‘അരിവാൾ… സോറി… കൈപ്പത്തി’; കൊട്ടാരക്കരയിൽ വോട്ടഭ്യർഥനയിൽ Aisha Pottyക്ക് നാക്കുപിഴ, വീഡിയോ വൈറൽ

0



കൊട്ടാരക്കര: മുൻ സിപിഎം നേതാവും മുൻ എംഎൽഎയുമായ Aisha Potty കോൺഗ്രസിലേക്ക് ചേർന്നതിന് പിന്നാലെ കൊട്ടാരക്കര മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി നടത്തിയ വോട്ടഭ്യർഥനയ്ക്കിടെ പാർട്ടി ചിഹ്നം പറഞ്ഞപ്പോൾ ചെറിയൊരു നാക്കുപിഴ പറ്റിയ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.
ഇത്രകാലം സിപിഎമ്മിനായി ‘അരിവാൾ’ ചിഹ്നത്തിൽ വോട്ട് അഭ്യർഥിച്ചിരുന്ന ഐഷാ പോറ്റി, ഇത്തവണ കോൺഗ്രസിനായി പ്രചാരണം നടത്തുന്നതിനിടെ “അരിവാൾ… സോറി… കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണം” എന്ന് പറഞ്ഞതാണ് വൈറലായത്. സംഭവം വലിയ ചര്‍ച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചു.


മൂന്നു തവണ കൊട്ടാരക്കരയിൽ നിന്ന് എംഎൽഎയായിരുന്ന ഐഷാ പോറ്റി, മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് കോൺഗ്രസിൽ ചേർന്നത്. കെ.പി.സി.സി നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിച്ച അവർ, വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും കൂടുതൽ ശക്തിയായി മുന്നോട്ട് പോകുമെന്നും പ്രതികരിച്ചു.
സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നുവെങ്കിലും, പൊതുപ്രവർത്തനത്തിൽ തുടർന്നും സജീവമാവുമെന്ന് ഐഷാ പോറ്റി വ്യക്തമാക്കി.

Former CPM leader and ex-MLA Aisha Potty, now a Congress candidate in Kottarakkara, made a slip of the tongue while campaigning. While asking for votes, she mistakenly said the CPM symbol “sickle” before correcting herself to the Congress “hand” symbol. The video quickly went viral on social media, sparking reactions and criticism. Despite this, she stated that she is not worried about criticism and will continue her political journey strongly.

ഗോവിന്ദന്റെ ഭാര്യയെന്ന പേരിൽ സീറ്റ് നിഷേധിക്കാമോ? പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വം ന്യായീകരിച്ച് മുഖ്യമന്ത്രി

0



കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ ശൈലജയെ സ്ഥാനാർഥിയാക്കിയതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. എം വി ഗോവിന്ദന്റെ ഭാര്യയാണെന്ന പേരിൽ ശ്യാമള ടീച്ചർക്കു സീറ്റ് നിഷേധിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്.


ശ്യാമള ടീച്ചർക്ക് മത്സരിക്കാൻ എല്ലാ അർഹതകളും ഉണ്ടെന്നും, അവരുടെ രാഷ്ട്രീയ ജീവിതം വിവാഹത്തിന് മുൻപേ തന്നെ ആരംഭിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡിവൈഎഫ്ഐ പ്രവർത്തകയായി തുടക്കം കുറിച്ച അവർ വിവിധ പാർട്ടി ഘടകങ്ങളിലൂടെ വളർന്നു വന്നതും തദ്ദേശഭരണ രംഗത്ത് സജീവമായി പ്രവർത്തിച്ചിട്ടുള്ളതുമാണെന്ന് അദ്ദേഹം പറഞ്ഞു.


തളിപ്പറമ്പ് മണ്ഡലവുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശ്യാമള ടീച്ചറെന്നും, വനിതാ സ്ഥാനാർഥിയെ പരിഗണിക്കുമ്പോൾ ആദ്യം ഉയർന്ന പേര് അവരുടേതായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. “ആരുടെയെങ്കിലും ഭാര്യ എന്ന പേരിൽ ഒരു സ്ത്രീയ്ക്ക് അർഹതപ്പെട്ട അവസരം നിഷേധിക്കുന്നത് ശരിയല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, സിപിഎം നേതാവായ പി.കെ ഗോവിന്ദൻ സ്ഥാനാർഥിത്വത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എം വി ഗോവിന്ദന്റെ ഭാര്യ എന്ന നിലയിലാണ് ശ്യാമളയെ സ്ഥാനാർഥിയാക്കിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തുടർന്ന് പാർട്ടി നടപടി സ്വീകരിച്ച് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.
ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദം സോഷ്യൽ മീഡിയയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. നേപോട്ടിസവും യോഗ്യതയും തമ്മിലുള്ള ചര്‍ച്ചയാണ് ഇപ്പോൾ ശക്തമാകുന്നത്.

