കൊച്ചിയില്‍ 92 കിലോ ചന്ദനത്തടി പിടികൂടി

0

 
കൊച്ചി: കൊച്ചിയില്‍ 92 കിലോ ചന്ദനത്തടി പിടികൂടി. കൊച്ചി പനമ്പള്ളി നഗറിൽ 
 വാടകവീട്ടില്‍ വില്‍ക്കാനായി സൂക്ഷിച്ച ചന്ദനത്തടികളാണ് വനംവകുപ്പ് ഫ്ലയിംഗ് സ്‌ക്വാഡ് പിടികൂടിയത്. സംഭവത്തില്‍ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. 

വനംവകുപ്പ് ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലയിം​ഗ്  സ്ക്വാഡ് ഉദ്യോ​ഗസ്ഥർ റെയ്ഡ് നടത്തിയത്. വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ മൂന്നുപേര്‍ ചന്ദനം വാങ്ങാനെത്തിയവരാണെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. 

ഇടുക്കിയില്‍ നിന്നാണ് ചന്ദനത്തടി എത്തിച്ചതെന്നാണ് വിവരം. തൊടുപുഴ സ്വദേശി സാജു സെബാസ്റ്റ്യൻ, അടിമാലി സ്വദേശികളായ നിഷാദ്, കെ ജി സാജൻ, ആനവിരട്ടി സ്വദേശി റോയ്, കോഴിക്കോട് കൂടത്തായ് പുളിക്കൽ വീട്ടിൽ സിനു തോമസ് എന്നിവരാണ് പിടിയിലായത്.
സാജു സെബാസ്റ്റ്യന്‍ ആണ് വീട് വാടകയ്ക്ക് എടുത്തിരുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരപ്പണിക്കാരെന്നു ധരിപ്പിച്ചു വീടു വാടകയ്ക്കെടുത്ത് ചന്ദന കച്ചവടം നടത്തിവരികയായിരുന്നു. ചന്ദനക്കടത്തില്‍ കൂടുതല്‍ പേരുള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്നും, തുടരന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leave a Reply