കാട്ടാന ഭീതി വീണ്ടും; നീലഗിരിയിൽ ആക്രമണം – രണ്ടുപേർ ദാരുണാന്ത്യം

0


നിലമ്പൂർ/നീലഗിരി: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ ദാരുണമായി മരിച്ചു. അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്.


ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. രാത്രി കഴിഞ്ഞിട്ടും ഇരുവരും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കാട്ടാന ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


കാട്ടാന ശല്യം പതിവായ പ്രദേശമാണ് ദേവർഷോല. പലപ്പോഴും കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങി വരുന്നത് ഇവിടെ പതിവാണ്. ചില സന്ദർഭങ്ങളിൽ വൈദ്യുതി ലൈനിൽ തട്ടി കാട്ടാനകൾ ചരിഞ്ഞ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷവും ദേവർഷോല മൂന്നാം ഡിവിഷനിൽ കാട്ടാനയുടെ ആക്രമണത്തിൽ ജംഷീദ് (37) എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. വീടിനു സമീപത്തെത്തിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് അന്ന് അപകടമുണ്ടായത്.


ഇതിനുപുറമെ, വീടുകളുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളും സ്കൂട്ടറുകളും കാട്ടാനകൾ തകർത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വൈകുന്നേരം കഴിഞ്ഞാൽ കാട്ടാനകൾ വീടുകൾക്കുമുന്നിൽ എത്തി വേലി തകർത്തു വാഴ, കമുക് തുടങ്ങിയ കൃഷികൾ നശിപ്പിക്കുന്നത് പ്രദേശവാസികൾക്ക് പതിവ് ഭീഷണിയായി മാറിയിരിക്കുകയാണ്.

Two people were killed in a wild elephant attack in Devarshola near Gudalur in the Nilgiris district of Tamil Nadu. The victims were identified as Ayyappan Lingraj and Ravi. They were found dead after failing to return home on Sunday night. The area frequently faces wild elephant intrusions, and similar incidents have been reported earlier. Last year, a 37-year-old man named Jamsheed was also killed while trying to drive away an elephant near his house.

LEAVE A REPLY

Please enter your comment!
Please enter your name here