തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 13,835 രൂപയാണ് വില.
ഇന്നലത്തെ വിലയിൽ നിന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചിരിക്കുന്നത്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 1,10, 680 രൂപയാണ് വില വരുന്നത്.
ഇന്നലെ വൈകുന്നേരം ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളനുസരിച്ച് 1,10, 200 രൂപയായിരുന്നു വില.

