സ്ത്രീകളുടെ തുല്യാവകാശത്തിന് ഏകീകൃത സിവിൽ കോഡ് അനിവാര്യം; സുപ്രീം കോടതി

0

ന്യൂദൽഹി : രാജ്യത്തെ എല്ലാ സ്ത്രീകൾക്കും തുല്യമായ അവകാശങ്ങൾ ഉറപ്പാക്കാൻ ഏകീകൃത സിവിൽ കോഡ് അനിവാര്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മുസ്ലീം സ്ത്രീകൾക്ക് തുല്യമായ അനന്തരാവകാശം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർണ്ണായകമായ ഈ പരാമർശം നടത്തിയത്.

മുസ്ലീം സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ഇപ്പോഴും തുല്യമായ സ്വത്തവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.നിലവിലുള്ള ശരിയത്ത് നിയമത്തിലെ അനന്തരാവകാശ വ്യവസ്ഥകൾ റദ്ദാക്കപ്പെട്ടാൽ പകരം ഏത് നിയമമാണ് ആ വിഭാഗത്തെ നിയന്ത്രിക്കേണ്ടതെന്ന ചോദ്യവും ജസ്റ്റിസുമാരായ ആർ. മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഉയർത്തി.

ഗോത്രവർഗക്കാർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങൾക്കിടയിൽ ഇത്തരം ഒട്ടേറെ അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇവയെല്ലാം റദ്ദാക്കാൻ സുപ്രീം കോടതിക്ക് മാത്രമായി സാധിക്കുമോ എന്ന സംശയവും ബെഞ്ച് പ്രകടിപ്പിച്ചു.ലിംഗസമത്വമെന്ന ലക്ഷ്യം പൂർണ്ണമായി നേടാനായിട്ടുണ്ടോ എന്ന കാര്യത്തിൽ കോടതി ഗൗരവമായ ചോദ്യങ്ങൾ ഉന്നയിച്ചു.

“ഒരു പുരുഷനും ഒരു സ്ത്രീയും” എന്ന തുല്യതാ സങ്കല്പം അഥവാ ഏകഭാര്യ വിവാഹ രീതി എല്ലായിടത്തും നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നും രാജ്യത്തെ എല്ലാ ബഹുഭാര്യത്വ വിവാഹങ്ങളും നിർത്തലാക്കാൻ സുപ്രീം കോടതിക്ക് സാധിക്കുമോ എന്നും ബെഞ്ച് ആരാഞ്ഞു. വ്യക്തിനിയമങ്ങളിലെ വൈരുദ്ധ്യങ്ങൾ പരിഹരിക്കാൻ നിയമപരമായ ഏകീകരണം ആവശ്യമാണെന്ന സൂചനയാണ് കോടതി നൽകുന്നത്.

ഗൂഗിൾ ക്രോമിൽ വൻ സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി സർക്കാർ ഏജൻസി, ഇക്കാര്യങ്ങൾ ചെയ്യാൻ നിർദേശം

ന്യൂഡൽഹി: ഗൂഗിൾ ക്രോം ബ്രൗസറിൽ പുതിയ സുരക്ഷാ പിഴവ് കണ്ടെത്തി. ഇത് വഴി ഹാക്കർമാർക്ക് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാനും വ്യക്തിഗത വിവരങ്ങൾ ചോർത്താനും സാധിക്കുമെന്ന് സെർട്ട്-ഇൻ മുന്നറിയിപ്പ് നൽകി. ക്രോമിന്റെ സി.എസ്.എസ് (CSS), വി8 ജാവാസ്ക്രിപ്റ്റ് എൻജിൻ (V8 JavaScript Engine) തുടങ്ങിയ ഭാഗങ്ങളിലെ ‘യൂസ്-ആഫ്റ്റർ-ഫ്രീ’ (Use-after-free) പോലുള്ള സാങ്കേതിക പിഴവുകളാണ് വില്ലനാകുന്നത്.

വിൻഡോസ്, മാക്, ലിനക്സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന ക്രോം ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഹാക്കർമാർ ഡാറ്റാ ചോർത്തലിനും സിസ്റ്റം നിയന്ത്രണമേറ്റെടുക്കുന്നതിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആരെയൊക്കെ ബാധിക്കും?

