ചെന്നൈ: വിരുദുനഗർ സമീപത്തെ പടക്ക നിർമാണ ശാലയിൽ ഉണ്ടായ വൻ സ്‌ഫോടനത്തിൽ മരണസംഖ്യ 24 ആയി ഉയർന്നു.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാളുടെ മരണത്തോടെയാണ് എണ്ണം വർധിച്ചത്.
മരിച്ചവരിൽ നാലുപേരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. 24 പേരിൽ 20 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.
മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. മധുരയും തിരുനെൽവേലിയും ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജുകളിൽ നിന്ന് എത്തിയ 14 അംഗ സംഘമാണ് പരിശോധനകൾ നടത്തുന്നത്.
പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌ഫോടനത്തിന് ഉത്തരവാദിയായ ഫാക്ടറി ഉടമയ്‌ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. സർക്കാർ നിയോഗിച്ച വിദഗ്ധസംഘവും സ്ഥലത്ത് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കും.
തമിഴ്‌നാട് സംസ്ഥാനത്തിലെ വിരുദുനഗറിന് സമീപമുള്ള ‘വനജ ഫയർ വർക്ക്’ എന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് മുറികൾ പൂർണമായും തകർന്നു.
നിരവധി പേർ സ്ഥലത്തുവച്ച് തന്നെ മരിച്ചു എന്നാണ് റിപ്പോർട്ട്.
സ്ഫോടന സമയത്ത് അമ്പതോളം പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നതായും, സംഭവത്തിന്റെ പ്രകമ്പനം കിലോമീറ്ററുകൾ അകലെ വരെ അനുഭവപ്പെട്ടതായും വിവരമുണ്ട്.
English Summary
A massive explosion at a fireworks factory in Virudhunagar, Tamil Nadu has claimed 24 lives. One more victim died while undergoing treatment, raising the death toll.
Authorities have identified 20 victims so far, while four remain unidentified. Postmortem examinations are being conducted by a special medical team. Chief Minister M. K. Stalin has directed officials to expedite procedures and hand over bodies to families.
Police have launched an investigation against the factory owner, and an expert team will submit a detailed report. The explosion destroyed multiple rooms in the unit and caused tremors felt kilometers away.

