊണ്ടാണ് ഹാഷ് വാല്യൂ മാറിയത് എന്നതുസംബന്ധിച്ച് ഒരന്വേഷണവും ജഡ്ജി നടത്തിയില്ല.
മെമ്മറി കാർഡ് തുടർ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നൽകിയ അപേക്ഷയിലും യാതൊരു നടപടിയും ജഡ്ജി സ്വീകരിച്ചില്ല. വിചാരണക്കോടതിയിലുള്ള മെമ്മറി കാർഡ് ഫൊറൻസിക് ലാബിലേക്ക് പരിശോധനയ്ക്കായി അയക്കാൻ നിർദേശിക്കണം, ഹാഷ് വാല്യൂവിൽ മാറ്റം ഉണ്ടായതിനെ സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് നിർദേശിക്കണം, മെമ്മറി കാർഡിൽ തകരാർ വരുത്തിയവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ഉത്തരവിടണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. മെമ്മറി കാർഡ് അയച്ച് പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതുവരെ അന്തിമറിപ്പോർട്ട് കോടതിയിൽ നൽകരുതെന്ന് നിർദേശിക്കണമെന്നാണ് ഹർജിയിലെ ഇടക്കാല ആവശ്യം.
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി ഈ മാസം 30ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുളള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. അന്വേഷണം തുടരാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ദിലീപിന്റെ അഭിഭാഷകര്‍ അടക്കമുളളവരെ ചോദ്യം ചെയ്യുക പോലും ചെയ്യാതെയാണ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് വിമർശനവും ശക്തിപ്പെടുന്നുണ്ട്.
ഈ നീക്കത്തിൽ ഭരണപക്ഷത്തുളള സിപിഎമ്മിലെ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍എസ് നുസ്സൂര്‍. ഒരു ചാനല്‍ ചര്‍ച്ചയിലാണ് ആരോപണം.
എന്‍എസ് നുസൂറിന്റെ വാക്കുകള്‍:
‘എല്ലാ കാലത്തും കോണ്‍ഗ്രസ് നിലപാട് സ്ത്രീപക്ഷത്ത് നിന്നുകൊണ്ടാണ്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുമോ എന്നുളള ആശങ്ക നിലനില്‍ക്കുന്നുണ്ട്. അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന ബോധ്യമുണ്ടായാല്‍ പ്രതിപക്ഷം ഇടപെടും. തൃക്കാക്കരയില്‍ നടിയെ ആക്രമിച്ച കേസ് ചര്‍ച്ചാ വിഷയമാണ്. ഇതൊരു സമര കോലാഹലമുണ്ടാക്കേണ്ട വിഷയമല്ല. ജുഡീഷ്യറിയുടെ പരിഗണനയില്‍ നില്‍ക്കുന്ന വിഷയമാണ്.
ഈ കേസ് അട്ടിമറിക്കാന്‍ ഭരണതലത്തിലുളളവര്‍ക്ക് താല്‍പര്യമുണ്ട്. ഈ അട്ടിമറിയില്‍ സിപിഎമ്മിന് ബന്ധമുണ്ട് എന്നത് സത്യമാണ്. ഭരണപക്ഷത്തിന് വ്യക്തമായ ബന്ധമുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട് എന്നത് വ്യക്തമാണ്. രാജ്യത്തെ തന്നെ ഏറ്റവും പ്രബലമായ പോലീസ് സംവിധാനമാണ് കേരളത്തില്‍. ഒരു പ്രതിയേ പിടിക്കണമെങ്കില്‍ മണിക്കൂറുകള്‍ കൊണ്ട് സാധിക്കുന്ന സംവിധാനമാണ് കേരളത്തിലുളളത്.
അതിനെ നിയന്ത്രിക്കുന്നത് രാഷ്ട്രീയ സംവിധാനമാണ്. അന്വേഷണം ഏത് പ്രതിയിലേക്കാണോ, ഗൂഢാലോചന നടത്തിയ സംഘത്തിലേക്കാണോ പോയത് ആ സമയത്താണ് പി ശശിയുടെ കടന്ന് വരവും അദ്ദേഹത്തിന്റെ ഇടപെടലും അന്വേഷണ ഉദ്യോഗസ്ഥന്റെ മാറ്റവുമെല്ലാം. വലിയൊരു അട്ടിമറിക്ക് വേണ്ടിയുളള പ്രലോഭനങ്ങളും പൊളിറ്റിക്കല്‍ ഡീലിംഗ്‌സും നടന്നിട്ടുണ്ട് എന്നുളളത് വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്.
