കൊച്ചി: കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തിറങ്ങിയതിനെ തുടർന്ന് എൽദോസ് കുന്നപ്പള്ളിയ്ക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ രാഷ്ട്രീയ ചർച്ചകൾ ശക്തമാകുമ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥിയായ മനോജ് മൂത്തേടൻ പ്രതികരിച്ചു.
താനും എൽദോസും തമ്മിൽ യാതൊരു വ്യക്തിപരമായ പ്രശ്നവും ഇല്ലെന്നും, വർഷങ്ങളായുള്ള സൗഹൃദമാണ് ഇരുവരുടെയും ബന്ധമെന്നും മനോജ് വ്യക്തമാക്കി. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് ചില അസ്വസ്ഥതകൾക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ എൽദോസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ലെന്നും, പിന്നീട് അദ്ദേഹത്തെ കാണാനായി വീട്ടിൽ എത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ലെന്നും മനോജ് വ്യക്തമാക്കി. എന്നാൽ ഇത് വ്യക്തിപരമായ അകലം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ പെരുമ്പാവൂർ മണ്ഡലത്തിൽ മനോജ് മൂത്തേടൻ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സീറ്റ് നിഷേധിക്കപ്പെട്ട എൽദോസ് കുന്നപ്പള്ളിയുടെ തുടർ രാഷ്ട്രീയ നിലപാട് എന്താകുമെന്ന് വ്യക്തമല്ല. വിഷയത്തിൽ ഉടൻ വ്യക്തത വരുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ.
UDF candidate Manoj Moothedan clarified that there are no personal issues between him and Eldhose Kunnappally after the latter was denied a ticket in the Congress candidate list. He stated that the differences arose only due to confusion over the candidacy and expressed hope that the situation will be resolved soon.

