സ്ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി യുഡിഎഫ്

കോഴിക്കോട്: സ്ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി യുഡിഎഫ്.  എന്നാൽ തുറന്നത് സ്ട്രോങ്ങ് റൂം അല്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ 7 മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നതായാണ് പരാതി.

പോളിങ്ങുമായി ബന്ധപ്പെട്ട മറ്റു സാമഗ്രികൾ സൂക്ഷിച്ചിരുന്ന റൂം ആണ് തുറന്നതെന്നും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മെറ്റീരിയൽസ് റൂം തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് തുറന്നത്. ആശയക്കുഴപ്പം മൂലമാകാം നേതാക്കൾ പരാതി ഉന്നയിച്ചത് എന്നും ഉദ്യോഗസ്ഥർ പറയുന്നു. ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നു എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർത്ഥികളുടെ ഏജൻറ് മാരുടെ സാന്നിധ്യത്തിൽ തുറന്നത്.  ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

വൈദ്യുതി തൂണുകളിൽ പരസ്യങ്ങൾ പതിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ കെഎസ്ഇബി

കൊച്ചി: വൈദ്യുതി തൂണുകളിൽ പരസ്യങ്ങൾ പതിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ കെഎസ്ഇബി തീരുമാനിച്ചു.

അപകടങ്ങൾ ഉണ്ടായാൽ ഉടൻ വിവരമറിയിക്കാൻ തൂണുകളിൽ മഞ്ഞ പശ്ചാത്തലത്തിൽ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അവ മറച്ച് കൊണ്ട് പരസ്യങ്ങൾ പതിപ്പിക്കുന്നത് അടിയന്തര സാഹചര്യങ്ങളിൽ വലിയ തടസമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ തീരുമാനം.

പൊതുമുതൽ നശിപ്പിച്ചെന്ന വകുപ്പിലാണ് നടപടി. കേസിന് പുറമേ വൻതുക പിഴയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.  ഈ നിയമ ലംഘനങ്ങൾ വ്യാപകമായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ പൊലീസിനെ സമീപിച്ചു. പരസ്യങ്ങൾ മാത്രമല്ല, തൂണുകളിൽ കെട്ടുന്ന കൊടിതോരണങ്ങളും ഫ്ലെക്സ് ബോർഡുകളും ജീവനക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്.

അറ്റകുറ്റപ്പണികൾക്കായി തൂണുകളിൽ കയറുന്ന ജീവനക്കാർക്ക് ഇവ തടസമാകുകയും ഷോക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. കോടതി നിർദേശം നിലവിലുണ്ടെങ്കിലും പല സ്ഥലങ്ങളിലും വൈദ്യുതി തൂണുകൾ പരസ്യങ്ങളാൽ മൂടപ്പെട്ടിരിക്കുകയാണ്.

ഇത് അനുവദിക്കാനാവില്ലെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വിഷ്ണുവിനെ കണ്ടെത്തി

കോഴിക്കോട്: ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് സ്വദേശി വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി.നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് സഹയാത്രക്കാരന്‍റെ ഫോണിൽ നിന്നും തന്‍റെ സഹോദരൻ അദ്വൈദിനെ വിളിച്ച് സംസാരിക്കുകയായിരുന്നു.

താൻ ആ നാട്ടിലേക്കില്ലെന്ന് വിഷ്ണു പറഞ്ഞു. എന്നാൽ അമ്മയും മറ്റ് കുടുംബാംഗങ്ങളും നേരിടുന്ന പ്രതിസന്ധി സഹോദരൻ വിഷ്ണുവിനെ അറിയിച്ചു. തുട‍‍ർന്ന് യുവാവ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു.

അതേസമയം, വിഷ്ണുവിനെ കണ്ടെത്തിയ വിവരം കുടുംബാംഗങ്ങൾ തന്നെ പൊലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെയോടുകൂടിയാണ് വിഷ്ണു അനിയന്‍റെ ഫോണിൽ വിളിക്കുന്നത്. താൻ ജീവനോടെയുണ്ടെന്നും പ്രതിസന്ധിയുള്ളതിനാൽ നാട്ടിലേക്കില്ലെന്നും അറിയിച്ചു. എന്നാൽ എല്ലാ സഹായവും ഉണ്ടാകുമെന്നും കുടുംബം സങ്കടത്തിലാണെന്നും ഇവ‍ർ അറിയിച്ചു. ഒടുവിൽ വിഷ്ണുവിനെ പറഞ്ഞ് സമ്മതിപ്പിച്ച് പയ്യന്നൂ‍ർ സ്റ്റേഷനിൽ ഇറക്കുകയായിരുന്നു. വിഷ്ണു അവശനായ നിലയിലാണെന്നാണ് ലഭ്യമായ വിവരം.

