പി.എസ്. സുപാലിനെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ പ്രതിനിധി യോഗം ഏകകണ്ഠമായാണ് സുപാലിനെ സെക്രട്ടറിയാക്കാനുള്ള തീരുമാനം അംഗീകരിച്ചത്.
സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായാല്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാകുമെന്ന വിലയിരുത്തലും സുപാലിന് തുണയായി. സംസ്ഥാന എക്സിക്യൂട്ടീവില്‍ കാനം രാജേന്ദ്രനാണ് പി.എസ്. സുപാലിന്റെ പേര് നിര്‍ദേശിച്ചത്. പ്രകാശ് ബാബുവും പിന്താങ്ങിയതോടെ തീരുമാനം ജില്ലാ കൗണ്‍സില്‍ അംഗീകരിച്ചു.