Kerala Chief Minister Pinarayi Vijayan defended the candidacy of P. K. Shyamala in the Taliparamba constituency amid criticism. He questioned whether it is fair to deny her a seat simply because she is the wife of M. V. Govindan.
The CM emphasized her long political experience and grassroots work. Meanwhile, criticism from T. K. Govindan led to disciplinary action against him. The issue has sparked a wider debate on nepotism versus merit.

ഫാബ്ഇന്ത്യ ‘സോങ് ഓഫ് സ്പ്രിംഗ്’’ ക്യാമ്പെയ്ൻ അവതരിപ്പിച്ചു; ചിക്കൻകാരി കളക്ഷൻ ശ്രദ്ധേയമാകുന്നു

0



കൊച്ചി: ലൈഫ്‌സ്റ്റൈൽ ബ്രാൻഡായ ഫാബ്ഇന്ത്യ വസന്തകാലത്തെ മുന്നിൽകണ്ട്  “വസന്തത്തിന്റെ ഗാനം” എന്ന പുതിയ ക്യാമ്പെയ്ൻ ആരംഭിച്ചു. ചിക്കൻകാരി എംബ്രോയിഡറിയെ ആസ്പദമാക്കി ഒരുക്കിയ പ്രത്യേക കളക്ഷനും ഇതോടൊപ്പം പുറത്തിറക്കി.


പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി എഥ്നിക്, വെസ്റ്റേൺ ശൈലികളിലായി വൈവിധ്യമാർന്ന വസ്ത്രങ്ങളാണ് ഈ കളക്ഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ചിക്കൻകാരി എംബ്രോയിഡറി ആധുനിക ഡിസൈനുകളുമായി സംയോജിപ്പിച്ചാണ് ഈ ശേഖരം ഒരുക്കിയിരിക്കുന്നത്.


പരുത്തി, ക്രേപ്പ് തുടങ്ങിയ തുണികളിൽ പാസ്റ്റൽ നിറങ്ങളോടൊപ്പം പ്ലം, ബെറി, ഫ്യൂഷിയ പോലുള്ള നിറങ്ങൾ ചേർന്ന സമകാലീന നിറപ്പാലറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പും വെളുപ്പും അടിസ്ഥാനമാക്കിയ മോണോക്രോം സീരീസ് ഈ കളക്ഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്
ഓരോ വസ്ത്രത്തിന്റെയും പിന്നിൽ കരകൗശല തൊഴിലാളികളുടെ നൈപുണ്യവും സമർപ്പണവും പ്രതിഫലിപ്പിക്കുന്നതായും, അതിനെ കൂടുതൽ അടുത്തറിയിക്കാൻ പ്രത്യേക ഷോർട്ട് ഫിലിമും കമ്പനി പുറത്തിറക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു


പുരുഷന്മാർക്കായി എംബ്രോയിഡറി ഡിസൈൻ ചെയ്ത കുര്ത്തകളും ഷർട്ടുകളും, കുട്ടികൾക്കായി എംബ്രോയിഡറി കുര്ത്തകളും ചെക്ക് ഷർട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രാഫ്റ്റ്മാർക്ക് ടാഗ് ഉപയോഗിച്ച് കൈത്തറി യാഥാർത്ഥ്യം ഉറപ്പാക്കിയിരിക്കുന്ന ഈ കളക്ഷൻ രാജ്യത്തെ 350-ലധികം സ്റ്റോറുകളിലും ഓൺലൈനായും ലഭ്യമാണ്.

Fabindia has launched its spring campaign titled “The Song of Spring” along with a new chikankari-based collection. The range includes ethnic and western wear for men, women, and children, blending traditional craftsmanship with modern design. The collection is available across 350+ stores and online.

