നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്യില്ലെന്ന് ജി സുധാകരൻ

0

അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം നേതാവുമായ ജി സുധാകരൻ പിണറായി വിജയനെ കുറിച്ച് നേരത്തെ പറഞ്ഞ  പ്രസ്താവനയെക്കുറിച്ച് വിശദീകരണവുമായി രംഗത്ത്.

പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നെങ്കിൽ സന്തോഷമുണ്ട്, പക്ഷേ മൂന്നാമൂഴം സഫലമാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ എൽഡിഎഫ് ന് വോട്ട് ചെയ്യില്ലെന്നും ജി സുധാകരൻ പറഞ്ഞു.

“ഞാൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയാണ്. തനിക്ക് സഹായം നൽകാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അവസരം ഉണ്ട്. യുഡിഎഫ്  പിന്തുണ നൽകുമെന്ന് സമ്മതിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ചേർത്തല മേഖലയിൽ പി. പ്രസാദ് തനിക്കെതിരെ പ്രചരണം നടത്തുന്നുവെന്നും ജി സുധാകരൻ വ്യക്തമാക്കി. പ്രസാദ് തനിക്കെതിരെ പ്രസ്താവന നടത്തിയതോടെ, ചേർത്തലിൽ പ്രസാദിനെതിരെ പ്രസംഗിക്കുന്നതും സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പി. പ്രസാദ് തന്നെയാണ് കമ്മ്യൂണിസം പഠിപ്പിക്കുന്നത്. അവിടെ പോയി അയാളെ തോല്പിക്കാൻ പറയാൻ എനിക്ക് അവകാശമുണ്ട്. കഴിഞ്ഞ തവണ കേവലം 6,000 വോട്ടിനാണ് അദ്ദേഹം ജയിച്ചത്,” ജി സുധാകരൻ പറഞ്ഞു.

“മത്സരിക്കുന്നവർക്ക് ഒരു വ്യാമോഹവും ഇല്ലേ? ആരിഫ് ആലുവയിൽ പോയി മത്സരിക്കുന്നു, അത് പാർലമെന്ററി വ്യാമോഹമല്ലേ? സജി ചെറിയാൻ മൂന്നാം തവണ മത്സരിക്കുന്നു, പ്രതിഭ മൂന്നാം തവണയാണ്, വാസവൻ മൂന്നാം തവണ, ഇത് വ്യാമോഹമല്ലേ? പാർലമെന്ററി വ്യാമോഹം ഇല്ലാത്തവരാണോ ഇവർ, അതാണോ ഇവർ വീണ്ടും മത്സരിക്കുന്നത്? ഇവർ കണ്ണടച്ച് ഇരിക്കുകയാണല്ലോ?” – എന്നും ജി സുധാകരൻ പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here