കണ്ണൂർ: ദില്ലിയിൽ നിന്ന് മടങ്ങിയ കെ.സുധാകരൻ പുലർച്ചെ രണ്ടേ പത്തോടെ കണ്ണൂരിൽ എത്തി.
മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സുധാകരനെ എതിരേറ്റത്. പ്രവർത്തകരുടെ അകമ്പടിയിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് സുധാകരൻ എയർപോർട്ടിൻ നിന്ന് വീട്ടിലേക്ക് മടങ്ങി.
റിജിൽ മാക്കുറ്റിയുടെയും, മുഹമ്മദ് ഷമ്മാസിൻ്റെയും നേതൃത്വത്തിൽ അമ്പതോളം വരുന്ന പ്രവർത്തകരാണ് സുധാകരനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നത്.
അതേസമയം, കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനുമാണ് സ്ഥാനാര്‍ഥി. കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല.