താഴെ പറയുന്ന വേർഷനുകൾക്ക് മുൻപുള്ള ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ഉടൻ അപ്‌ഡേറ്റ് ചെയ്യണം:

Windows & Mac: 145.0.7632.116/117 (അല്ലെങ്കിൽ അതിന് ശേഷമുള്ളവ)

Linux: 144.0.7559.116 (അല്ലെങ്കിൽ അതിന് ശേഷമുള്ളവ)

ഏറ്റവും പുതിയ മാർച്ച് അപ്‌ഡേറ്റ് 145.0.7632.159/160 വേർഷനിലേക്ക് മാറുന്നത് കൂടുതൽ സുരക്ഷിതമാണ്.

എങ്ങനെയാണ് ഹാക്കിങ് നടക്കുന്നത്?

പ്രത്യേകമായി തയ്യാറാക്കിയ ഒരു വെബ്‌സൈറ്റോ ലിങ്കോ സന്ദർശിക്കുന്നതിലൂടെ ഹാക്കർമാർക്ക് നിങ്ങളുടെ ബ്രൗസറിൽ മാരകമായ കോഡുകൾ പ്രവർത്തിപ്പിക്കാൻ കഴിയും. ഇതിലൂടെ പാസ്‌വേഡുകൾ, ബാങ്കിംഗ് വിവരങ്ങൾ എന്നിവ ചോർത്താനും സിസ്റ്റം ഹാക്ക് ചെയ്യാനും സാധിക്കും.

സുരക്ഷിതരാകാൻ എന്തുചെയ്യണം?

ക്രോം ബ്രൗസർ തുറന്ന് വലതുവശത്തെ മൂന്ന് കുത്തുകളിൽ (Menu) ക്ലിക്ക് ചെയ്യുക.

Settings എന്നതിൽ പോയി About Chrome എന്നത് തിരഞ്ഞെടുക്കുക.

പുതിയ അപ്‌ഡേറ്റ് ഉണ്ടെങ്കിൽ അത് തനിയെ ഡൗൺലോഡ് ആകും. ശേഷം Relaunch ബട്ടൺ അമർത്തുക.

സൈബറാക്രമണത്തിൽ പ്രതികരണവുമായി  ഡി ജെ സന

മലയാളിയായ പ്രമുഖ വനിത ഡിജെകളിൽ ഒരാളാണ് ‍സന. കൊച്ചി സ്വദേശിനിയായ ഷഹനയാണ് പിന്നീട് ഡിജെ സന എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങളും സനയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ രണ്ട് ദിവസം മുന്‍പ് തൃശ്ശൂരിൽ നടന്ന പരിപാടിയ്ക്ക് പിന്നാലെ വലിയ രീതിയിലുള്ള സൈബറാക്രമണമാണ് സന നേരിടേണ്ടി വന്നത്.  ബോഡി ഷെയ്മിങ്ങിനൊപ്പം വസ്ത്ര ധാരണത്തിനെതിരെയും വൻ വിമർശനങ്ങൾ ഉയർന്നു.

സൈബറാക്രമണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന. ഒരു റിയാക്ഷൻ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്ത് കൊണ്ടാണ് സനയുടെ പ്രതികരണം. സബീൽ ബില്ലു എന്നയാളുടെ പോസ്റ്റിന് താഴെയാണ് കമന്റ്. ‘സ്ത്രീകൾ ഈ വീഡിയോ കണ്ടിട്ട് അഭിപ്രായം പറയൂ’, എന്നായിരുന്നു സബീലിന്റെ ക്യാപ്ഷൻ.

ഇത് വേദനയ്ക്കും അപ്പുറമായ കാര്യമാണെന്നും ബോഡി ഷെയ്മിങും പരിഹാസങ്ങളും ജീവഭയമുണ്ടാക്കുന്നതാണ് എന്നുമാണ് സന കുറിച്ചിരിക്കുന്നത്. “ഇത് കേവലം വേദന മാത്രമല്ല. അതിനും അപ്പുറമാണ്. ഇത് നിരന്തരമായ ഉപദ്രവവും ഭീഷണിപ്പെടുത്തലും ബോഡി ഷെയ്മിങ്ങുമാണ്. ഒരു സ്ത്രീയുടെ വസ്തുനിഷ്ഠതയും.

