കൊട്ടാരക്കര: മുൻ സിപിഎം നേതാവും മുൻ എംഎൽഎയുമായ Aisha Potty കോൺഗ്രസിലേക്ക് ചേർന്നതിന് പിന്നാലെ കൊട്ടാരക്കര മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി നടത്തിയ വോട്ടഭ്യർഥനയ്ക്കിടെ പാർട്ടി ചിഹ്നം പറഞ്ഞപ്പോൾ ചെറിയൊരു നാക്കുപിഴ പറ്റിയ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.
ഇത്രകാലം സിപിഎമ്മിനായി ‘അരിവാൾ’ ചിഹ്നത്തിൽ വോട്ട് അഭ്യർഥിച്ചിരുന്ന ഐഷാ പോറ്റി, ഇത്തവണ കോൺഗ്രസിനായി പ്രചാരണം നടത്തുന്നതിനിടെ “അരിവാൾ… സോറി… കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണം” എന്ന് പറഞ്ഞതാണ് വൈറലായത്. സംഭവം വലിയ ചര്‍ച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചു.
മൂന്നു തവണ കൊട്ടാരക്കരയിൽ നിന്ന് എംഎൽഎയായിരുന്ന ഐഷാ പോറ്റി, മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് കോൺഗ്രസിൽ ചേർന്നത്. കെ.പി.സി.സി നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിച്ച അവർ, വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും കൂടുതൽ ശക്തിയായി മുന്നോട്ട് പോകുമെന്നും പ്രതികരിച്ചു.
സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നുവെങ്കിലും, പൊതുപ്രവർത്തനത്തിൽ തുടർന്നും സജീവമാവുമെന്ന് ഐഷാ പോറ്റി വ്യക്തമാക്കി.
Former CPM leader and ex-MLA Aisha Potty, now a Congress candidate in Kottarakkara, made a slip of the tongue while campaigning. While asking for votes, she mistakenly said the CPM symbol “sickle” before correcting herself to the Congress “hand” symbol. The video quickly went viral on social media, sparking reactions and criticism. Despite this, she stated that she is not worried about criticism and will continue her political journey strongly.

