ക്വിറ്റോ: ഇക്വഡോറിലും പെറുവിലുമായുണ്ടായ ശക്തമായ ഭൂചലനത്തില്‍ 15 മരണം. അഞ്ഞൂറോളം പേര്‍ക്കു പരുക്ക്.
ശനിയാഴ്ച പ്രാദേശികസമയം ഉച്ചകഴിഞ്ഞായിരുന്നു ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. പെറുവുമായി അതിര്‍ത്തി പങ്കിടുന്ന ഇക്വഡോറിലെ ബലാവോയാണു പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇക്വഡോറിലാണു ഭൂകമ്പം കനത്തനാശം വിതച്ചത്. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. പെറുവില്‍ ആള്നാശമുണ്ടായിട്ടില്ലെന്നാണു പ്രാഥമികവിവരം.