Polar Bear Ice Cream Sundaes കേരളത്തിൽ പ്രവേശിച്ചു; കോഴിക്കോട് ബീച്ചിൽ ആദ്യ ഔട്ട്ലെറ്റ്

0


കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ ഐസ്ക്രീം സൺഡേ ശൃംഖലയായ Polar Bear Ice Cream Sundaes കേരളത്തിൽ ആദ്യമായി സാന്നിധ്യം ഉറപ്പിച്ചു. കോഴിക്കോട് ബീച്ച് റോഡിലാണ് ബ്രാൻഡിന്റെ ആദ്യ ഔട്ട്ലെറ്റ് ആരംഭിച്ചത്.
സൺഡേകൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന ബ്രാൻഡ്, കൈകൊണ്ട് തയ്യാറാക്കുന്ന ഐസ്ക്രീമുകൾ, വാഫിളുകൾ, തിക്ക് ഷേക്കുകൾ എന്നിവയിലൂടെ വേറിട്ട മധുരാനുഭവമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. രണ്ട് നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന പുതിയ സ്റ്റോർ, കടപ്പുറത്തിന്റെ സൗന്ദര്യം ആസ്വദിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.


കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി ഇതിനകം ശക്തമായ സാന്നിധ്യമുള്ള പോളാർ ബിയറിന്, പുതിയ ഔട്ട്ലെറ്റോടെ ആറ് സംസ്ഥാനങ്ങളിലായി 30-ലധികം നഗരങ്ങളിൽ 185-ത്തിലധികം കേന്ദ്രങ്ങളായി വ്യാപനം ലഭിച്ചു.
ഡെത്ത് ബൈ ചോക്ലേറ്റ് (DBC), ചോക്കോസില്ല, ഫ്രൂട്ട് സെസ്റ്റ്, ട്രെസ് ലെച്ചസ് തുടങ്ങിയ ജനപ്രിയ സൺഡേകളും ഇവിടെ ലഭ്യമാണ്. കുടുംബ സംഗമങ്ങൾക്കും സുഹൃത്തുക്കളുടെ കൂട്ടായ്മകൾക്കും അനുയോജ്യമായ അന്തരീക്ഷമാണ് സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്.
സ്ഥാപകനും ഡയറക്ടറുമായ കിഷോർ കുമാർ റായ് വ്യക്തമാക്കി: കേരളത്തിൽ വലിയ വിപണി സാധ്യതകളാണ് കാണുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 25 സ്റ്റോറുകൾ ആരംഭിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.


സെയിൽസ് ആൻഡ് ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റായ പ്രശാന്ത് പ്രകാശ് പറഞ്ഞു: ഗുണനിലവാരവും പുതുമയും മികച്ച സേവനവുമാണ് ബ്രാൻഡിന്റെ പ്രധാന ശക്തി. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം പുതിയ രുചികളും കോമ്പിനേഷനുകളും തുടർച്ചയായി അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Polar Bear Ice Cream Sundaes has entered the Kerala market by opening its first outlet at Kozhikode Beach Road. Known for its handcrafted sundaes, waffles, and thick shakes, the brand now operates in over 185 locations across six states. The company plans to expand further in Kerala with 25 outlets over the next three years.

ഗ്യാസ് നൽകാമെന്ന് ഉറപ്പ്; മാര്‍ച്ച് 23ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റിവെച്ചു

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആര്‍.എ) നടത്താനിരുന്ന സമരം മാറ്റിവച്ചതായി റിപ്പോർട്ട്. പാചകവാതക പ്രതിസന്ധി പരിഹരിക്കാനായി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനമായതോടെയാണ് മാർച്ച് 23ന് നടത്താനിരുന്ന സമരം മാറ്റിവെച്ചത്.

കമ്മീഷണര്‍ ഹോട്ടലുകള്‍ക്ക് 20 ശതമാനം സിലിണ്ടറുകള്‍ വിതരണം ചെയ്യാമെന്നും, അവയെ അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുത്താമെന്നും ഉറപ്പുനൽകി. സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് സിലിണ്ടര്‍ വിതരണത്തിന്റെ തോത് വർദ്ധിപ്പിക്കുമെന്ന്, പൈപ്പ് ലൈന്‍ ഗ്യാസ് സൗകര്യമുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകള്‍ക്ക് വേഗത്തില്‍ കണക്ഷൻ നല്‍കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

അതേസമയം സിലിണ്ടർ വിതരണത്തിന്റെ ഏകോപനം എല്ലാ ജില്ലകളിലും സപ്ലൈ ഓഫീസര്‍മാരുടെയും കെ.എച്ച്.ആര്‍.എ പ്രതിനിധികളുടെയും നേതൃത്വത്തില്‍ നടത്തും എന്നാണ് ലഭിക്കുന്ന വിവരം.

