കണ്ണൂർ: കർഷക ക്ഷേമ പെൻഷൻ പദ്ധതി കാർഷികോത്പാദക കമ്മീഷണർ അട്ടിമറിക്കുന്നതായി കേരള കോൺഗ്രസ്-ബി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി. കാർഷികോത്പാദക കമ്മീഷണർ തീരു മാനം പെട്ടെന്നു നടപ്പിലാക്കാത്തത് സർക്കാരിന്റെ സ്വപ്നപദ്ധതിയായ കർഷകക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
ബോർഡ് നിലവിൽവന്ന് ഒന്നര വർഷം കഴിഞ്ഞിട്ടും ജനങ്ങൾ പ്രതീക്ഷിച്ച പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ ഇതുമൂലം ഉണ്ടായിട്ടുണ്ട്. ഇതിന് സർക്കാർ അടിയന്തരമായി പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.