യുവ നടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ അറസ്‌റ്റിലായ നടന്‍ വിജയ്‌ ബാബുവിനെ ഫ്‌ളാറ്റിലെത്തിച്ചു തെളിവെടുത്തു

0

യുവ നടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ അറസ്‌റ്റിലായ നടന്‍ വിജയ്‌ ബാബുവിനെ ഫ്‌ളാറ്റിലെത്തിച്ചു തെളിവെടുത്തു. കേസില്‍ വിജയ്‌ ബാബു കുറ്റക്കാരനാണെന്നു തെളിഞ്ഞതായി കൊച്ചി ഡി.സി.പി. വി.യു. കുര്യാക്കോസ്‌ പറഞ്ഞു.
പനമ്പിള്ളി നഗറിലെ ഡി ഹോംസ്‌ സ്യൂട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്‌. ഈ ഫ്‌ളാറ്റില്‍ വച്ചു ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ്‌ അതിജീവിതയുടെ പരാതിയില്‍ പറഞ്ഞിട്ടുള്ളത്‌. ചില ഹോട്ടലുകളില്‍ വച്ചും പീഡനം നടന്നുവെന്നു പറഞ്ഞിട്ടുണ്ട്‌. വരുംദിവസങ്ങളില്‍ ഇവിടേയും എത്തിച്ചു തെളിവെടുക്കും. ഇന്നലെ തെളിവെടുപ്പിനു കൊണ്ടുംപോകും മുമ്പു വിജയ്‌ ബാബുവിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തിയിരുന്നു.
മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ ഇന്നലെ മുതല്‍ ജൂലൈ മൂന്നുവരെ നടനെ ചോദ്യം ചെയ്യാന്‍ കോടതി അന്വേഷണ സംഘത്തിന്‌ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ചു ഇന്നലെ ചോദ്യം ചെയ്യലിന്‌ എത്തിയപ്പോഴാണ്‌ വിജയ്‌ ബാബുവിന്റെ അറസ്‌റ്റ്‌ എറണാകുളം സൗത്ത്‌ പോലീസ്‌ രേഖപ്പെടുത്തിയത്‌. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ എല്ലാദിവസവും ചോദ്യം ചെയ്യലിനുശേഷം വൈകിട്ടു വിജയ്‌ ബാബുവിനു മടങ്ങാനാകും. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട്‌ ആറുമണി വരെയാണു ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ളത്‌.

LEAVE A REPLY

Please enter your comment!
Please enter your name here