യുവാവിനെ ഉടൻ വടകര പൊലീസ് സ്റ്റേഷനിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്  വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ ലോൺ ആപ്പ് സംബന്ധിച്ചും ബ്ലേഡ് മാഫിയയുടെ സമ്മർദം സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കു.

കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി.ആല്‍ജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്‍ കുഞ്ഞിനെ കണ്ടത്.നാട്ടുകാര്‍ ഇതിനെ തല്ലിക്കൊന്നു.

ഇന്നലെയാണ് കാവുങ്ങൽ സ്വദേശി സിൽജോയുടെ മകൻ ആൽജോ മരിച്ചത്. അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആദ്യം ഭക്ഷ്യവിഷബാധയാണ് എന്നായിരുന്നു കുടുംബം കരുതിയത്. തുടർന്ന് ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നതിൻ്റെ ലക്ഷണങ്ങളും കാലിൽ മുറിപ്പാടുകളും കണ്ടെത്തി. കുട്ടിയുടെ ബന്ധുക്കൾ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കിടപ്പുമുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്.

അതേസമയം, ആൽജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ കണ്ടെത്തിയിരുന്നു.ആല്‍ജോയുടെ സഹോദരന്‍ അനോജ് അപ്പോളോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

ഗർഭിണിയടക്കം നാല് സ്ത്രീകളെ പീഡിപ്പിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ചു വീഴ്ത്തി പോലീസ്!

0

ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ യുവാവ് മുമ്പും നിരവധി സ്ത്രീകളെ സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ രാഹുൽ ഗുർജാറാണ് പ്രതി.

മാർച്ച് 25-ന് മാളവ്യ നഗർ പ്രദേശത്ത് റോഡിലൂടെ നടന്ന് പോയിരുന്ന ഗർഭിണിയായ യുവതിയെ പിന്തുടർന്ന് ഇയാൾ ആക്രമിച്ചു. സംഭവം സിസിടിവിയിൽ പതിഞ്ഞതോടെ ഏപ്രിൽ 12-ന് ജവഹർ സർക്കിൾ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

കേസിന് പിന്നാലെ പ്രതി കൂട്ടാളികളായ ശുഭം അഗർവാൾ (സിദ്ധാർത്ഥ്) , ബാബുലാൽ ബരാൽ എന്നിവരോടൊപ്പം ഒളിവിൽ പോയിരുന്നു. പിന്നീട് ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ ഇയാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൂട്ടാളികളായ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

പോലീസ് അന്വേഷണത്തിൽ, ഗർഭിണിയായ യുവതിയെ ആക്രമിച്ചതിന് പുറമേ, മറ്റുമൂന്നു സ്ത്രീകളെയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ ജയ്പൂരിലെ വിവിധ പ്രദേശങ്ങളിൽ നാല് സ്ത്രീകൾക്ക് നേരെ ആക്രമണം നടത്തിയതായും സ്ഥിരീകരിച്ചു.

ഇതുകൂടാതെ, കൊലപാതകശ്രമം, ലൈംഗിക പീഡനം എന്നിവ ഉൾപ്പെടെ ആകെ 33 കേസുകൾ രാഹുൽ ഗുർജാറിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ജവഹർ സർക്കിൾ, സംഗനേർ പ്രദേശങ്ങളിൽ സ്പാ സെന്ററുകൾ നടത്തിവന്നതായും പൊലീസ് അറിയിച്ചു.

English Summary
In , a man arrested for assaulting a pregnant woman has been found to have attacked multiple women in similar incidents. The accused, Rahul Gurjar from Gwalior, has a criminal record with 33 cases including attempted murder and sexual assault.

Police revealed that he assaulted at least four women in different parts of the city over the past month. He was arrested after attempting to escape custody in . Two of his accomplices have also been taken into custody.

അഞ്ചരക്കണ്ടി നിതിൻ മരണം: ലോൺ ആപ്പ് സംഘം കസ്റ്റഡിയിൽ; വടകര സ്വദേശി വിഷ്ണുവിനെ തേടി പോലിസ്

0

കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായ നിതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ ലോൺ ആപ്പ് സംഘത്തെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് നീക്കം ശക്തമാക്കി. മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി ഇന്ന് അപേക്ഷ നൽകും.

