യുഡിഎഫിന് 85 മുതൽ 100 സീറ്റ് വരെ ലഭിക്കുമെന്ന് ശശി തരൂര്‍

0

ദില്ലി: കേരളത്തിൽ യുഡിഎഫിന് 85 മുതൽ 100 സീറ്റ് ലഭിക്കുമെന്ന് ശശി തരൂർ. തന്‍റെ സഹപ്രവർത്തകർ വലിയ ആത്മവിശ്വാസത്തിലെന്നും ശശി തരൂര്‍ വാര്‍ത്താഏജന്‍സിക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

യുഡിഎഫിനായി പതിനാല് ജില്ലകളിലും പ്രചാരണത്തിന് പോകും. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ല. മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കുക ഹൈക്കമാന്‍ഡായിരിക്കും. എംഎൽഎമാരുടെ നിലപാട് അറിഞ്ഞശേഷം ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

നികുതി ദായകരുടെ പണം കേഡർമാരുടെ പോക്കറ്റിലെത്തിക്കാനാണ് ഇടത് പാർട്ടികളുടെ ശ്രമം. രണ്ട് വർഷത്തേക്ക് പിഎയെ നിയമിച്ച് ആജീവനാന്തം പെൻഷൻ നേടിയെടുക്കാനാണ് കമ്മ്യൂണിസ്റ്റ് മന്ത്രിമാർ ശ്രമിക്കുന്നത്. ഈ പണം നികുതി ദായകരുടെതാണ്, ഈ പണം ഉപയോഗിച്ച് പാർട്ടിക്കായി പണിയെടുക്കുകയാണെന്നും ശശി തരൂര്‍ ആരോപിച്ചു. സ്വാഭാവികമായും പാർട്ടിയോടാകും അവർക്ക് കൂറുണ്ടാകുക.

അതേസമയം, കേരളത്തിൽ ബിജെപി ചിത്രത്തിലില്ലെന്ന് പറഞ്ഞ ശശി തരൂര്‍ “പൂജ്യം സീറ്റ്” പാർട്ടിയെന്നും പരിഹസിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ദുർഭരണത്തിന് അറുതിയുണ്ടാകണം. വിശ്വാസ്യതയുള്ള ബദൽ വേണമെന്നും തരൂർ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here