സംസ്ഥാനത്തിന്റെ ശാസ്ത്ര ഉപദേശകനാകാൻ എസ്. സോമനാഥിന് ക്ഷണം; ഫ്ലാഗ്ഷിപ്പ് പദ്ധതികളിൽ പങ്കാളിയാകണമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: ഐഎസ്ആർഒ മുൻ ചെയർമാൻ എസ്. സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ക്ഷണിച്ചു. ഗ്ലോബൽ ജോബ് വാച്ച് ടവർ, സ്പേസ് എക്കണോമി തുടങ്ങിയ സർക്കാരിന്റെ പ്രധാന പദ്ധതികൾക്ക് ഉപദേശകനായി പ്രവർത്തിക്കണമെന്ന അഭ്യർഥനയാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. എൻ. രാമചന്ദ്രൻ സ്മാരക പുരസ്‌കാരം സോമനാഥിന് സമ്മാനിച്ച ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

മുഖ്യമന്ത്രിയുടെ ക്ഷണത്തിൽ സന്തോഷമുണ്ടെന്ന് എസ്. സോമനാഥ് പ്രതികരിച്ചു.

പ്രശസ്ത വിദേശ സർവകലാശാലകൾ കേരളത്തിൽ ക്യാമ്പസുകൾ ആരംഭിക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിലൂടെ കേരളത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനും, പഠനത്തിനും തൊഴിലിനുമായി വിദേശത്തേക്ക് പോകുന്ന യുവാക്കളുടെ ബൗദ്ധിക ചോർച്ച കുറയ്ക്കാനുമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് യുവാക്കളുടെ എണ്ണം കുറയുകയും മുതിർന്ന പൗരന്മാരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വികസന പദ്ധതികൾ അതനുസരിച്ച് രൂപപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച വിദ്യാഭ്യാസ അവസരങ്ങളും യോഗ്യതയ്ക്ക് അനുയോജ്യമായ തൊഴിലവസരങ്ങളും ഒരുക്കി യുവാക്കളെ കേരളത്തിൽ തന്നെ നിലനിർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ബജറ്റിൽ നോളഡ്ജ് വാലി പദ്ധതിയും ഗ്ലോബൽ ജോബ് വാച്ച് ടവറും ഉൾപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here