നിതിന്റെ മരണം ലോൺ ആപ്പ് ഭീഷണിയുടെ ഫലമാണെന്ന നിലപാട് കോളേജ് അധികൃതർ ആവർത്തിക്കുന്നതിനിടെ, പ്രിൻസിപ്പൽ ചേംബർ ഉൾപ്പെടെ നടന്ന സംഭവങ്ങളിലും അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ഒളിവിലുള്ള ഡോക്ടർ എം.കെ. റാമിനെയും സംഗീത നമ്പ്യാരെയും പിടികൂടാത്തത് സംശയാസ്പദമാണെന്നും കുടുംബം ആരോപിക്കുന്നു.

ഇതിനിടെ, ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശിയായ വിഷ്ണുവിനെ കണ്ടെത്താനുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലായി പൊലീസ് സംഘം തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു.

വിഷ്ണുവിന് ഏകദേശം ഒരു ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. തിരിച്ചടവ് മുടങ്ങിയതോടെ, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ച് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു. വിഷ്ണുവിന്റെ ബൈക്കും ഇതുവരെ കണ്ടെത്താനായിട്ടില്ല.

English Summary
Police have intensified the investigation into the death of a dental college student, Nithin, in Kannur, allegedly linked to harassment by loan app operators. Authorities plan to seek custody of three accused for detailed interrogation. Meanwhile, the search has been intensified for Vishnu, a Vadakara native who went missing after similar loan app threats. Police are investigating financial liabilities, digital evidence, and CCTV footage, while the victim’s family demands a broader probe including institutional accountability.

കണ്ണീരായി വിരുദുനഗർ; പടക്കശാലയിലെ സ്‌ഫോടനത്തിൽ പൊലിഞ്ഞത് 24 ജീവനുകൾ

0

ചെന്നൈ: വിരുദുനഗർ സമീപത്തെ പടക്ക നിർമാണ ശാലയിൽ ഉണ്ടായ വൻ സ്‌ഫോടനത്തിൽ മരണസംഖ്യ 24 ആയി ഉയർന്നു.

ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാളുടെ മരണത്തോടെയാണ് എണ്ണം വർധിച്ചത്.
മരിച്ചവരിൽ നാലുപേരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. 24 പേരിൽ 20 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. മധുരയും തിരുനെൽവേലിയും ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജുകളിൽ നിന്ന് എത്തിയ 14 അംഗ സംഘമാണ് പരിശോധനകൾ നടത്തുന്നത്.

പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌ഫോടനത്തിന് ഉത്തരവാദിയായ ഫാക്ടറി ഉടമയ്‌ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. സർക്കാർ നിയോഗിച്ച വിദഗ്ധസംഘവും സ്ഥലത്ത് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കും.

തമിഴ്‌നാട് സംസ്ഥാനത്തിലെ വിരുദുനഗറിന് സമീപമുള്ള ‘വനജ ഫയർ വർക്ക്’ എന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് മുറികൾ പൂർണമായും തകർന്നു.

നിരവധി പേർ സ്ഥലത്തുവച്ച് തന്നെ മരിച്ചു എന്നാണ് റിപ്പോർട്ട്.
സ്ഫോടന സമയത്ത് അമ്പതോളം പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നതായും, സംഭവത്തിന്റെ പ്രകമ്പനം കിലോമീറ്ററുകൾ അകലെ വരെ അനുഭവപ്പെട്ടതായും വിവരമുണ്ട്.

English Summary

A massive explosion at a fireworks factory in Virudhunagar, Tamil Nadu has claimed 24 lives. One more victim died while undergoing treatment, raising the death toll.
Authorities have identified 20 victims so far, while four remain unidentified. Postmortem examinations are being conducted by a special medical team. Chief Minister M. K. Stalin has directed officials to expedite procedures and hand over bodies to families.
Police have launched an investigation against the factory owner, and an expert team will submit a detailed report. The explosion destroyed multiple rooms in the unit and caused tremors felt kilometers away.

ലൂസിയാനയിലെ ക്രൂരത: പിതാവിന്റെ തോക്കിനിരയായത് 8 കുരുന്നുകൾ!

0

നഗരത്തിൽ നടന്ന വെടിവെയ്പ്പിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ട ദാരുണ സംഭവം അമേരിക്കയെ ഞെട്ടിച്ചു. ഒന്നുമുതൽ പതിനാലു വയസ്സ് വരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.