യുഡിഎഫിന് 85 മുതൽ 100 സീറ്റ് വരെ ലഭിക്കുമെന്ന് ശശി തരൂര്‍

ദില്ലി: കേരളത്തിൽ യുഡിഎഫിന് 85 മുതൽ 100 സീറ്റ് ലഭിക്കുമെന്ന് ശശി തരൂർ. തന്‍റെ സഹപ്രവർത്തകർ വലിയ ആത്മവിശ്വാസത്തിലെന്നും ശശി തരൂര്‍ വാര്‍ത്താഏജന്‍സിക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

യുഡിഎഫിനായി പതിനാല് ജില്ലകളിലും പ്രചാരണത്തിന് പോകും. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ല. മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കുക ഹൈക്കമാന്‍ഡായിരിക്കും. എംഎൽഎമാരുടെ നിലപാട് അറിഞ്ഞശേഷം ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

നികുതി ദായകരുടെ പണം കേഡർമാരുടെ പോക്കറ്റിലെത്തിക്കാനാണ് ഇടത് പാർട്ടികളുടെ ശ്രമം. രണ്ട് വർഷത്തേക്ക് പിഎയെ നിയമിച്ച് ആജീവനാന്തം പെൻഷൻ നേടിയെടുക്കാനാണ് കമ്മ്യൂണിസ്റ്റ് മന്ത്രിമാർ ശ്രമിക്കുന്നത്. ഈ പണം നികുതി ദായകരുടെതാണ്, ഈ പണം ഉപയോഗിച്ച് പാർട്ടിക്കായി പണിയെടുക്കുകയാണെന്നും ശശി തരൂര്‍ ആരോപിച്ചു. സ്വാഭാവികമായും പാർട്ടിയോടാകും അവർക്ക് കൂറുണ്ടാകുക.

അതേസമയം, കേരളത്തിൽ ബിജെപി ചിത്രത്തിലില്ലെന്ന് പറഞ്ഞ ശശി തരൂര്‍ “പൂജ്യം സീറ്റ്” പാർട്ടിയെന്നും പരിഹസിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ദുർഭരണത്തിന് അറുതിയുണ്ടാകണം. വിശ്വാസ്യതയുള്ള ബദൽ വേണമെന്നും തരൂർ പ്രതികരിച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്യില്ലെന്ന് ജി സുധാകരൻ

അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം നേതാവുമായ ജി സുധാകരൻ പിണറായി വിജയനെ കുറിച്ച് നേരത്തെ പറഞ്ഞ  പ്രസ്താവനയെക്കുറിച്ച് വിശദീകരണവുമായി രംഗത്ത്.

പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നെങ്കിൽ സന്തോഷമുണ്ട്, പക്ഷേ മൂന്നാമൂഴം സഫലമാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ എൽഡിഎഫ് ന് വോട്ട് ചെയ്യില്ലെന്നും ജി സുധാകരൻ പറഞ്ഞു.

“ഞാൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയാണ്. തനിക്ക് സഹായം നൽകാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അവസരം ഉണ്ട്. യുഡിഎഫ്  പിന്തുണ നൽകുമെന്ന് സമ്മതിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ചേർത്തല മേഖലയിൽ പി. പ്രസാദ് തനിക്കെതിരെ പ്രചരണം നടത്തുന്നുവെന്നും ജി സുധാകരൻ വ്യക്തമാക്കി. പ്രസാദ് തനിക്കെതിരെ പ്രസ്താവന നടത്തിയതോടെ, ചേർത്തലിൽ പ്രസാദിനെതിരെ പ്രസംഗിക്കുന്നതും സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പി. പ്രസാദ് തന്നെയാണ് കമ്മ്യൂണിസം പഠിപ്പിക്കുന്നത്. അവിടെ പോയി അയാളെ തോല്പിക്കാൻ പറയാൻ എനിക്ക് അവകാശമുണ്ട്. കഴിഞ്ഞ തവണ കേവലം 6,000 വോട്ടിനാണ് അദ്ദേഹം ജയിച്ചത്,” ജി സുധാകരൻ പറഞ്ഞു.