ഇത്തരം പ്രവർത്തികൾ ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും. ഈ ലോകത്തോട് വിട പറയണമെന്ന ചിന്തകളിലേക്ക് അവരെ തള്ളിവിടുകയാണ് ചെയ്യുന്നത്. ഫലത്തിൽ, അത് സ്വയം ഉപദ്രവിക്കുന്നതിനോ ആത്മഹത്യ ചെയ്യുന്നതിനോ പ്രേരിപ്പിക്കുന്നത് തുല്യമാണ്”, എന്നാണ് സന കമന്റിൽ കുറിച്ചിരിക്കുന്നത്. 

ഗണേഷ് മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം തീരുമോ?  പ്രതികരിച്ച്  കെ മുരളീധരൻ

തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ജീവിതത്തിൽ ഒരു മര്യാദയും ഇല്ലാത്ത ഇത്തരക്കാരെ സംരക്ഷിക്കണോ എന്ന് ചിന്തിക്കണം. സ്ത്രീ സുരക്ഷയെപ്പറ്റി പറയുന്ന ആളാണ് മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ നിലപാട് എന്തെന്ന് അറിയേണ്ടിയിരിക്കുന്നു. ഇത് വ്യക്തിപരമല്ലെന്നും മന്ത്രിയുടെ ഭാര്യക്ക് പോലും രക്ഷയില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

ഗണേഷിൻ്റെ ഭാര്യ 112ൽ വിളിച്ച് പരാതി പറഞ്ഞു. പൊലീസ് വീട്ടുകാരിയാണെന്ന് പറഞ്ഞ് തിരികെ പോയി. മുഖ്യമന്ത്രിയുടെ മകളോട് പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. ആർ ബിന്ദു പറഞ്ഞത് എന്തുകൊണ്ട് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞില്ല എന്നാണ്.

മന്ത്രിയെ ഇനി ക്യാബിനറ്റിൽ വെച്ചുകൊണ്ട് ഇരിക്കരുതെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് അറിയണമെന്നും കെ മുരളീധരൻ പറഞ്ഞു.

ഗണേഷിന്റെ ഭാര്യ പരസ്യമായി പ്രതികരിച്ചു. ഭാര്യ ഭർത്താവിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ ഗൗരവകരമല്ലേ. സത്യത്തിൽ ഇത് മന്ത്രി കാണിക്കുന്ന തോന്നിവാസമാണ്. മുഖ്യമന്ത്രി ഇത് അംഗീകരിക്കുന്നുണ്ടോ. മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം തീരുമോ. പൊതുസമൂഹത്തിന് ചേരാത്ത പ്രവർത്തിയല്ലേ ഉണ്ടായത്. മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് അറിയട്ടെ. കോൺഗ്രസ് എംഎൽഎക്കെതിരെ ആരോപണമുയർന്നപ്പോൾ അദ്ദേഹത്തെ പുറത്താക്കി. ഇപ്പോൾ അദ്ദേഹം കോൺഗ്രസിൽ ഇല്ല. ഗണേഷിനെ പോലുള്ള മന്ത്രിമാരെ ആവശ്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

ഗണേഷ് കുമാർ വിവാദം; ഒത്തുതീർപ്പായ സാഹചര്യത്തിൽ രാജി ആവശ്യപ്പെടേണ്ടതില്ലെന്ന നിലപാടിൽ  മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയർന്ന വിവാദം ഒത്തുതീർപ്പായ സാഹചര്യത്തിൽ രാജി ആവശ്യപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് റിപ്പോർട്ട്. വിഷയത്തെ കുടുംബ പ്രശ്നമായി കണക്കാക്കിയാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയത് എന്നും ഔദ്യോഗിക പരാതി ലഭിച്ചാൽ മാത്രമേ കാര്യങ്ങൾ പരിശോധിക്കൂവെന്നുമാണ് ലഭിക്കുന്ന വിവരം.