അത് തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് എന്നതും ഭരണവുമായി അടുത്ത് നി്ല്‍ക്കുന്ന സിപിഎമ്മിന്റെ ഒന്നുരണ്ട് നേതാക്കള്‍ക്ക് അതുമായി ബന്ധമുണ്ട് എന്നതും വ്യക്തമായിക്കൊണ്ടിരിക്കുന്നു. ഇതിനകത്ത് എന്താണ് സംഭവിച്ച്‌ കൊണ്ടിരിക്കുന്നത് എന്ന് അറിയാന്‍ പ്രതിപക്ഷം എന്ന നിലയിലും യുവജന സംഘടന എന്ന നിലയിലും തങ്ങള്‍ക്കും ആകാംഷയുണ്ട്. രാഷ്ട്രീയപരമായി കേസ് അട്ടിമറിക്കാനുളള നീക്കം നടന്നിട്ടുണ്ട്.
തൃക്കാക്കരയില്‍ ക്യാമ്ബ് ചെയ്യുന്ന മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും സ്ത്രീ സുരക്ഷയെ കുറിച്ച്‌ പറയാനുളള ഒരു അവകാശവും ഇല്ല. ഒരു സ്ത്രീ, അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന പീഡനം, അതിന് നേതൃത്വം കൊടുത്ത സംഘം ഇതെല്ലാം വ്യക്തമായി വരുമ്ബോഴും എന്തുകൊണ്ട് സര്‍ക്കാരും മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിനകത്ത് ഒരു നിലപാട് സ്വീകരിക്കുന്നില്ല. യുവജന സംഘടനയായ ഡിവൈഎഫ്‌ഐയോ യുവമോര്‍ച്ചയോ ഇതിനകത്ത് ഒരു അഭിപ്രായം പറയുന്നില്ല.
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് എഎ റഹീമും മുന്‍ പ്രസിഡണ്ട് മുഹമ്മദ് റിയാസും തൃക്കാക്കരയില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്. അവരുടെ അഭിപ്രായം അറിയേണ്ടത്. വീണാ ജോര്‍ജ് അടക്കമുളള മന്ത്രിമാരുടേയും മഹിളാ സംഘടനാ നേതാക്കളുടേയും അഭിപ്രായം അറിയണം. ഈ വിഷയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാരിനെതിരെയുളള ജനവിധി കൂടിയാവും തൃക്കാക്കരയിലേത്.
തലസ്ഥാനം കേന്ദ്രീകരിച്ച്‌ ഈ കേസില്‍ അട്ടിമറിക്ക് വേണ്ടി ചില നീക്കങ്ങള്‍ നടന്നിട്ടുണ്ട്. അക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടാനുണ്ട്. വരും ദിവസങ്ങളില്‍ അത് പുറത്ത് വരും. ഭരണ സംവിധാനത്തിലെ ഒരു കോക്കസ് ഈ കേസ് അട്ടിമറിക്കണം എന്ന് മുന്‍കൂട്ടി തീരുമാനിച്ചാണ് മുന്നോട്ട് പോകുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഈ നീക്കങ്ങള്‍. പണത്തിന് മീതെ പരുന്തും പറക്കില്ല സിപിഎമ്മും പറക്കില്ല”, എന്‍എസ് നുസ്സൂര്‍ പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എനന്നാൽ തുടരന്വേഷണം ദിലീപിന്റെ അഭിഭാഷകരിലേക്ക് എത്തിയില്ല. പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. കേസ് അട്ടിമറിക്കാൻ ശ്രമം ഉണ്ടായി. ഭരണമുന്നണിയുമായി ദിലീപിന് ഗൂഢബന്ധമെന്നും കേസ് അട്ടിമറിക്കാൻ ഉന്നത ഇടപെടൽ ഉണ്ടായെന്നും ഹർജിയിൽ ആരോപിക്കുന്നു.
