ഗോഹത്യ നടത്തുന്നവരെ കൊല്ലാൻ ആഹ്വാനം ചെയ്ത് രാജസ്ഥാനിലെ ബിജെപി നേതാവ്

0

ഗോഹത്യ നടത്തുന്നവരെ കൊല്ലാൻ ആഹ്വാനം ചെയ്ത് രാജസ്ഥാനിലെ ബിജെപി നേതാവ്. മുൻ എംഎൽഎയായ ഗ്യാൻ ദേവ് അഹൂജയാണ് വിവാദ പരാമർശം നടത്തിയത്.

പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന വീ​ഡി​യോ കോ​ളി​ലാ​ണ് അ​ഹൂ​ജ കൊ​ല​പാ​ത​ക​ത്തി​ന് ആ​ഹ്വാ​നം ന​ട​ത്തി​യ​ത്. ഗോ​ഹ​ത്യ​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ കൊ​ല്ല​ണ​മെ​ന്നും ഇ​തു​വ​രെ അ​ഞ്ച് പേ​രെ കൊ​ന്നി​ട്ടു​ണ്ടെ​ന്നും അ​ഹൂ​ജ പ​റ​ഞ്ഞു. റ​ഖ്ബ​ർ ഖാ​ൻ, പെ​ഹ്ലൂ ഖാ​ൻ എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട ലാ​ല​വ​ണ്ടി, ബെ​ഹ്‌​റോ​ർ ഗോ​ര​ക്ഷാ ആ​ക്ര​മ​ങ്ങ​ണ​ളെ​പ്പ​റ്റി​യാ​ണ് താ​ൻ സം​സാ​രി​ക്കു​ന്ന​തെ​ന്ന സൂ​ച​ന​യും അ​ദേ​ഹം ന​ൽ​കി.

കൊ​ല്ലാ​ൻ സ്വാ​ത​ന്ത്ര്യം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഗോ​ര​ക്ഷാ കു​റ്റ​വാ​ളി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കു​ക​യും ജാ​മ്യം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ഹൂ​ജ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്.

വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ, ഐ​പി​സി 153 എ ​വ​കു​പ്പ് പ്ര​കാ​രം വ​ർ​ഗീ​യ സം​ഘ​ർ​ഷം പ്ര​ച​രി​പ്പി​ച്ച​തി​ന് അ​ഹൂ​ജ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

LEAVE A REPLY

Please enter your comment!
Please enter your name here