“മത്സരിക്കുന്നവർക്ക് ഒരു വ്യാമോഹവും ഇല്ലേ? ആരിഫ് ആലുവയിൽ പോയി മത്സരിക്കുന്നു, അത് പാർലമെന്ററി വ്യാമോഹമല്ലേ? സജി ചെറിയാൻ മൂന്നാം തവണ മത്സരിക്കുന്നു, പ്രതിഭ മൂന്നാം തവണയാണ്, വാസവൻ മൂന്നാം തവണ, ഇത് വ്യാമോഹമല്ലേ? പാർലമെന്ററി വ്യാമോഹം ഇല്ലാത്തവരാണോ ഇവർ, അതാണോ ഇവർ വീണ്ടും മത്സരിക്കുന്നത്? ഇവർ കണ്ണടച്ച് ഇരിക്കുകയാണല്ലോ?” – എന്നും ജി സുധാകരൻ പരിഹസിച്ചു.

പെരുമ്പാവൂരിൽ അനുകൂലമായ സാഹചര്യം, എൽദോസ് കുന്നപ്പിള്ളി തൻറെ സുഹൃത്താണെന്നും മനോജ് മൂത്തേടൻ

കൊച്ചി:  പ്രചാരണ പ്രവർത്തനങ്ങളുമായി സജീവമാകാൻ പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടൻ.

പെരുമ്പാവൂരിൽ അനുകൂലമായ സാഹചര്യമാണെന്നും എൽദോസ് കുന്നപ്പിള്ളി തൻറെ സുഹൃത്താണെന്നും മനോജ് മൂത്തേടൻ പറഞ്ഞു.

എൽദോസും താനുമൊക്കെ കെഎസ്‍യുവിൽ ഒരുമിച്ച് പ്രവർത്തനം ആരംഭിച്ചവരാണ്. 1996 മുതലുള്ള ബന്ധമാണ്. നാലഞ്ച് ദിവസം മുൻപ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾക്കിടെ എൽദോസുമായി സംസാരിച്ചിരുന്നു. എൽദോസിന് തന്നോടുള്ള വ്യക്തിപരമായ അതൃപ്തിയല്ല.

സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട കൺഫ്യൂഷനിലുണ്ടായ അതൃപ്തിയാണ്. അക്കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എംഎൽഎയ്ക്ക് പിന്തുണയായുള്ള പ്രകടനം മാത്രമാണ് ഇന്നലെ നടന്നത്. അതല്ലാതെ നേതൃത്വത്തിന് എതിരെയല്ല.

എല്ലാവരും സജീവമായി പ്രചാരണത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മനോജ് മൂത്തേടം പറഞ്ഞു. തൻറെ വിജയത്തിന് വേണ്ടി എൽദോസ് കുന്നപ്പിള്ളി മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്നും മനോജ് മൂത്തേടം പറഞ്ഞു.

ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയ കെ.സുധാകരന് കണ്ണൂരിൽ വൻ സ്വീകരണം

കണ്ണൂർ: ദില്ലിയിൽ നിന്ന് മടങ്ങിയ കെ.സുധാകരൻ പുലർച്ചെ രണ്ടേ പത്തോടെ കണ്ണൂരിൽ എത്തി.

മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സുധാകരനെ എതിരേറ്റത്. പ്രവർത്തകരുടെ അകമ്പടിയിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് സുധാകരൻ എയർപോർട്ടിൻ നിന്ന് വീട്ടിലേക്ക് മടങ്ങി.

റിജിൽ മാക്കുറ്റിയുടെയും, മുഹമ്മദ് ഷമ്മാസിൻ്റെയും നേതൃത്വത്തിൽ അമ്പതോളം വരുന്ന പ്രവർത്തകരാണ് സുധാകരനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നത്.

അതേസമയം, കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനുമാണ് സ്ഥാനാര്‍ഥി. കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല.

സ്വർണ വിലയിൽ നേരിയ വ‍‌ർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് 1 ഗ്രാം സ്വ‌‍ർണത്തിന് 13,835 രൂപയാണ് വില.

ഇന്നലത്തെ വിലയിൽ നിന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വ‍‌‍‌‍‍ർധിച്ചിരിക്കുന്നത്. 22 കാരറ്റ് 1 പവൻ സ്വ‍‍‍‌ർണത്തിന് 1,10, 680 രൂപയാണ് വില വരുന്നത്.

ഇന്നലെ വൈകുന്നേരം ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളനുസരിച്ച് 1,10, 200 രൂപയായിരുന്നു വില. 