വിവാദം ശക്തമായതോടെ ഗണേഷ് കുമാർ ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതികാര നടപടികൾ ആവശ്യപ്പെടില്ലെന്നും പൊലീസിൽ പരാതി നൽകില്ലെന്നും ബിന്ദു മേനോൻ അറിയിച്ചതോടെയാണ് രാജി ആവശ്യപ്പെടേണ്ടതില്ലെന്ന നിലപാടിലേക്ക് സർക്കാർ എത്തിയതെന്ന് ആണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾക്ക് പ്രതിപക്ഷം ആഹ്വാനം ചെയ്തു. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു. മന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും ഇത് വ്യക്തിപരമായ വിഷയമായി കാണാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്: അപ്പീൽ സ്വീകരിച്ച് ഹൈക്കോടതി, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി സ്വീകരിച്ചു. കേസിലെ പ്രതിയായ നടൻ ദിലീപ് ഉൾപ്പെടെയുള്ളവർക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്താണ് പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചത്. എട്ടാം പ്രതിയായ ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ ദിലീപ് ഉൾപ്പെടെ കേസിലെ വെറുതെവിട്ട പ്രതികളെ ശിക്ഷിക്കണമെന്നും പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യമാണ്. ഹൈക്കോടതി ഹർജി സ്വീകരിച്ചതോടെ കേസിൽ തുടർ നടപടികൾ ആരംഭിക്കുമെന്നാണ് വിവരം.

എൽപിജി കൊമേഴ്സ്യൽ സിലിണ്ടറുകളുടെ ലഭ്യത കുറവുണ്ടാകുമെന്ന് റിപ്പോർട്ട്

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള എൽപിജി ഉപയോഗം കടുത്ത നിയന്ത്രണത്തിലേക്ക്. ഹോട്ടൽ മേഖലയിൽ ഉപയോഗിക്കുന്ന എൽപിജി കൊമേഴ്സ്യൽ സിലിണ്ടറുകളുടെ ലഭ്യത കുറവുണ്ടാകുമെന്ന്  എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ.

എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ വിതരണക്കാർക്ക് ഇതുസംബന്ധിച്ച് കത്ത് നൽകി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ സിലിണ്ടറുകൾ നിറയ്ക്കുന്നത് ഐഒസി നിർത്തിവച്ചെന്നാണ് റിപ്പോർട്ട്.  ഹോട്ടലുകളും വ്യവസായ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന 19 കിലോഗ്രാം, 47.5 കിലോഗ്രാം വിഭാഗങ്ങളിലുള്ള സിലിണ്ടറുകളുടെ ലഭ്യതയിലാണ് കുറവുള്ളത്.

അതേസമയം ഗാർഹിക സിലിണ്ടറുകളുടെ ബുക്കിംഗിനുള്ള നിയന്ത്രണം തുടരും. രണ്ട് സിലിണ്ടറുകൾ ഉള്ളവർക്ക് 30 ദിവസത്തിന് ശേഷവും ഒരു സിലിണ്ടർ ഉള്ളവർക്ക് 21 ദിവസത്തിന് ശേഷവും ബുക്കിംഗ് നടത്താം.

പാചക വാതകത്തിൻറെ വില വർധിച്ചതിന് പിന്നാലെയാണ് ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. ഓൺലൈൻ ബുക്കിങ് സംവിധാനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് ഒടിപി സംവിധാനം നിർബന്ധമാക്കിയതായും അറിയിച്ചിട്ടുണ്ട്.

നീതിന്യായ വ്യവസ്ഥയെ വിമർശിച്ച പാഠഭാഗം: വിവാദ പാഠപുസ്തകം പിൻവലിച്ച് എൻസിഇആർടി

ഡൽഹി: നീതിന്യായ വ്യവസ്ഥയെ വിമർശിക്കുന്ന പാഠഭാഗം ഉൾപ്പെട്ടതിനെ തുടർന്ന് വിവാദമായ പാഠപുസ്തകം എൻസിഇആർടി പിൻവലിച്ചു. പൊതു മാപ്പ് പറഞ്ഞാണ് പുസ്തകം പിൻവലിച്ചതെന്ന് അധികൃതർ അറിയിച്ചു.

സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ ഒരു ഭാഗം വിവാദമായതിനെ തുടർന്ന് സുപ്രീം കോടതി പുസ്തകത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു. കോടതി ഉത്തരവ് വന്നതിന് രണ്ടാഴ്ചയ്ക്കുശേഷമാണ് എൻസിഇആർടി ക്ഷമാപണം അറിയിച്ചത്.

“എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്” എന്ന പേരിലുള്ള പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തിലാണ് വിവാദമായ പാഠഭാഗം ഉൾപ്പെട്ടിരുന്നത്. “നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്” എന്ന തലക്കെട്ടിലുള്ള അധ്യായത്തിലാണ് പ്രസിദ്ധീകരിക്കാൻ യോഗ്യമല്ലാത്ത ഉള്ളടക്കം ഉണ്ടായിരുന്നുവെന്ന് എൻസിഇആർടി വ്യക്തമാക്കി.

ഇത് ശ്രദ്ധയിൽപ്പെട്ടതോടെ എൻസിഇആർടി ഡയറക്ടറും അംഗങ്ങളും ക്ഷമാപണം അറിയിച്ചു. പുസ്തകം പൂർണ്ണമായി പിൻവലിച്ചതായും ഇനി ലഭ്യമാകില്ലെന്നും അറിയിച്ചു. എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിനെതിരെ ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെ അസന്തോഷം പ്രകടിപ്പിച്ചിരുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് നീതിന്യായ വ്യവസ്ഥയിലെ അഴിമതി പോലുള്ള വിഷയങ്ങൾ പഠിപ്പിക്കുന്നതിനെക്കുറിച്ച് ചോദ്യം ഉയർന്നിരുന്നു. തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഖേദം രേഖപ്പെടുത്തി.

വിവാദമായ പാഠഭാഗം ഉൾപ്പെട്ട പുസ്തകത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തുകയും ഡിജിറ്റൽ പതിപ്പുകൾ നീക്കം ചെയ്യുകയും എല്ലാ അച്ചടിച്ച പകർപ്പുകളും പിടിച്ചെടുക്കുകയും ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

വിമർശകരെ മൗനത്തിലാക്കി ഗംഭീർ; ലോകകിരീടം രണ്ടുപേർക്കായി സമർപ്പിച്ചു

അഹമ്മദാബാദ്: കടുത്ത വിമർശനങ്ങളും വെല്ലുവിളികളും മറികടന്ന് ഇന്ത്യയെ ടി20 ലോകകപ്പിന്റെ കിരീടത്തിലേക്ക് നയിച്ച പരിശീലകൻ ഗൗതം ഗംഭീർ വിജയം മുൻ പരിശീലകരായ രാഹുൽ ദ്രാവിഡിനും വിവിഎസ് ലക്ഷ്മണനും സമർപ്പിച്ചു. ന്യൂസിലൻഡിനെതിരെ 96 റൺസിന്റെ വമ്പൻ ജയത്തോടെ ഇന്ത്യ മൂന്നാം ടി20 ലോകകിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഗംഭീറിന്റെ പ്രതികരണം.
ഇന്ത്യൻ ടീമിനെ ഇന്നത്തെ നിലയിൽ എത്തിച്ചതിന് രാഹുൽ ദ്രാവിഡിനോടും യുവതാരങ്ങളെ വളർത്തിയെടുത്തതിന് വിവിഎസ് ലക്ഷ്മണനോടും കടപ്പെട്ടിരിക്കുന്നുവെന്ന് ഗംഭീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ നേട്ടം ഇരുവർക്കും സമർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസിലൻഡിനോടും ദക്ഷിണാഫ്രിക്കയോടും ടെസ്റ്റ് പരമ്പരകൾ തോറ്റതിന് ശേഷം താൻ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നുവെന്നും അന്ന് ആത്മവിശ്വാസം നൽകിയത് ഐസിസി ചെയർമാൻ ജയ് ഷായാണെന്നും ഗംഭീർ വെളിപ്പെടുത്തി. കൂടാതെ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ പിന്തുണയും നിർണായകമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യക്തിഗത നേട്ടങ്ങൾക്കുപകരം ടീം വിജയങ്ങളാണ് ആഘോഷിക്കേണ്ടതെന്ന് ഗംഭീർ പറഞ്ഞു. ഭയം കൂടാതെ ധൈര്യത്തോടെ കളിച്ചാൽ മാത്രമേ വലിയ സ്കോറുകൾ സാധ്യമാകൂ. ഫൈനലിൽ ഇന്ത്യ 250 റൺസ് നേടാനായത് ആ സമീപനത്തിന്റെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായുള്ള ശക്തമായ ബന്ധവും ടീമിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചതായി ഗംഭീർ പറഞ്ഞു. ഇതിനിടെ, 2028 ലോസ്ആഞ്ചലസ് ഒളിമ്പിക്സിൽ സ്വർണം നേടുക എന്നതാണ് ടീമിന്റെ അടുത്ത വലിയ ലക്ഷ്യമെന്ന് സൂര്യകുമാർ യാദവ് വ്യക്തമാക്കി.