പോലീസ് നൽകിയ വിവരങ്ങൾ പ്രകാരം, ഷമർ എൽക്കിൺസ് (31) എന്നയാളാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട ഏഴ് കുട്ടികളും ഇയാളുടെ സ്വന്തം മക്കളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യയുമായി നീണ്ടുനിന്ന തർക്കത്തെ തുടർന്ന് ഇയാൾ ആയുധവുമായി ഭാര്യയുടെ വീട്ടിലെത്തി. ആദ്യം ഭാര്യയെ വെടിവെച്ചതോടെ അവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് കുട്ടികൾ ഉണ്ടായിരുന്ന മറ്റൊരു വീട്ടിലേക്ക് എത്തിയ ഇയാൾ അവിടെ ഉണ്ടായിരുന്ന കുട്ടികളെ ലക്ഷ്യമാക്കി വെടിവെപ്പ് നടത്തുകയായിരുന്നു.

സംഭവത്തിൽ കുട്ടികളെ നോക്കിക്കൊണ്ടിരുന്ന സ്ത്രീക്കും വെടിയേറ്റിട്ടുണ്ട്; ഇവരും ഗുരുതരാവസ്ഥയിലാണ്. ഒരു കുട്ടി ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് വെടിവെച്ച് കൊന്നതായി അധികൃതർ അറിയിച്ചു. മുമ്പും കുട്ടികളെ ആക്രമിക്കാൻ ഇയാൾ ശ്രമിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

English Summary
A tragic shooting in , left eight children dead, shocking the nation. The attacker, a 31-year-old man, allegedly killed seven of his own children during a family dispute.

He first shot his wife, who is now critically injured, and then targeted children at another residence. Several others were injured, including a caregiver. One child survived with injuries after escaping.

Police chased and shot the suspect dead. Authorities believe the attack was driven by a prolonged domestic conflict.

അമേരിക്ക പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ: ‘ശക്തമായ തിരിച്ചടി നൽകും’ – മുന്നറിയിപ്പുമായി ഇറാൻ

0

ടെഹ്‌റാൻ: ഇറാനിയൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്ത സംഭവത്തിൽ കടുത്ത പ്രതികരണവുമായി ഇറാൻ. ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനവും സായുധ കടൽക്കൊള്ളയുമാണെന്ന് ഇറാൻ സൈനിക കമാൻഡ് ‘ഖതം അൽ-അൻബിയ’ വക്താവ് ആരോപിച്ചു.

സംഭവത്തിൽ മൗനം പാലിക്കില്ലെന്നും, അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒമാൻ കടലിൽ വെടിവെപ്പ് നടത്തിയശേഷമാണ് അമേരിക്ക കപ്പൽ പിടിച്ചെടുത്തതെന്നും, യുഎസ് സൈന്യം കപ്പലിൽ കയറി നാവിഗേഷൻ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയതായും ഇറാൻ ആരോപിച്ചു.

ചൈനയിൽ നിന്ന് ഇറാനിലേക്ക് വരുന്നതിനിടെയാണ് കപ്പൽ തടഞ്ഞതെന്ന് ഇറാൻ വ്യക്തമാക്കുന്നു. യുഎസ് സൈന്യത്തിന്റെ നടപടി ‘സായുധ കടൽക്കൊള്ള’യാണെന്നും അതിന് ഉടൻ മറുപടി നൽകുമെന്നും ഇറാൻ സൈനിക നേതൃത്വം അറിയിച്ചു.

അതേസമയം, ഡൊണാൾഡ് ട്രംപ് ആണ് ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത വിവരം ആദ്യം പുറത്തുവിട്ടത്. ഹോർമുസ് കടലിടുക്കിന് സമീപം ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാൻ പതാക വഹിച്ച കപ്പൽ കസ്റ്റഡിയിലെടുത്തതായാണ് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചത്.

സംഭവത്തിന് പിന്നാലെ മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകാനുള്ള സാധ്യതയാണെന്ന് വിലയിരുത്തപ്പെടുന്നത്.

English Summary

Iran has warned of strong retaliation after the United States seized an Iranian cargo ship near the Strait of Hormuz. Iran called the action a violation of a ceasefire agreement and an act of “armed piracy.”

Iranian military officials stated that US forces opened fire, boarded the vessel, and disabled its navigation systems. The ship was reportedly traveling from China to Iran when it was intercepted.

Donald Trump confirmed the seizure, saying the ship was attempting to bypass US sanctions. The incident has heightened tensions in the region.

