അതിശക്തമായ ശൈത്യ കാറ്റിലും മഞ്ഞുവീഴ്ചയിലും തണുത്തു വിറയ്ക്കുകയാണ് അമേരിക്ക

0

അതിശക്തമായ ശൈത്യ കാറ്റിലും മഞ്ഞുവീഴ്ചയിലും തണുത്തു വിറയ്ക്കുകയാണ് അമേരിക്ക . കൊടുംതണുപ്പിനും മഞ്ഞിനുമൊപ്പം ശക്തമായ കാറ്റുകൂടിയായതോടെ ജനജീവിതം താറുമാറായി. റോഡ്, ട്രെയിന്‍, വ്യോമ ഗതാഗതത്തെയെല്ലാം കാലാവസ്ഥാമാറ്റം പ്രതികൂലമായി ബാധിച്ചു.

രാ​ജ്യ​ത്ത് ‌പ​ല​യി​ട​ങ്ങ​ളി​ലും പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം അ​ട​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഒ​ന്ന​ര ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ വൈ​ദ്യു​തി​യി​ല്ലാ​തെ ഇ​രു​ട്ടി​ലാ​ണ്. വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ല്‍ ഇ​തു​വ​രെ 12 പേ​ര്‍ മ​രി​ച്ചു.

ഇ​രു​നൂ​റു ദ​ശ​ല​ക്ഷം പേ​ർ നി​ല​വി​ൽ ശൈ​ത്യ​ക്കാ​റ്റി​ന്‍റെ ദു​രി​തം നേ​രി​ടു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ശീ​ത​ക്കാ​റ്റ് അ​നു​ഭ​വ​പ്പെ​ടാ​മെ​ന്ന് ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക്രി​സ്മ​സ്, പു​തു​വ​ർ​ഷ അ​വ​ധി​ക്ക് പോ​കു​ന്ന​വ​ർ യാ​ത്ര ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കു​ന്നു.

ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യി​ല്‍ സൗ​ത്ത് ഡ​ക്കോ​ട്ട​യി​ലെ ഗ്രാ​മ​ങ്ങ​ള്‍ പ​ല​തും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. പെ​ൻ​സി​ൽ​വാ​നി​യ, മി​ഷി​ഗ​ൺ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​വ​ച​നം. ന്യൂ ​ഇം​ഗ്ല​ണ്ട്, ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്‌​സി എ​ന്നി​വി​ട​ങ്ങ​ളി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി​ട്ടു​ണ്ട്.

കാ​ന​ഡ​യി​ൽ ഒ​ന്‍റാ​റി​യോ​യി​ലും ക്യൂ​ബെ​ക്കി​ലും ശൈ​ത്യ​ക്കാ​റ്റ് രൂ​ക്ഷ​മാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് വൈ​ദ്യു​തി മു​ട​ങ്ങി. ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ മു​ത​ൽ ന്യൂ​ഫൗ​ണ്ട്‌​ലാ​ൻ​ഡ് വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കൊ​ടും ത​ണു​പ്പും ശീ​ത​കാ​ല കൊ​ടു​ങ്കാ​റ്റും ഉ​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here