കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി സ്വീകരിച്ചു. കേസിലെ പ്രതിയായ നടൻ ദിലീപ് ഉൾപ്പെടെയുള്ളവർക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്താണ് പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചത്. എട്ടാം പ്രതിയായ ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ ദിലീപ് ഉൾപ്പെടെ കേസിലെ വെറുതെവിട്ട പ്രതികളെ ശിക്ഷിക്കണമെന്നും പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യമാണ്. ഹൈക്കോടതി ഹർജി സ്വീകരിച്ചതോടെ കേസിൽ തുടർ നടപടികൾ ആരംഭിക്കുമെന്നാണ് വിവരം.

