ആധാറുമായി ബന്ധിപ്പിച്ച ഐആർസിടിസി ടിക്കറ്റ് ബുക്കിങ് അക്കൗണ്ടിലൂടെ പ്രതിമാസം ബുക്ക് ചെയ്യാവുന്ന റെയിൽവേ ടിക്കറ്റുകളുടെ എണ്ണം 24 ആക്കി വർധിപ്പിച്ചു. ഇതുവരെ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിലൂടെ പ്രതിമാസം 12 ടിക്കറ്റേ ബുക്ക് ചെയ്യാനാവുമായിരുന്നുള്ളൂ.
ആധാർ ബന്ധിതമല്ലാത്ത അക്കൗണ്ടിലൂടെ പ്രതിമാസം ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം ആറിൽനിന്ന് 12 ആയി വർധിപ്പിച്ചതായും റെയിൽവേ അറിയിച്ചു. യാത്ര ചെയ്യുന്നവരിൽ ഒരാൾക്കെങ്കിലും ആധാർ കാർഡുണ്ടായിരിക്കണം.