ജില്ലയിൽ മൂന്നിടത്തു പക്ഷിപ്പനി സ്ഥിരീകരിച്ചു

0

കോട്ടയം: ജില്ലയിൽ മൂന്നിടത്തു പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയാണ് ഇക്കാര്യം അറിയിച്ചത്.

പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തോ​ടെ 15 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ട്ട, ഇ​റ​ച്ചി വി​ൽ​പ്പ​ന മൂ​ന്നു ദി​വ​സ​ത്തേ​ക്ക് നി​രോ​ധി​ച്ചു. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പാ​ർ​പ്പി​ച്ച താ​റാ​വു​ക​ളും കോ​ഴി​ക​ളും കൂ​ട്ട​ത്തോ​ടെ ച​ത്ത​തി​നെ​ത്തു​ട​ർ​ന്നു ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യ​രൂ​റ്റി ആ​നി​മ​ൽ ഡീ​സി​സ​സ് ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ച്ച്5 എ​ൻ1 സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗം ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ത്തി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള 7400 പ​ക്ഷി​ക​ളെ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ദ​യാ​വ​ധം ചെ​യ്തു സം​സ്‌​ക​രി​ക്കും.

വൈ​ക്കം,കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ർ എ​ന്നീ ന​ഗ​ര​സ​ഭ​ക​ൾ, വെ​ച്ചൂ​ർ, കു​റു​പ്പു​ന്ത​റ, ത​ല​യാ​ഴം, ത​ല​യോ​ല​പ്പ​റ​മ്പ്, ക​ല്ല​റ, നീ​ണ്ടൂ​ർ, ടി​വി പു​രം, ഉ​ദ​യ​നാ​പു​രം, കു​മ​ര​കം, ആ​ർ​പ്പൂ​ക്ക​ര, അ​യ്മ​നം, അ​തി​ര​മ്പു​ഴ എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​ഴി, താ​റാ​വ്, കാ​ട, മ​റ്റു​വ​ള​ർ​ത്തു​പ​ക്ഷി​ക​ൾ എ​ന്നി​വ​യു​ടെ മു​ട്ട, ഇ​റ​ച്ചി, കാ​ഷ്ടം(​വ​ളം) എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന​യും ക​ട​ത്ത​ലും (ഡി​സം​ബ​ർ 23 മു​ത​ൽ) മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

രോ​ഗ​ബാ​ധ​യേ​റ്റ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​ദി​വ​സ​ത്തി​നു​ള്ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ക​യും കൂ​ട്ട​ത്തോ​ടെ​യു​ള്ള മ​ര​ണം ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്ന​താ​ണ്. സാ​ധാ​ര​ണ ഈ ​വൈ​റ​സു​ക​ൾ മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രാ​റി​ല്ലെ​ങ്കി​ലും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here