India head coach Gautam Gambhir dedicated the T20 World Cup victory to former coaches Rahul Dravid and VVS Laxman after India defeated New Zealand by 96 runs in the final. Gambhir said the team reached its current level due to the foundations laid by Dravid and Laxman. He also revealed that ICC chairman Jay Shah supported him during a difficult period when he faced heavy criticism. Captain Suryakumar Yadav said the team’s next goal is to win gold at the 2028 Los Angeles Olympics.

കാട്ടാന ഭീതി വീണ്ടും; നീലഗിരിയിൽ ആക്രമണം – രണ്ടുപേർ ദാരുണാന്ത്യം

0

നിലമ്പൂർ/നീലഗിരി: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ ദാരുണമായി മരിച്ചു. അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. രാത്രി കഴിഞ്ഞിട്ടും ഇരുവരും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കാട്ടാന ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാട്ടാന ശല്യം പതിവായ പ്രദേശമാണ് ദേവർഷോല. പലപ്പോഴും കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങി വരുന്നത് ഇവിടെ പതിവാണ്. ചില സന്ദർഭങ്ങളിൽ വൈദ്യുതി ലൈനിൽ തട്ടി കാട്ടാനകൾ ചരിഞ്ഞ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷവും ദേവർഷോല മൂന്നാം ഡിവിഷനിൽ കാട്ടാനയുടെ ആക്രമണത്തിൽ ജംഷീദ് (37) എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. വീടിനു സമീപത്തെത്തിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് അന്ന് അപകടമുണ്ടായത്.

ഇതിനുപുറമെ, വീടുകളുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളും സ്കൂട്ടറുകളും കാട്ടാനകൾ തകർത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വൈകുന്നേരം കഴിഞ്ഞാൽ കാട്ടാനകൾ വീടുകൾക്കുമുന്നിൽ എത്തി വേലി തകർത്തു വാഴ, കമുക് തുടങ്ങിയ കൃഷികൾ നശിപ്പിക്കുന്നത് പ്രദേശവാസികൾക്ക് പതിവ് ഭീഷണിയായി മാറിയിരിക്കുകയാണ്.

Two people were killed in a wild elephant attack in Devarshola near Gudalur in the Nilgiris district of Tamil Nadu. The victims were identified as Ayyappan Lingraj and Ravi. They were found dead after failing to return home on Sunday night. The area frequently faces wild elephant intrusions, and similar incidents have been reported earlier. Last year, a 37-year-old man named Jamsheed was also killed while trying to drive away an elephant near his house.

സ്വർണം വാങ്ങാൻ പദ്ധതിയുണ്ടോ? കേരളത്തിൽ ഇന്നും സ്വർണവില കുത്തനെ താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,440 രൂപ കുറഞ്ഞ് ഇന്ന് 1,18,560 രൂപയായി. ഗ്രാമിന് 180 രൂപ കുറഞ്ഞ് 14,820 രൂപയാണ് ഇന്നത്തെ നിരക്ക

കഴിഞ്ഞ രണ്ട് ദിവസമായി ഒരു പവൻ സ്വർണത്തിന്റെ വില 1,20,000 രൂപയായിരുന്നു. എന്നാൽ ആഗോള വിപണിയിലെ മാറ്റങ്ങൾ കാരണം സംസ്ഥാനത്ത് സ്വർണവില താഴേക്ക് പോകുകയാണ്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലും പ്രതീക്ഷിച്ചതിന് വിപരീതമായി കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞു. ഡോളർ ശക്തിപ്പെടുന്നതാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തുന്നത്. അതേസമയം ആഗോള തലത്തിൽ യുദ്ധം മൂലം സാമ്പത്തിക അനിശ്ചിതത്വം വർധിച്ചാൽ സ്വർണവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.

ഇതിനിടെ സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 280 രൂപയും 10 കിലോഗ്രാമിന് 2,800 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളും ഡോളറുമായി താരതമ്യം ചെയ്തുള്ള രൂപയുടെ മൂല്യ വ്യത്യാസങ്ങളും കേരളത്തിലെ സ്വർണ-വെള്ളി വിലയെ പ്രധാനമായും സ്വാധീനിക്കുന്നു.