ആദ്യ ശമ്പളം സഹോദരിക്കായി; 1.85 ലക്ഷം രൂപയിൽ ഐഫോൺ വാങ്ങി നൽകിയ നഴ്‌സ് റിയയുടെ കഥ വൈറൽ

0



ജർമ്മനിയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്‌സായ റിയയുടെ ഹൃദയസ്പർശിയായ കഥ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ജീവിതത്തിലെ ആദ്യ ശമ്പളം സ്വന്തമായി ചെലവഴിക്കാതെ സഹോദരിക്കായി സമ്മാനം വാങ്ങാൻ ഉപയോഗിച്ചതാണ് ഈ യുവതിയെ വൈറലാക്കിയത്.


ഏകദേശം 1700 യൂറോ (ഏകദേശം 1.85 ലക്ഷം രൂപ) ലഭിച്ച ആദ്യ ശമ്പളത്തിൽ നിന്ന് റിയ സ്വന്തമായി ഒന്നും വാങ്ങാതെ സഹോദരിക്കായി iPhone 16 വാങ്ങി നൽകി. വർഷങ്ങൾക്കുമുമ്പ് തന്നെ “ആദ്യ ശമ്പളം നിനക്കാണ്” എന്ന് സഹോദരിക്ക് നൽകിയ വാഗ്ദാനം പാലിച്ചതാണെന്ന് റിയ വ്യക്തമാക്കി.
സമ്മാനം തുറന്നപ്പോൾ സഹോദരി വികാരാധീനയായി പ്രതികരിക്കുന്ന വീഡിയോ റിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. വിദേശത്ത് ജോലി ചെയ്യാനുള്ള തന്റെ പരിശ്രമങ്ങളുടെ ഫലമാണ് ഈ നിമിഷമെന്ന് റിയ പറയുന്നു.


പിന്നീട് കൂടുതൽ പണം സമ്പാദിച്ച് അച്ഛന് ഒരു കാർ വാങ്ങിക്കൊടുത്തതായും റിയ വ്യക്തമാക്കി. “ഇതിനുവേണ്ടിയാണ് ഞാൻ ഇവിടെ എത്തിയതെന്ന്” അവൾ വീഡിയോയിൽ പറയുന്നു.
വീഡിയോയ്ക്ക് താഴെ നിരവധി പേർ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. കുടുംബത്തെ മുൻഗണന നൽകുന്ന മനോഭാവം ഏറെ പ്രശംസിക്കപ്പെടുകയാണ്.


English summary
An Indian nurse named Riya working in Germany has gone viral after spending her first salary of about ₹1.85 lakh (1700 euros) entirely on a gift for her sister. She bought an iPhone 16, fulfilling a promise she had made years ago.
The emotional video of her sister reacting to the gift gained wide attention online. Riya also shared that she later bought a car for her father, highlighting her dedication to family.

മൃതദേഹത്തോടൊപ്പം കോടികളുടെ കാറും കുഴിച്ചിട്ട്; ചൈനയിൽ വിവാദമായി ആഡംബര സംസ്കാരം

0



ചൈന: വയോധികന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൻ വിവാദമായി. ലിയോണിങ് പ്രവിശ്യയിൽ 70-കാരന്റെ മൃതദേഹത്തോടൊപ്പം ഏകദേശം 1.49 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് S450L കാറും കുഴിച്ചിട്ടതാണ് വിമർശനങ്ങൾക്ക് ഇടയായത്.


കാറിനോടുള്ള അതിയായ ഇഷ്ടത്തെ തുടർന്ന് പ്രത്യേക നമ്പർ പ്ലേറ്റായ ‘8888’ സഹിതമാണ് വാഹനം സംസ്കാര ചടങ്ങിൽ ഉൾപ്പെടുത്തിയത്. ചടങ്ങിനിടെ കാർ ചുവന്ന തുണികൊണ്ട് മൂടുകയും അലങ്കാരമായി റിബണുകൾ കെട്ടുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.


സംഭവം പുറത്തുവന്നതോടെ നെറ്റിസൺസിൽ നിന്ന് കടുത്ത വിമർശനമാണ് ഉയർന്നത്. സമ്പത്തിന്റെ ആഡംബരപ്രദർശനവും പരിസ്ഥിതിയോടുള്ള അവഗണനയുമാണിതെന്ന് പലരും അഭിപ്രായപ്പെട്ടു.
വിവാദം ശക്തമായതോടെ പ്രാദേശിക ഭരണകൂടം ഇടപെട്ടു. ഈ പ്രവൃത്തിയെ ‘ഫ്യൂഡൽ അന്ധവിശ്വാസം’ എന്ന് വിശേഷിപ്പിച്ച അധികൃതർ അന്വേഷണം ആരംഭിക്കുകയും കാർ പുറത്തെടുക്കാനും സ്ഥലം പഴയ നിലയിലാക്കാനും നിർദേശം നൽകുകയും ചെയ്തു. ഇതിനുള്ള ചെലവ് കുടുംബം വഹിക്കണമെന്നും അറിയിച്ചു.


