കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പീഡിപ്പിച്ചു

0

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പീഡിപ്പിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ ആണ് അറ്റൻഡർ‌ പീഡിപ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിലാണ്. ശനിയാഴ്ച രാവിലെ പ്രധാന ശസ്ത്രക്രിയ തീയറ്ററിൽ നിന്നും യുവതൊയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമാണ് ക്രൂരമായ പീഡനം നടന്നത്.

സർജിക്കൽ ഐസിയുവിൽ യുവതിയെ കൊണ്ടു വന്നതിനു ശേഷം മടങ്ങിയ അറ്റൻഡർ കുറച്ചു കഴിഞ്ഞു തിരികെവന്നു. ഈ സമയം മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടർന്നു ജീവനക്കാരെല്ലാം അവിടെയായിരുന്നു. അപ്പോഴായിരുന്നു പീഡനം. ശസ്ത്രക്രിയയ്ക്കു ശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഐസിയുവിലെ നഴ്സിനോട് പരാതി പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരും വിവരങ്ങൾ ശേഖരിച്ചിരുന്നു. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം. ജീവനക്കാരന്റെ വിവരങ്ങൾ ആശുപത്രിയിൽ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്

Leave a Reply