Gold prices dropped again in Kerala on March 9. The price of 22-carat gold fell by ₹1,440 per sovereign, bringing it down to ₹1,18,560. The price per gram decreased by ₹180 to ₹14,820. The decline comes despite ongoing tensions in the Middle East, mainly due to the strengthening of the US dollar in global markets. Silver prices in the state remained unchanged at ₹280 per gram.

നാട്ടികയിൽ സിപിഐ പ്രതിസന്ധി രൂക്ഷം; സിസി മുകുന്ദനെ സമീപിച്ച് കോൺഗ്രസും ബിജെപിയും

0

നാട്ടികയിൽ സിപിഐ പ്രതിസന്ധി രൂക്ഷം; സിസി മുകുന്ദനെ സമീപിച്ച് കോൺഗ്രസും ബിജെപിയും
തൃശൂർ: നാട്ടികയിൽ സിപിഐയ്ക്കുള്ളിൽ രൂപപ്പെട്ട അപ്രതീക്ഷിത രാഷ്ട്രീയ പ്രതിസന്ധിക്കിടെ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സിസി മുകുന്ദൻ എംഎൽഎയെ സമീപിച്ച് മറ്റ് രാഷ്ട്രീയ മുന്നണികൾ. കോൺഗ്രസും ബിജെപിയും മുകുന്ദനുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.

കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും മുകുന്ദനുമായി ഫോണിൽ സംസാരിച്ചതായി അറിയുന്നു. അതേസമയം, മുകുന്ദനെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാൻ ബിജെപി നേതൃത്വവും ചർച്ചകൾ നടത്തിയതായാണ് വിവരം.
നാട്ടികയിൽ മുൻ എംഎൽഎ ഗീത ഗോപിയെ സ്ഥാനാർത്ഥിയാക്കാനുള്ള സിപിഐയുടെ തീരുമാനത്തിനെതിരെ സിസി മുകുന്ദൻ ശക്തമായി രംഗത്തെത്തിയിരുന്നു. പാർട്ടിക്ക് പണം പിരിച്ചുനൽകാൻ കഴിവുള്ളതിനാലാണ് ഗീത ഗോപിക്ക് സീറ്റ് നൽകിയതെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും നാട്ടികയിൽ താൻ മത്സരിക്കുമെന്ന പ്രഖ്യാപനവും മുകുന്ദൻ നടത്തിയിട്ടുണ്ട്.

പാർട്ടിയുമായി നിലനിൽക്കുന്ന അഭിപ്രായഭിന്നത പരിഹരിച്ച് മുകുന്ദനെ വീണ്ടും ചേർത്തുനിർത്താൻ സിപിഐ നേതൃത്വം ശ്രമം തുടരുകയാണ്. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് പാർട്ടിയിലെ വിഭാഗീയതയുടെ ഫലമാണെന്നാണ് മുകുന്ദന്റെ ആരോപണം.
അതേസമയം, ആരോപണങ്ങൾക്ക് മറുപടിയുമായി ഗീത ഗോപിയും രംഗത്തെത്തി. പാർട്ടി നൽകിയ ചുമതല നിറവേറ്റുകയാണ് തന്റേതായ ലക്ഷ്യമെന്നും ആരോപണങ്ങൾക്ക് പാർട്ടി മറുപടി നൽകുമെന്നും അവർ പറഞ്ഞു. നാട്ടികയിലെ ജനങ്ങൾ വീണ്ടും തന്നെ പിന്തുണയ്ക്കുമെന്ന വിശ്വാസവും ഗീത ഗോപിക്ക് ഉണ്ട്.

A political crisis has erupted in the CPI in the Nattika constituency of Thrissur after MLA C.C. Mukundan openly criticized the party’s decision to field former MLA Geetha Gopi as the candidate. Mukundan alleged that the seat was given due to financial influence and declared he would contest even if the party denied him a ticket. Meanwhile, Congress leaders K.C. Venugopal and Ramesh Chennithala reportedly spoke with Mukundan over the phone, and BJP leaders have also held discussions with him. CPI leadership is trying to resolve the dispute and retain Mukundan within the party.