അതേസമയം, കുടുംബം ഇത് അവരുടെ ദുഃഖത്തിന്റെ പ്രകടനമാണെന്നും വിമർശനങ്ങൾ അംഗീകരിക്കാനാവില്ലെന്നും പ്രതികരിച്ചു.
ചൈനീസ് പരമ്പരാഗത ശവസംസ്കാരങ്ങളിൽ സാധാരണയായി വസ്തുക്കളുടെ പേപ്പർ മാതൃകകൾ കത്തിക്കുന്ന പതിവാണുള്ളത്. എന്നാൽ യഥാർത്ഥ ആഡംബര വസ്തുക്കൾ അടക്കം ചെയ്യുന്നത് അപൂർവമാണ്.


English Summary
In China, a funeral has sparked controversy after a luxury Mercedes-Benz S450L worth around ₹1.49 crore was buried along with a 70-year-old man in Liaoning province.
The act drew heavy criticism online, with many calling it a display of wealth and environmental irresponsibility. Authorities have termed it a “feudal superstition,” ordered an investigation, and directed the family to exhume the car and restore the site at their own expense.

പാർക്കിൽ ഇരുന്നും ജോലി ചെയ്യാം; ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി

0



ദുബായ്: വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം എനിവേർ എന്നിവയ്ക്ക് പിന്നാലെ ഇനി “വർക്ക് ഫ്രം പാർക്ക്” സംവിധാനവുമായി രംഗത്തെത്തി ദുബായ് മുനിസിപ്പാലിറ്റി. ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ച് പൊതുപാർക്കുകളിൽ ഇരുന്നും ജോലികൾ ചെയ്യാനാവുന്ന രീതിയിലാണ് പദ്ധതി ഒരുക്കുന്നത്.


ആദ്യഘട്ടമായി അടുത്ത മാസം അൽബർഷ പോണ്ട് പാർക്ക് ൽ പദ്ധതി ആരംഭിക്കും. തുടർന്ന് നഗരത്തിലെ വിവിധ പാർക്കുകളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനായി സ്വകാര്യ സ്ഥാപനങ്ങളായ അമാന, ലെറ്റ്സ് വർക്ക് എന്നിവയുമായി സഹകരണ കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്.


പദ്ധതിയുടെ ഭാഗമായി പാർക്കുകളിൽ പ്രത്യേക വർക്ക് സ്റ്റേഷനുകൾ, വൈ-ഫൈ സൗകര്യം, സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ എന്നിവ സജ്ജീകരിക്കും. നഗരത്തിലെ മെട്രോ സ്റ്റേഷനുകളിൽ ഇതിനകം സമാന സൗകര്യങ്ങൾ നിലവിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ജീവിതശൈലിയിൽ മാറ്റം കൊണ്ടുവരുകയും ജോലി-ജീവിത സമതുലിതാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.


English Summary
Dubai Municipality has launched a new “Work From Park” initiative, allowing people to work from public parks with internet access. The project will begin next month at Al Barsha Pond Park and will be expanded to other parks across Dubai.
The initiative, developed in partnership with private companies, will include workstations, Wi-Fi, and comfortable seating. The aim is to enhance work-life balance and provide flexible working environments.

മുഖ്യമന്ത്രി സ്ഥാനത്തിലെ പോര്; ഹൈക്കമാന്‍ഡ് കര്‍ശന നിലപാട് എടുക്കാത്തതിൽ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തി