മനോജ് മൂത്തേടൻ പറയുന്നു: എൽദോസ് കുന്നപ്പള്ളിയുമായി പ്രശ്നങ്ങളില്ല; സ്ഥാനാർത്ഥിത്വത്തിൽ കൺഫ്യൂഷൻ മാത്രമെന്ന് വിശദീകരണം

0



കൊച്ചി: കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തിറങ്ങിയതിനെ തുടർന്ന് എൽദോസ് കുന്നപ്പള്ളിയ്ക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ രാഷ്ട്രീയ ചർച്ചകൾ ശക്തമാകുമ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥിയായ മനോജ് മൂത്തേടൻ പ്രതികരിച്ചു.


താനും എൽദോസും തമ്മിൽ യാതൊരു വ്യക്തിപരമായ പ്രശ്നവും ഇല്ലെന്നും, വർഷങ്ങളായുള്ള സൗഹൃദമാണ് ഇരുവരുടെയും ബന്ധമെന്നും മനോജ് വ്യക്തമാക്കി. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് ചില അസ്വസ്ഥതകൾക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ എൽദോസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ലെന്നും, പിന്നീട് അദ്ദേഹത്തെ കാണാനായി വീട്ടിൽ എത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ലെന്നും മനോജ് വ്യക്തമാക്കി. എന്നാൽ ഇത് വ്യക്തിപരമായ അകലം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ പെരുമ്പാവൂർ മണ്ഡലത്തിൽ മനോജ് മൂത്തേടൻ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സീറ്റ് നിഷേധിക്കപ്പെട്ട എൽദോസ് കുന്നപ്പള്ളിയുടെ തുടർ രാഷ്ട്രീയ നിലപാട് എന്താകുമെന്ന് വ്യക്തമല്ല. വിഷയത്തിൽ ഉടൻ വ്യക്തത വരുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ.

UDF candidate Manoj Moothedan clarified that there are no personal issues between him and Eldhose Kunnappally after the latter was denied a ticket in the Congress candidate list. He stated that the differences arose only due to confusion over the candidacy and expressed hope that the situation will be resolved soon.

ഖത്തർ എൽഎൻജി പ്ലാൻ്റുകൾക്ക് നേരെ ഇറാൻ ആക്രമണം; ആഗോള ഊർജ്ജ വിപണിക്ക് വലിയ തിരിച്ചടി, ഇന്ത്യക്കും ആശങ്ക

0



ദോഹ: ഗൾഫ് മേഖലയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഖത്തർയിലെ ദ്രവീകൃത പ്രകൃതിവാതക (LNG) കയറ്റുമതിക്ക് വലിയ തിരിച്ചടി. രാജ്യത്തിന്റെ കയറ്റുമതി ശേഷിയുടെ ഏകദേശം 17 ശതമാനം വരെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ.


ഖത്തറിൽ നിന്ന് LNG ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നായ ഇന്ത്യക്കും ഇതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും ഇന്ധന ലഭ്യതയിൽ കുറവ് നേരിടാൻ സാധ്യതയുണ്ട്.
ഖത്തറിലെ LNG പ്ലാൻ്റുകൾക്ക് നേരെ നടന്ന ആക്രമണം ആഗോള ഊർജ്ജ വിപണിയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. യൂറോപ്പിലെ രാജ്യങ്ങളും റഷ്യൻ വാതകത്തിന് പകരമായി ഖത്തറിനെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, ഈ ആക്രമണം അവർക്കും വലിയ തിരിച്ചടിയാകും.


ഇന്ധനവില ഉയരാനും വിതരണ ശൃംഖലയിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഊർജ്ജ വിദഗ്ധർ വിലയിരുത്തുന്നു. നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ സംഘർഷം ശമിപ്പിക്കാനുള്ള ഇടപെടലുകൾക്ക് ലോകം കാത്തിരിക്കുകയാണ്.

Iran’s attack on LNG facilities in Qatar has disrupted a significant portion of the country’s gas export capacity, raising concerns in the global energy market. Countries that depend heavily on Qatari LNG, including India, China, Japan and South Korea, are likely to be affected. The disruption may lead to higher fuel prices and supply shortages worldwide.

പാർട്ടിയിൽ തുടരും! പാർട്ടിയ്ക്ക് വഴങ്ങി കെ സുധാകരൻ

ദില്ലി: കഴിഞ്ഞ മണിക്കൂറുകളിൽ നിലനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കെ സുധാകരൻ കോൺഗ്രസിന് വഴങ്ങി.

സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും പാർട്ടിയിൽ തുടരുമെന്നും കെ.സുധാകരൻ പറഞ്ഞു.

പാർട്ടിയുടെ അംഗീകാരം ലഭിക്കുമെങ്കിൽ മത്സരിക്കുമെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു.പാർട്ടി എത്രയോ വലുതാണ്. ഞാൻ എത്രയോ ചെറുതാണ്. പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല. പാർട്ടിക്ക് വിധേയനായി നിൽക്കാനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

   

ഇന്ധനവില പിടിച്ചുനിർത്താൻ ലോകശക്തികൾ ഒന്നിക്കുന്നു; ഹോർമുസ് കടലിടുക്കിലെ തടസ്സം നീക്കാൻ യൂറോപ്പും ജപ്പാനും രംഗത്ത്

0

ഇറാൻ-ഇസ്രായേൽ യുദ്ധം ആഗോള ഇന്ധന വിപണിയെ തകിടം മറിച്ച സാഹചര്യത്തിൽ എണ്ണവില നിയന്ത്രിക്കാനും വിതരണം പുനഃസ്ഥാപിക്കാനും നിർണ്ണായക നീക്കവുമായി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും രംഗത്തെത്തി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം നീക്കാൻ സംയുക്തമായി പരിശ്രമിക്കുമെന്ന് ഇവർ പ്രഖ്യാപിച്ചു.

ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളും ജപ്പാനുമാണ് വ്യാഴാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച ഇവർ വാണിജ്യ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി.

ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഖത്തറിലെ ഗ്യാസ് പ്ലാന്റുകൾക്കും സൗദിയിലെ പ്രധാന തുറമുഖങ്ങൾക്കും നാശനഷ്ടം സംഭവിച്ചത് ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കാൻ എണ്ണ ഉൽപ്പാദക രാജ്യങ്ങളുമായി ചേർന്ന് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഇവർ നടപടി തുടങ്ങിക്കഴിഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിന് കീഴിൽ മേഖലയിലെ സംഘർഷം തുടരുന്നതിനിടെയാണ് സഖ്യകക്ഷികളുടെ ഈ ഇടപെടൽ. കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാനും കപ്പലുകൾക്ക് അകമ്പടി നൽകാനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ ഇവർ സന്നദ്ധത അറിയിച്ചു.

ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഇന്ധനവില വീപ്പയ്ക്ക് 119 ഡോളർ വരെ ഉയർന്നിരുന്നു. ഈ പ്രതിസന്ധി ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നാണ് യൂറോപ്പും ജപ്പാനും ഭയപ്പെടുന്നത്.

ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു. സിവിലിയൻ പ്ലാന്റുകൾക്ക് നേരെ ഇനി ആക്രമണങ്ങൾ ഉണ്ടാകരുതെന്ന് ഇവർ ഇറാന് കർശന നിർദ്ദേശം നൽകി.

റോഡ്‍ഷോടെ  പറവൂരിൽ പ്രചരണത്തിന് തുടക്കമിട്ട് വിഡി സതീശൻ

കൊച്ചി: യു.ഡി.എഫ് പരാജയപ്പെട്ടാൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് വെറുതെ അല്ലെന്ന് വിഡി സതീശൻ.

പറവൂരിലെ റോഡ്‍ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു വിഡി സതീശൻ. ഇന്ന് ദില്ലിയിൽ നിന്ന് എത്തിയശേഷം വിഡി സതീശൻ സ്വന്തം മണ്ഡലമായ പറവൂരിലേക്കാണ് ആദ്യം പോയത്.

തുടർന്ന് വൈകിട്ട് നടന്ന റോ‍ഡ് ഷോയോട് കൂടി മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് തുടക്കമിടുകയായിരുന്നു. നൂറുകണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുത്തത്.

അതേസമയം സ്ഥാനാർഥി പട്ടിക വൈകുന്നത് ഒരു തരത്തിലും പ്രചരണത്തിന്റെ ശോഭ കെടുത്തിയിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.എം പി മാർ മത്സരിക്കണമോ എന്നതിൽ തനിക്ക് അഭിപ്രായമുണ്ട്. എന്നാൽ, അതെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല. എംപിമാർ മത്സരിക്കേണ്ടെന്നത് ഹൈക്കമാൻഡ് തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.