കൊച്ചി: യു.ഡി.എഫ് പരാജയപ്പെട്ടാൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് വെറുതെ അല്ലെന്ന് വിഡി സതീശൻ.
പറവൂരിലെ റോഡ്‍ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു വിഡി സതീശൻ. ഇന്ന് ദില്ലിയിൽ നിന്ന് എത്തിയശേഷം വിഡി സതീശൻ സ്വന്തം മണ്ഡലമായ പറവൂരിലേക്കാണ് ആദ്യം പോയത്.
തുടർന്ന് വൈകിട്ട് നടന്ന റോഡ് ഷോയോട് കൂടി മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് തുടക്കമിടുകയായിരുന്നു. നൂറുകണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുത്തത്.
അതേസമയം സ്ഥാനാർഥി പട്ടിക വൈകുന്നത് ഒരു തരത്തിലും പ്രചരണത്തിന്റെ ശോഭ കെടുത്തിയിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.എം പി മാർ മത്സരിക്കണമോ എന്നതിൽ തനിക്ക് അഭിപ്രായമുണ്ട്. എന്നാൽ, അതെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല. എംപിമാർ മത്സരിക്കേണ്ടെന്നത് ഹൈക്കമാൻഡ് തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