കേസിൽ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഹർജിയുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുളള നീക്കം അന്വേഷണസംഘം ഉപേക്ഷിച്ചിരുന്നു. ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാല്‍ കാവ്യ മാധവനെ കേസില്‍ പ്രതി ചേർത്തിരുന്നില്ല. ദിലീപിന്‍റെ സുഹൃത്ത് ശരത് ജി.നായർ മാത്രമാണ് പുതിയ പ്രതി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ശരത്തിന്‍റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. കേസിലെ പതിനഞ്ചാം പ്രതിയായാണ് ശരത്തിനെ ഉൾപ്പെടുത്തിയ‌ത്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പതിനഞ്ചാം പ്രതിയാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. അങ്കമാലി കോടതിയിൽ ആണ് റിപ്പോർട്ട് നൽകിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈവശം എത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ദിലീപ് കേസിൽ എട്ടാം പ്രതിയായി തുടരും. ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നൽകും.
നടിയെ ആക്രമിച്ച കേസില്‍ ശേഷിക്കുന്നത് പത്തുപ്രതികള്‍. ക്രൈംബ്രാഞ്ച് തയാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നൽകിയത്. ശരത് ഉൾപ്പെടെ ഇതേവരെ പ്രതിയാക്കിയത് 15 പേരെയൊണ്. രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടിരുന്നു. മൂന്നു പ്രതികളെ മാപ്പുസാക്ഷികളാക്കി.
അതേസമയം നടൻ ദിലീപിനെ നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കാതിരിക്കാൻ പൊലീസിലെ ഉന്നതൻ 50 ലക്ഷം രൂപ വാങ്ങിയെന്ന വിവരം പുറത്തുവന്നതോടെ വിവാദം കനക്കുകയാണ്. പൊലീസിലെ ഉന്നതൻ തന്നെ ആരോപണ വിധേയനായതോടെ അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ആരോപണ വിധേയനായ ഉദ്യോ​ഗസ്ഥൻ സർവീസിൽ നിന്നും വിരമിച്ചെങ്കിലും സേനയിലുള്ള അയാളുടെ സ്വാധീനമാണ് കേസ് അട്ടിമറിക്കുന്നതത്രെ. എഡിജിപി എസ് ശ്രീജിത്തിനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയതിന് പിന്നിൽ പോലും ഈ ഉന്നതന്റെ സ്വാധീനമുണ്ടെന്നാണ് റിപ്പോർട്ട്.
കേസിൽ ദിലീപ് അറസ്റ്റിലായതോടെ ’50 ലക്ഷം കൊടുത്തതു വെറുതെയായെന്നു’ പറഞ്ഞ ആലപ്പുഴ സ്വദേശിയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതിനിടയിലാണ് അന്വേഷണ സംഘത്തലവനെ നീക്കി പുതിയയാളെ നിയോഗിച്ചത്. അന്വേഷണം ടേണിങ് പോയിന്റിലേക്ക് എത്തിയ ഘട്ടമായിരുന്നു ഇത്. ഇതോടെയാണ് കേസ് വഴിതെറ്റുന്നതും. പുതിയ ക്രൈംബ്രാഞ്ച് മേധാവി വിളിച്ചു ചേർന്ന അന്വേഷണ സംഘത്തിന്റെ ആദ്യ യോഗത്തിൽ നൽകിയ നിർദ്ദേശം കോടതിയെയും അഭിഭാഷകരെയും പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണ വിവരങ്ങൾ പുറത്തുവരരുത് എന്നാണ്.
നടിയെ പീഡിപ്പിച്ചെന്ന കേസിൽ തെളിവു നശിപ്പിക്കാനും പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാനും തുടർച്ചയായി ശ്രമിച്ച പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണ് എഡിജിപി: എസ്.ശ്രീജിത്തിനും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി: ബൈജു പൗലോസിനുമെതിരെ ഇതേ അഭിഭാഷകൻ സംസ്ഥാന അഭ്യന്തര സെക്രട്ടറിക്കു പരാതി നൽകിയത്. ഒരാഴ്ചയ്ക്കുള്ളിൽ ശ്രീജിത്തിനെ സ്ഥലംമാറ്റി.
തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം കോടതിയോടു ചോദിക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇതോടെ ഇതുവരെ കണ്ടെത്തിയ തെളിവുകൾ കൂട്ടിയിണക്കി അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള തത്രപ്പാടിലാണ് അന്വേഷണ സംഘം. തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് 30-ന് വിചാരണ കോടതിയിൽ സമർപ്പിക്കാനാണ് നീക്കം നടക്കുന്നത്.
പുനരന്വേഷണത്തെ തുടർന്ന് ദിലീപിന്റെ സുഹൃത്ത്, ബാലചന്ദ്രകുമാർ വി.ഐ.പി. എന്നു വിശേഷിപ്പിച്ച ശരത് കേസിൽ പ്രതിയായേക്കും. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ ദിലീപിന്റെ കൈയിൽ എത്തിച്ചത് ശരത്താണെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ശരത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
ഫോണിലെ രേഖകൾ മായ്ച്ചതിന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സൈബർ ഹാക്കർ സായ് ശങ്കർ മാപ്പുസാക്ഷിയാകും. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണസംഘം ഉപേക്ഷിച്ചതായാണ് വിവരം. ഗൂഢാലോചനയിൽ നടി കാവ്യ മാധവന് പങ്കുണ്ടോയെന്നറിയുവാൻ ക്രൈംബ്രാഞ്ച് ഇവരുടെ മൊഴിയെടുത്തിരുന്നു. കാവ്യ മാധവനെ പ്രതിയാക്കില്ലന്നാണ് അറിയുന്നത്. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലുണ്ടായേക്കും. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഉൾപ്പെടെ ശേഖരിച്ച അന്വേഷണസംഘം കൂടുതൽ സാക്ഷികളുടെയും ദിലീപ് അടക്കമുള്ള ആരോപണവിധേയരുടെയും മൊഴിയെടുത്തിരുന്നു. എഴുപത്തിയഞ്ചോളം പേരുടെ മൊഴികളാണ് എടുത്തത്. ഇതിൽ ഇരുപതെണ്ണം അതിനിർണായകമാകും. ദിലീപ് അഭിനയിച്ച സിനിമ നിർമ്മിച്ചവരെയടക്കം ചോദ്യം ചെയ്തിട്ടുണ്ട്.
പൾസർ സുനിയെ ജയിലിലെത്തിയും ചോദ്യം ചെയ്തിരുന്നു. ശബ്ദരേഖയുൾപ്പെടെ കൂടുതൽ ഡിജിറ്റൽ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഓഡിയോ ക്ലിപ്പുകളിൽ നിന്ന് നടി മഞ്ജു വാരിയർ ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞിരുന്നു. ശബ്ദം തിരിച്ചറിഞ്ഞതായി മഞ്ജു വാരിയരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ വിചാരണ പകുതിയിലധികം പിന്നിട്ടപ്പോഴാണ് ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാർ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നേരിട്ട് പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് താൻ സാക്ഷിയാണെന്നുമായിരുന്നു അത്. ഇതിനെ സാധൂകരിക്കുന്ന ചില ഓഡിയോ തെളിവുകളും അന്വേഷണസംഘത്തിന് കൈമാറി. ഇതു തെളിയിക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും ദിലീപിന്റെ ബന്ധുക്കളുടെയും ഫോണുകൾ പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പടുകയായിരുന്നു. പുനരന്വേഷണത്തിൽ നിർണായകമായത് ഡിജിറ്റൽ തെളിവുകളായിരുന്നു. ദിലീപിന്റെയും ബന്ധുക്കളുടെയും ഫോണിലെ ചില രേഖകൾ നശിപ്പിച്ചത് ഫൊറൻസിക് പരിശോധനയിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ തെളിവുകൾ നിർണായകമായി. ഇതിലെ ശബ്ദം തിരിച്ചറിയാൻ ദിലീപിന്റെ ബന്ധുക്കളുടെയും ശബ്ദപരിശോധന ക്രൈംബ്രാഞ്ച് നടത്തിയിരുന്നു. ദിലീപിന്റെ ബന്ധുക്കളുടെ ഫോൺ പരിശോധിച്ചതിൽ സുപ്രധാനമായ ചില തെളിവുകൾ കിട്ടിയതായാണ് അന്വേഷണസംഘം പറയുന്നത്. ദിലീപിന്റെ ഫോണിലെ ചില ചാറ്റുകൾ, 

LEAVE A REPLY

Please enter your comment!
Please enter your name here