ദില്ലി: കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഹൈക്കമാൻഡ് കർശന നിലപാട് എടുക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. കെ സുധാകരൻ കെസി വേണുഗോപാലിനെ അനുകൂലിച്ച് പരസ്യപ്രസ്താവന നടത്തിയതിൽ സംസ്ഥാനത്തെ ചില മുതിർന്ന നേതാക്കൾ പരാതി അറിയിച്ചെന്നാണ് സൂചന. കേരളത്തിന്‍റെ ചുമതലയുള്ള ദീപ ദാസ് മുൻഷി ഇക്കാര്യത്തിൽ പ്രതികരണം നൽകിയിട്ടില്ല. കെ സുധാകരൻ മല്ലികാർജ്ജുൻ ഖർഗയെ കണ്ടെന്ന് അവകാശപ്പെട്ടെങ്കിലും ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നില്ലെന്നാണ് ഖർഗെയുടെ ഓഫീസ് അറിയിക്കുന്നത്. പരസ്യവിവാദം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ബെന്നി ബഹ്നാൻ ഖർഗെയ്ക്ക് കത്തു നല്കിയിട്ടും നേതൃത്വം ഇക്കാര്യത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന സമയത്ത് എംപിമാരുടെ നിലപാടും തേടുമെന്നും ഇപ്പോൾ ഇതാരോടും ചോദിച്ചിട്ടില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ അനൗദ്യോഗിക നിലപാട്. ഇന്ന് എറണാകുളത്ത് വെച്ച് മുഖ്യമന്ത്രി ചര്‍ച്ചകളുമായി ബന്ധപ്പെട്ട ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചെങ്കിലും വിഡി സതീശൻ പ്രതികരിച്ചില്ല. മറുപടി നൽകാതെ പ്രതിപക്ഷ നേതാവ് മടങ്ങുകയായിരുന്നു. അതേസമയം, കെ സുധാകരന്‍റെ പരസ്യപ്രസ്താവന തള്ളി കെ മുരളീധരൻ രംഗത്തെത്തി.

പരസ്യ പ്രസ്താവനകള്‍ നിയന്ത്രിക്കാത്തതിലുള്ള അതൃപ്തിയും കെ മുരളീധരൻ ഇന്ന് തിരുവനന്തപുരത്ത് വ്യക്തമാക്കി. അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അക്കാര്യം ഖര്‍ഗെയും അദ്ദേഹത്തെ കണ്ട ആളും അറിഞ്ഞാൽ മതിയല്ലോയെന്നും കെ മുരളീധരൻ പറഞ്ഞു. കെസി വേണുഗോപാലിന് അനുകൂലിച്ചുള്ള കെ സുധാകരന്‍റെ പരസ്യപ്രസ്താവനയിലാണ് പരോക്ഷമായി കെ മുരളീധരൻ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടവര്‍ നിയന്ത്രണിക്കണമെന്നും ആലോചിക്കാൻ ഇനിയും സമയം ഉണ്ടെന്നും ടേം വ്യവസ്ഥയൊന്നും ഉണ്ടാകില്ലെന്നും തെരഞ്ഞെടുക്കപ്പെടുന്നയാള്‍ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ സിപിഎമ്മിന് ആലോചിക്കാമെന്നും കെ മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന സമയത്ത് എംപിമാരുടെ നിലപാടും തേടുമെന്നും ഇപ്പോൾ ഇതാരോടും ചോദിച്ചിട്ടില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ അനൗദ്യോഗിക നിലപാട്. ഇന്ന് എറണാകുളത്ത് വെച്ച് മുഖ്യമന്ത്രി ചര്‍ച്ചകളുമായി ബന്ധപ്പെട്ട ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചെങ്കിലും വിഡി സതീശൻ പ്രതികരിച്ചില്ല. മറുപടി നൽകാതെ പ്രതിപക്ഷ നേതാവ് മടങ്ങുകയായിരുന്നു. അതേസമയം, കെ സുധാകരന്‍റെ പരസ്യപ്രസ്താവന തള്ളി കെ മുരളീധരൻ രംഗത്തെത്തി.

പരസ്യ പ്രസ്താവനകള്‍ നിയന്ത്രിക്കാത്തതിലുള്ള അതൃപ്തിയും കെ മുരളീധരൻ ഇന്ന് തിരുവനന്തപുരത്ത് വ്യക്തമാക്കി. അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അക്കാര്യം ഖര്‍ഗെയും അദ്ദേഹത്തെ കണ്ട ആളും അറിഞ്ഞാൽ മതിയല്ലോയെന്നും കെ മുരളീധരൻ പറഞ്ഞു. കെസി വേണുഗോപാലിന് അനുകൂലിച്ചുള്ള കെ സുധാകരന്‍റെ പരസ്യപ്രസ്താവനയിലാണ് പരോക്ഷമായി കെ മുരളീധരൻ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടവര്‍ നിയന്ത്രണിക്കണമെന്നും ആലോചിക്കാൻ ഇനിയും സമയം ഉണ്ടെന്നും ടേം വ്യവസ്ഥയൊന്നും ഉണ്ടാകില്ലെന്നും തെരഞ്ഞെടുക്കപ്പെടുന്നയാള്‍ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ സിപിഎമ്മിന് ആലോചിക്കാമെന്നും കെ മുരളീധരൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ അഭിസംബോധന: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം. പ്രധാനമന്ത്രിയുടെ അഭിസംബോധന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് പരാതി.

സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് പരാതി നല്‍കിയത്. ദൂരദര്‍ശനെ അടക്കം പ്രധാനമന്ത്രി രാഷ്ട്രീയ സന്ദേശം നല്‍കാന്‍ ഉപയോഗിച്ചുവെന്നും പ്രധാനമന്ത്രിക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ എം എ ബേബി ആവശ്യപ്പെട്ടു.

നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെയും സിപിഐ നേതാവും രാജ്യസഭാംഗവുമായ സന്തോഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വനിതാ സംവരണ ബില്‍ ലോക്സഭയില്‍ പാസാകാതെ പോയതില്‍ പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് പരാതിയില്‍ അനില്‍ അക്കരെ ആരോപിച്ചു. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടിയെടുക്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് അയച്ച കത്തില്‍ സന്തോഷ് കുമാര്‍ എംപി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും മോദിയുടേത് മുതലക്കണ്ണീരാണെന്നും സന്തോഷ് കുമാര്‍ ആരോപിച്ചു.

മൂഴിക്കൽ കൊലപാതകം; ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തിയ സംഭവം; ബന്ധുക്കളെ സംശയം

കോഴിക്കോട് മൂഴിക്കലിലെ ഇരട്ട മരണത്തിൽ ദുരൂഹതയേറുന്നു. നിർണായക തെളിവുകളായ മൊബൈൽ ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തിയതിൽ മൂന്നു ബന്ധുക്കളെ സംശയം. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദിനാൻ ആത്മഹത്യ ചെയ്തെന്ന പ്രാഥമിക നിഗമനത്തിലാണെങ്കിലും, സംഭവസ്ഥലത്തെ തെളിവുകൾ നശിപ്പിക്കാൻ നടന്ന നീക്കങ്ങൾ കൊലപാതകത്തിന് പിന്നിൽ മറ്റാരോ ഉണ്ടോയെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മൂഴിക്കലിൽ കൊല്ലപ്പെട്ട നസ്രീനയുടെ വീട്ടിലെ കിണറ്റിൽ നിന്ന് മൊബൈൽ ഫോണുകൾ ന്വേഷണ സംഘം കണ്ടെത്തിയത്. കൊല്ലപ്പെട്ട നസ്രീനയുടെ രണ്ട് ഫോണുകളും, ജീവനൊടുക്കിയ അദിനാന്റെ ഫോണുമാണ് കിണറ്റിൽ നിന്നും കണ്ടെടുത്തത്. അദിനാൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നത്. കൊല നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്ന അടുത്ത ബന്ധു, ബഹളം കേട്ടയുടൻ വീട്ടിലെത്തിയ രണ്ടു ബന്ധുക്കൾ എന്നിവരെയാണ് അന്വേഷണസംഘം സംശയിക്കുന്നത്.

ഈ മൂന്നുപേരിൽ മൊബൈൽ ഫോണുകൾ കിണറ്റിൽ ഇടാൻ കൂടുതൽ സാധ്യതയുള്ള യുവാവിൽ നിന്ന് പ്രാഥമികമായി വിവരങ്ങൾ ചേവായൂർ പോലീസ് ശേഖരിച്ചിട്ടുണ്ട്. മൂവരും പൊന്നാനിയിൽ നസ്രീനയുടെ പിതാവിന്റെ വീട്ടിലാണ് ഉള്ളത്. ഇവരെ കോഴിക്കോട് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതുകൂടാതെ കൊല്ലപ്പെട്ട നസ്രീനയുടെയും, ആത്മഹത്യ ചെയ്ത അദിനാന്റെയും രക്ഷിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കും. നസ്രിനയുടെ ഫോണിൽ നിന്ന് അദിനാൻ്റെ സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശം അയച്ചതായി കണ്ടെത്തി.

പുലർച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിൽ അയച്ച മെസ്സേജിൽ അദിനാൻ മരിച്ചുവെന്ന് അറിയിക്കുന്ന ഉള്ളടക്കമുണ്ടെന്നതാണ് കണ്ടെത്തൽ. അദിനാൻ്റെ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അദിനാന്റെ ശരീരത്തിൽ നിന്നെടുത്ത പാക്കിംഗ് ടേപ്പ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കൂടി ലഭിച്ചാൽ കേസിൽ കൂടുതൽ സ്ഥിരീകരണം ലഭിക്കുമെന്നും പോലീസ് വ്യക്തമാക്കി.