സ്വർണം വാങ്ങാൻ പദ്ധതിയുണ്ടോ? കേരളത്തിൽ ഇന്നും സ്വർണവില കുത്തനെ താഴേക്ക്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,440 രൂപ കുറഞ്ഞ് ഇന്ന് 1,18,560 രൂപയായി. ഗ്രാമിന് 180 രൂപ കുറഞ്ഞ് 14,820 രൂപയാണ് ഇന്നത്തെ നിരക്ക


കഴിഞ്ഞ രണ്ട് ദിവസമായി ഒരു പവൻ സ്വർണത്തിന്റെ വില 1,20,000 രൂപയായിരുന്നു. എന്നാൽ ആഗോള വിപണിയിലെ മാറ്റങ്ങൾ കാരണം സംസ്ഥാനത്ത് സ്വർണവില താഴേക്ക് പോകുകയാണ്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലും പ്രതീക്ഷിച്ചതിന് വിപരീതമായി കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞു. ഡോളർ ശക്തിപ്പെടുന്നതാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തുന്നത്. അതേസമയം ആഗോള തലത്തിൽ യുദ്ധം മൂലം സാമ്പത്തിക അനിശ്ചിതത്വം വർധിച്ചാൽ സ്വർണവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.


ഇതിനിടെ സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 280 രൂപയും 10 കിലോഗ്രാമിന് 2,800 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളും ഡോളറുമായി താരതമ്യം ചെയ്തുള്ള രൂപയുടെ മൂല്യ വ്യത്യാസങ്ങളും കേരളത്തിലെ സ്വർണ-വെള്ളി വിലയെ പ്രധാനമായും സ്വാധീനിക്കുന്നു.

Gold prices dropped again in Kerala on March 9. The price of 22-carat gold fell by ₹1,440 per sovereign, bringing it down to ₹1,18,560. The price per gram decreased by ₹180 to ₹14,820. The decline comes despite ongoing tensions in the Middle East, mainly due to the strengthening of the US dollar in global markets. Silver prices in the state remained unchanged at ₹280 per gram.

LEAVE A REPLY

Please enter your comment!
Please enter your name here